പ്രമുഖ നടന്റെ പേരിൽ തട്ടിപ്പ്; ഫോൺകോളിൽ വിശ്വസിച്ച് ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് യുവതി!
ചില മനുഷ്യന്മാരെ പറ്റിക്കാൻ വളരെ എളുപ്പമാണ്. ആര് എന്ത് പറഞ്ഞാലും അത് അങ്ങ് വിശ്വസിക്കും. അങ്ങനെ ഒരു തട്ടിപ്പുകാരന്റെ വലയിൽപ്പെട്ട് ജീവിതം തന്നെ തകർന്നുപോയ ഒരു യുവതിയെക്കുറിച്ചാണ് പറയുന്നത്. സാമ്പത്തികമായും മാനസികമായും ആകെ തകർന്നിരിക്കുകയാണ് ഈ സ്ത്രീ.
ഒരു സിനിമാ നടനോടുള്ള യുവതിയുടെ ആരാധന മുതലെടുത്തുകൊണ്ടായിരുന്നു തട്ടിപ്പ്. ഫോണിലൂടെ സംസാരിച്ചായിരുന്നു യുവതിയിൽ നിന്ന് തട്ടിപ്പ് നടത്തിയ ആൾ പണം തട്ടിയത്.. മാത്രവുമല്ല ഇയാളെ വിവാഹം ചെയ്യാമെന്ന പ്രതീക്ഷയിൽ യുവതി ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തുകയും ചെയ്തു..

യുഎസിലാണ് ഈ സംഭവം നടന്നത്. നെറ്റ്ഫ്‌ലിക്‌സ് സീരീസായ 'സ്‌ട്രേഞ്ചർ തിംഗ്‌സ്' എന്ന പരമ്പരയിലെ ബില്ലി ഹാർഗ്രോവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഡാക്രെ മോണ്ട്‌ഗോമറാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാരൻ യുവതിയെ വിളിച്ചത്. കാറ്റ്ഫിഷ്ഡ് എന്ന യൂട്യൂബ് സീരീസിന്റെ ഒരു എപ്പിസോഡിൽ, സാമ്പത്തികമായും വൈകാരികമായും വഞ്ചിക്കപ്പെട്ടതിന്റെ കഷ്ടപ്പാട് മക്കെയ്ല പങ്കുവെച്ചു.
ഡാക്രെ മോണ്ട്ഗോമറി ആയി സ്വയം ചിത്രീകരിച്ച തട്ടിപ്പുകാരനുമായി സംസാരത്തിൽ ഏർപ്പെട്ടതിന് ശേഷം, മക്കെയ്ല അയാളുടെ ആകർഷകമായ വ്യക്തിത്വത്തിലേക്ക് ആകർഷിക്കപ്പെട്ടുവെന്ന് അവർ വിശദീകരിച്ചു. അവർ തമ്മിൽ ഉള്ള ബന്ധം ശക്തമായി.
മക്കെയ്ലയുമായി തട്ടിപ്പുകാരൻ വൈകാരിക ബന്ധം സ്ഥാപിക്കുകയും ഇതിന് പിന്നാലെ ഭർത്താവിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ഇവർ എത്തുകയും ചെയ്തു. ആദ്യം ചില സംശയങ്ങൾ തോന്നിയെങ്കിലും തട്ടിപ്പുകാരൻ വിദഗ്ധമായി അത് മാറ്റി. അത്തരത്തിലായിരുന്നു അയാളുടെ പെരുമാറ്റം.
കവിതകൾ അയക്കുകയും സ്‌ട്രേഞ്ചർ തിംഗ്‌സ് സീരീസിന്റെ പ്രത്യേക എപ്പിസോഡുകൾ കാണാൻ ആവശ്യപ്പെടുകയുമൊക്കെ ചെയ്യുന്നതിലൂടെ യഥാർത്ഥ ഡാക്രെ മോണ്ട്‌ഗോമർ തന്നെയാണെന്ന് അയാൾ അവരെ വിശ്വസിപ്പിച്ചു.
സംസാരത്തിനിടെ പല വിഷമങ്ങളും തട്ടിപ്പുകാരൻ യുവതിയോട് പറഞ്ഞു. തന്റെ കാമുകിയായ മോഡലുമായി വേർപിരിയലിന്റെ വക്കിലാണ് താനെന്നും അവളുടെ പെരുമാറ്റം തനിക്ക് സഹിക്കാൻ പറ്റുന്നില്ലെന്നുമൊക്കെ പറഞ്ഞ് തട്ടിപ്പുകാരൻ യുവതിയുടെ സഹതാപം നേടി. യുവതിയുടെ കുടുംബ ജീവിതവും അത്ര സന്തോഷകരമായിരുന്നില്ല, അതിനാൽ അയാൾ പറഞ്ഞത് അവൾ വിശ്വസിച്ചു.
കാമുകിക്ക് തന്റെ ബാങ്ക് അക്കൗണ്ടിന്റെ മേൽ പൂർണ്ണ നിയന്ത്രണം ഉണ്ടെന്ന് പറഞ്ഞതിനാൽ, ഇരയായ മക്കെയ്ലയും ഒരു വർഷത്തിലേറെയായി തട്ടിപ്പുകാരനെ സാമ്പത്തികമായി സഹായിച്ചു. യുവതി വലിയ തുക തന്നെ ഇയാൾക്ക് നൽകിയിരുന്നു.












Click it and Unblock the Notifications