കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ വിമാനം തകര്‍ന്ന് 50 മരണം

  • By Aswathi
Google Oneindia Malayalam News

airline-accident
മോസ്‌കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 50 പേര്‍ മരിച്ചു. കസാന്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് അപകടം.

മോസ്‌കോവില്‍ നിന്ന് പുറപ്പെട്ട ടടാര്‍സ്റ്റണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനത്തില്‍ രണ്ടു കുട്ടികളടക്കം ആകെ 44 യാത്രക്കാരും ആറ് ജീവനക്കാരമാണ് ഉണ്ടായിരുന്നത്. അമ്പത് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. റഷ്യയുടെ പടിഞ്ഞാറന്‍ പ്രവശ്യയായ താതര്‍സ്ഥാന്‍ ഗവര്‍ണറുടെ മകനും വിമാനത്തിലുണ്ടായിരുന്നു.

വിമാനം ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇറക്കാന്‍ ആദ്യം ശ്രമം നടത്തി. എന്നാല്‍ അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആകാശത്ത് വട്ടം വച്ചതിന് ശേഷം വീണ്ടും ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. റണ്‍വെയില്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിനടുത്തായി ഇടിച്ചിറങ്ങിയ വിമാനം ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കലാപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 23 വര്‍ഷത്തെ പഴക്കുമുണ്ട് അപകടത്തില്‍പ്പെട്ട വിമാനത്തിന്. ഏറെ പഴക്കം ചെന്ന വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്നത് റഷ്യയില്‍ അടുത്തിടെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.

English summary
A Boeing 737 airliner crashed on Sunday in the Russian city of Kazan, killing all 50 people on board and spotlighting the poor safety record of regional airlines that ply internal routes across the world’s largest nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X