കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിക്കാന്‍ വഴിയില്ലാതെ മൂന്നു മക്കളെ വില്‍ക്കാന്‍ ഒരുങ്ങിയ അമ്മയുടെ നൊമ്പരം

  • By Neethu
Google Oneindia Malayalam News

ചൈന: നൊന്തു പ്രസവിച്ച മക്കളെ വില്‍ക്കാന്‍ മനസ്സുണ്ടായിട്ടല്ല ഈ അമ്മ ഇതിനു മുതിര്‍ന്നത്. തലചായ്ക്കാന്‍ ഒരിടവും ഒരു നേരത്തെ ഭക്ഷണവും കൊടുക്കാന്‍ തനിക്ക് കഴിയിലെന്ന ബോധ്യം ഉള്ളത് കൊണ്ടാണ്.

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ യുവതിയാണ് തന്റെ മൂന്നു കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ചത്. രണ്ട്, മൂന്ന്, എട്ട് എന്നീ പ്രായമുള്ള കുട്ടികളെയായിരുന്നു 25ക്കാരി വില്‍ക്കാന്‍ കൊണ്ടു വന്നത്. ഗ്വാന്‍ഗ്‌സുവിലെ ഒരു അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷന് പുറത്തുള്ള തെരുവില്‍ അപരിചിതരായവരോട് കുട്ടികളെ വില്‍ക്കാന്നുണ്ട് എന്ന് പറയുകായായിരുന്നു. ഇവരുടെ പ്രവര്‍ത്തിയില്‍ കൗതുകം തോന്നിയവര്‍ ചുറ്റും തടിച്ചു കൂടി.

19-china-map

കാര്യങ്ങല്‍ ലോക്കല്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്തോടെ തിരിച്ചറിയല്‍ കാര്‍ഡും കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും കാണിച്ചു. താന്‍ കുട്ടികളെ മോഷ്ട്ടിച്ചതല്ലെന്നും വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയെന്നും പോലീസിനോട് പറഞ്ഞു. കുട്ടികളുമായി ജീവിക്കന്‍ ഒരു മാര്‍ഗവുമില്ലാത്തതു കൊണ്ടാണ്, കുട്ടികളെ സംരക്ഷിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് നല്‍ക്കാന്‍ തയ്യാറാണെന്നും ഈ അമ്മ വ്യക്തമാക്കി.

കുട്ടികളെയും കൂട്ടി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറാന്‍ പോലീസ് നിര്‍ബന്ധിച്ചെങ്കിലും ഇവര്‍ തയ്യാറായില്ല. ഒറ്റ കുട്ടി എന്ന നയം ചൈനയില്‍ നിലനില്‍ക്കുമ്പോള്‍ ഈ കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ ആരു തയ്യാറാക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല.

English summary
A mother trying to sell her children's in the street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X