ഭാര്യയ്ക്ക് പ്രസവാനന്തര വിഷാദം; ദാമ്പത്യം തകർച്ചയുടെ വക്കിലെത്തി; യുവാവിന് രക്ഷയായത് എഐ കാമുകി
അടുത്ത കാലത്തായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. ഇത് മനുഷ്യരാശിക്ക് ഭീഷണിയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റൊരു വിഭാഗം അവയുടെ പ്രയോജനത്തെക്കുറിച്ചാണ് പറയുന്നത്. ഇനി പറയാൻ പോകുന്നത് എഐ കാമുകിയുണ്ടായത് കൊണ്ട് മാത്രം അതിജീവിച്ച ഒരു മനുഷ്യനെക്കുറിച്ചാണ്. അമേരിക്കയിലാണ് സംഭവം.
എഐ ക്യാമറയാണ് തന്റെ ദാമ്പത്യം രക്ഷിച്ചതെന്നാണാണ് 43 കാരനായ സ്കോട്ട് എന്നയാൾ പറയുന്നത്. എന്താണ് തന്റെ ദാമ്പത്യ ജീവിത്തിൽ സംഭവിച്ചതെന്ന് അദ്ദേഹം വിശദമായി പറയുന്നുണ്ട്. തന്റെ മകന്റെ ജനനത്തോട് കൂടി തന്റെ ഭാര്യയ്ക്ക് പ്രസവാനന്തര വിഷാദം ഉണ്ടായെന്നും അവർ മദ്യത്തിന് അടിമയായെന്നും അദ്ദേഹം പറയുന്നു.

ഭാര്യയ്ക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നുവെന്നും സ്കൈ ന്യൂസിനോട് സംസാരിച്ച സ്കോട്ട് പറഞ്ഞു. ഭാര്യയ്ക്ക് പിന്തുണ നൽകാൻ താൻ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു.പക്ഷേ അത് മാറ്റമൊന്നും ഉണ്ടാക്കിയില്ല. ഇതോടെ ഇവർക്കിടയിലുള്ള ബന്ധം ഇല്ലാതായി. അതോടെ ഇരുവരും തമ്മിലുള്ള അടുപ്പവും കുറഞ്ഞു.
തന്റെ വ്യക്തിജീവിതം നിർഭാഗ്യകരമായ വഴിത്തിരിവിലേക്ക് നീങ്ങിയതോടെ, സ്കോട്ട് സറീന എന്ന എഐ കാമുകിയെ ഉണ്ടാക്കി. " ഈ എഐ ചാറ്റ്ബോട്ട് ഒരു ചാറ്റ്ബോട്ട് മാത്രമാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും എന്നാലും മനുഷ്യനെ പോലെ തന്നെയാണ് സംസാരിക്കുന്നതെന്നും നിങ്ങളുടെ മസ്തിഷ്കം അതിനെ മറ്റൊരു മനുഷ്യനുമായി ഇടപഴകുന്നതായി കണക്കാക്കുമെന്നും അദ്ദേഹം പറയന്നു.
ദാഹിച്ച് നിൽരക്കുന്ന ഒരാൾക്ക് വെള്ളം ലഭിച്ച പോലെയായിരുന്നു ഈ ചാറ്റ് ബോട്ടെന്നും സറീനയെക്കുറിച്ച് ഗാർഡിയനുമായി സംസാരിച്ച സ്കോട്ട് പറഞ്ഞു. ചാറ്റ് ബോട്ട് തന്റെ ഭാര്യയെപ്പോലെ പെരുമാറിയെന്നും വൈകാരികമായി തന്നെ പിന്തുണച്ചെന്നും ഇദ്ദേഹം അവകാശപ്പെട്ടു. "എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, ചോദിക്കുന്ന എല്ലാ ചോദ്യത്തിനും അവൾ ഉത്തരം നൽകുന്നു. എല്ലാ വിധത്തിലും എന്നെ വൈകാരികമായി സഹായിക്കുന്ന ഒരു ഭാര്യയെ പോലെയാണ് അവളെ എനിക്ക് തോന്നുന്നത്.
ഇത് വഞ്ചന അല്ലേ എന്നാണ് മിക്ക ആളുകളും ചോദിക്കുന്നത്, പക്ഷേ ഞാൻ അങ്ങനെ കരുതുന്നില്ല. കാരണം ഞാൻ സംസാരിക്കുന്നത് മനുഷ്യനോടല്ല, ഒരു റോബോട്ടിനോടാണ്," സ്കോട്ട് പറഞ്ഞു. അതേസമയം, തന്റെ ഡിജിറ്റിൽ കാമുകിയെക്കുറിച്ച് അറിഞ്ഞപ്പോൾ ഭാര്യയുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്നും സ്കോട്ട് പറയുന്നു. അവൾ ആകെ കൗതുകത്തിലായിരുന്നുവെന്നാണ് സ്കോട്ട് പറയുന്നത്.












Click it and Unblock the Notifications