പാകിസ്ഥാനിൽ ആഭ്യന്തര യുദ്ധമോ? കറാച്ചിയിൽ ബഹുനില കെട്ടിടം സ്ഫോടനത്തിൽ തകർന്നു; 5 പേർ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്ഥാനില്‍ അഭ്യന്തരയുദ്ധമെന്ന രീതിയില്‍ അഭ്യൂഹം പരക്കുന്നതിന് പിന്നാലെ രാജ്യത്ത് ഞെട്ടിച്ച് വന്‍ സ്ഫോടനം. ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ ഗുല്‍ഷന്‍ ഇക്ബാല്‍ പ്രദേശത്തെ ബഹുനില കെട്ടിടമാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. സ്ഫോടനത്തില്‍ 5 പേര് കൊല്ലപ്പെട്ടെന്നും 20ഓളം പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടത്തിന്റെ ഭൂരിഭാഗവും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.

അതേസമയം. പാചക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രാജ്യത്ത് സര്‍ക്കാരിനെതിരെയും പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് എതിരെയും ജനവിരുദ്ധ വികാരം ശക്തിപ്പെടുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തില്‍ സൈനിക മേധാവി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ദിവസം കറാച്ചിയിലെ ഒരു ബസ് സ്റ്റോപ്പില്‍ സ്ഫോടനം ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലംഭിച്ചില്ല. അതേസമയം, ഇന്നത്തെ സ്ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള പട്ടേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തില്‍ സൈനിക മേധാവി ഉത്തരവിട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനാണ് സൈന്യം സിന്ധിലെ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അര്‍ധ സൈനിക വിഭാഗമായ പാക്കിസ്ഥാന് റേഞ്ചേഴ്സിനെതിരെയാണ് ആരോണം. സംഭവത്തില്‍ കറാച്ചിയിലെ സൈനിക കമാന്‍ഡറോടാണ് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഉത്തരവിട്ടത്.
കൂടാതെ സിന്ധ് പൊലീസും പാക് സൈന്യവും തമ്മിലുണ്ടായ വെടിവയ്പ്പില്‍ പത്തോളം പൊലീസുകാര്‍ കൊല്ലപ്പെട്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാകിസ്ഥാനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍ പാകിസ്ഥാനിലെ പ്രധാന മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications