പാകിസ്താനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്‌ഫോടനം, 52 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്
കറാച്ചി: പാകിസ്താനില്‍ നബിദിന റാലിക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താന്‍ മേഖലയിലെ പള്ളിക്ക് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. നബിദിനം ആഘോഷിക്കാന്‍ വിശ്വാസികള്‍ ഒത്തുകൂടിയ നേരത്താണ് ചാവേര്‍ സ്‌ഫോടനം നടത്തിയത്.
മസ്തംഗ് ജില്ലയിലെ മദീന പള്ളിക്ക് സമീപത്താണ് സ്‌ഫോടനം ഉണ്ടായത് എന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നബിദിന റാലിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന മസ്തംഗ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നവാസ് ഗാഷ്‌കോരിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഡിഎസ്പിയുടെ കാറിന് സമീപത്ത് എത്തിയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത് എന്ന് എസ്എച്ച്ഒ ആയ മുഹമ്മദ് ജാവദ് ലെഹ്രി പറഞ്ഞു.

മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു സ്‌ഫോടനം കൂടിയുണ്ടായി. ഖൈബര്‍ പഖ്തുഖ്വയിലെ ഹാന്‍ഗു നഗരത്തിലെ പള്ളിയിലാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ആക്രമങ്ങളുടേയും ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications