'രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്, ഈ യുദ്ധത്തിനും ഞാൻ തയ്യാർ' ; 98 കാരി
കീവ്: യുക്രൈൻ റഷ്യ യുദ്ധത്തിൽ മരണസംഖ്യ കൂടുകയാണ്. പ്രതിദിനം യുദ്ധം മുന്നോട്ട് പോകുന്നതല്ലാതെ ആശാവഹമായ വാർത്തകൾ സമാധാനചർച്ചകളിൽ നിന്ന് വരുന്നില്ല. ഈ സാഹചര്യത്തിലാണ് യുദ്ധത്തിന് ഒരുക്കമാണെന്ന് അറിയിച്ച് 98കാരി മുന്നോട്ട് വന്നിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ സജീവമായി പങ്കെടുത്ത ഒൽഹ ഒരു യുദ്ധ വിദഗ്‌ധ കൂടിയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രൈൻ അധിനിവേശത്തിന് ഉത്തരവിട്ടതിന് ശേഷം, തന്റെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ സൈന്യത്തിൽ ചേരാൻ ഉള്ള ആഗ്രഹം ഒൽഹ പങ്കുവക്കുന്നു. എന്നാൽ പ്രായാധിക്യത്താൽ ഇവർക്ക് യുദ്ധത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. യുക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലാണ് ഇത് പങ്കുവച്ചത്.
'98 വയസ്. രണ്ടാം ലോകമഹായുദ്ധത്തിലെ വെറ്ററൻ ഒൽഹ ത്വെർഡോഖ്‌ലിബോവ ജീവിതത്തിൽ രണ്ടാം തവണയും യുദ്ധത്തെ അഭിമുഖീകരിക്കുന്നു. തന്റെ മാതൃരാജ്യത്തെ വീണ്ടും സംരക്ഷിക്കാൻ അവർ തയ്യാറായിരുന്നു, എന്നാൽ എല്ലാ യോഗ്യതകളും അനുഭവങ്ങളും ഉണ്ടായിരുന്നിട്ടും, പ്രായം കാരണം നിഷേധിക്കപ്പെട്ടു. അവർ ഉടൻ തന്നെ കീവിൽ മറ്റൊരു വിജയം ആഘോഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്' ടീറ്റിൽ പറയുന്നു.

ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശം ഇന്നും തുടരുകയാണ്. നാല് ദിവസത്തിനുള്ളിൽ കീവിനെ വീഴ്‌ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച റഷ്യൻ അധിനിവേശത്തിനാണ് യുക്രൈൻ പ്രതിരോധം തീർത്തിരിക്കുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് സാധാരണക്കാരാണ് ഉക്രൈനില്‍ കൊല്ലപ്പെടുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈനിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും സഹായമായി നൽകിക്കൊണ്ട് അമേരിക്ക പിന്തുണക്കുണ്ട്. എന്നാൽ യുദ്ധത്തിൽ യുക്രൈനിനൊപ്പം അണിചേരാൻ അമേരിക്ക തയ്യാറായിട്ടില്ല.
യുക്രൈന്‍ പ്രസിഡന്റ് സെലൻസ്‌കി നടത്തിയ അഭ്യർഥന മാനിച്ച് യുക്രൈന് കൂടുതല്‍ യുദ്ധവിമാനങ്ങളും ആന്റ് എയര്‍ക്രാഫ്റ്റ് ഡീഫന്‍ഡ് സിസ്റ്റവും അടിയന്തരമായി നല്‍കണമെന്ന് ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിക്ക് സ്‌കോട്ട് ജോ ബൈഡനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈൻ നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന്‍ ജനവാസമുള്ള സിറ്റികളില്‍ റഷ്യന്‍ വ്യോമസേന വര്‍ഷിക്കുന്ന ബോംബുകള്‍ നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ജീവനാണ് അപഹരിക്കുന്നതെന്ന് സെലന്‍സ്‌കി യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
യുക്രൈനിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് സൗദി അറേബ്യ കീരിടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിടയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് കിരീടവകാശി നിലപാട് വ്യക്തമാക്കിയത്. യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംവാദം ആവശ്യമാണെന്നും സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നാണ് സൗദിയുടെ താത്പര്യമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.












Click it and Unblock the Notifications