• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്കുപിടച്ചിരിക്കുമ്പോഴായിരുന്നു ആ സന്തോഷ വാര്‍ത്ത; ഒറ്റ ലോട്ടറിയില്‍ കോടിപതികള്‍ 26 പേര്‍

Google Oneindia Malayalam News

അപ്രതീക്ഷിതമായിട്ടായിരുന്നു ആ ഫോണ്‍കോള്‍ വരുന്നത്. എല്ലാവരുടേയും ചങ്ക് ഒന്ന് പിടച്ചു. എന്തോ ഒരു മോശം വാര്‍ത്തയാണ് കേള്‍ക്കാന്‍ പോകുന്നതെന്ന് ആ 26 അംഗ സംഘത്തിലെ ഒരാള്‍ ഒഴികെ എല്ലാവരും കരുതി. പക്ഷേ അവരെ കാത്തിരുന്നത് വലിയൊരു സന്തോഷ വാര്‍ത്തയായിരുന്നു. പറഞ്ഞുവരുന്നത് ഒരു ലോ‍ട്ടറിക്കഥയാണ്..

ഒട്ടും പ്രതീക്ഷിക്കാതെ ലോട്ടറി അടിച്ച ആളുകളെക്കുറിച്ചൊക്കെ നമ്മൾ‌ ഒരുപാട് കേട്ടുകാണും. ലോട്ടറി അടിക്കുക എന്നു പറയുന്നത് തന്നെ ഒരു ഭാ​ഗ്യമാണ്..ഒപ്പം സന്തോഷവുമാണ്. എന്നാൽ ഇവിടെ ലോട്ടറി അടിച്ചത് ഒരാൾക്കായിരുന്നില്ല. 26 പേരെ തേടിക്കൊണ്ടായിരുന്നു ആ ഭാ​ഗ്യം എത്തിയത്. എന്താണ് ആ സംഭവം എന്ന് വിശദമായി അറിഞ്ഞാലോ

1

ഒന്റാറിയോയില്‍ നിന്നുള്ള 26 അംഗങ്ങള്‍ അടങ്ങുന്ന സംഘം പലപ്പോഴും ഒരുമിച്ച് ലോട്ടറി ഒരുമിച്ച് എടുക്കാറുണ്ട്. ഒരു ദിവസം, ഹാമില്‍ട്ടണ്‍ നിവാസിയായ ഏണസ്റ്റോ ഡയസ് ഹെറിമാന്‍ അവരുടെ ടിക്കറ്റിന്റെ ഫലങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. തന്റെ ഫോണ്‍ എടുത്ത് റിസളള്‍ട്ട് നോക്കിയപ്പോള്‍ കണ്ടത് അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല... കാരണം ആ തുക അത്രയ്ക്കും വലുതായിരുന്നു.

ഈ ആപ്പുകള്‍ നിങ്ങള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണംഈ ആപ്പുകള്‍ നിങ്ങള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം

2

'ഞാന്‍ OLG ആപ്പ് ഉപയോഗിച്ച് ഞങ്ങളുടെ ടിക്കറ്റ് പരിശോധിച്ചു, അതിലെ ആ പൂജ്യങ്ങളുടെ എണ്ണം ഞാന്‍ വിശ്വസിച്ചില്ല,' ഡയസ് ഹെറിമാന്‍ പറഞ്ഞു. അതിനാല്‍ അദ്ദേഹം ഉടന്‍ തന്നെ എല്ലാം അംഗങ്ങളേയും വിളിച്ചു, ഒരു മീറ്റിംഗ് തന്നെ വെച്ചു..

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ! കേരളപോലീസ് പറയുന്നുക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ! കേരളപോലീസ് പറയുന്നു

3

'എല്ലാവരും ഭയപ്പെട്ടു. ഞാന്‍ എന്തിനാണ് അവരെ വിളിച്ചതെന്ന് അവര്‍ ചിന്തിക്കുകയായിരുന്നു, ''അദ്ദേഹം പറഞ്ഞു. 'ഞാന്‍ വലിയ വാര്‍ത്തകള്‍ പങ്കിട്ടപ്പോള്‍, അവര്‍ വളരെ ആവേശഭരിതരായി, ഉടന്‍ തന്നെ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചു.' മെയ് 31 ലെ ലോട്ടോ മാക്‌സ് നറുക്കെടുപ്പിൽ അവർ ഒരു മില്യൺ ഡോളർ വിലമതിക്കുന്ന മാക്‌സ് മില്യൺ സമ്മാനം നേടിയിരുന്നു. 26-നുമിടയിൽ വിഭജിച്ചാൽ, ഓരോരുത്തർക്കും $38,461.53 വീട്ടിലേക്ക് കൊണ്ടുപോകാം.

4

അവരുടെ ചെക്ക് എടുക്കാൻ OLG പ്രൈസ് സെന്ററിൽ പോയപ്പോൾ, ഒരു ഗ്രൂപ്പായി തങ്ങളുടെ വിജയം ആഘോഷിക്കാൻ പദ്ധതിയുണ്ടെന്ന് അവർ പറഞ്ഞു. "ഇത് വളരെ അസാധാരണവും അപൂർവവുമാണ്," ബ്രാംപ്ടൺ നിവാസിയായ ഹിരൺ പട്ടേൽ പറഞ്ഞു. ഇത്ര വലിയ തുക സമ്മാനമായി ലഭിച്ചതിൽ തങ്ങൾ വളരെ ആഹ്ളാദത്തിലാണെന്ന് ആവേശത്തോടെ ഈ സംഘം പറയുന്നു.

6

ലോട്ടറി എടുക്കുന്നതും അടിക്കുന്നതുമൊക്കെ ഒരു ഭാ​ഗ്യമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ സംഭവം, അല്ലെങ്കിൽ ലോട്ടറി ഫലം നോക്കാൻ കൂട്ടത്തിലുള്ള ഒരാൾക്ക് തോന്നുമായിരുന്നില്ലല്ലോ. അങ്ങനെ ആ ഫലം നോക്കിയിരുന്നില്ലെങ്കിൽ ഈ 26 പേർക്കും ഈ ഭാ​ഗ്യം ലഭിക്കില്ലായിരുന്നു..

English summary
A group of people from Ontario won $1 million, here is how they plan to spend the money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X