കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂര്‍ക്കംവലിയ്ക്ക് പരിഹാരം കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

Snoring
റിച്ച് മോണ്ട് :കൂര്‍ക്കംവലി കാരണം ബുദ്ധിമുട്ടന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളെ ഏറെ ബുദ്ധിമുട്ടിയ്ക്കുന്ന കൂര്‍ക്കംവലിയ്ക്കുള്ള പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. മൈ സ്‌നോറിംഗ് സൊല്യൂഷന്‍ എന്ന കമ്പനിയാണ് പരിഹാരം കണ്ടെത്തിയിരിയ്ക്കുന്നത്. ഒരു ചിന്‍ സ്ട്രാപ്പാണ് ഇവര്‍ കൂര്‍ക്കം വലിയ്ക്കുള്ള പരിഹാരമായി വിപണിയില്‍ എത്തിച്ചിരിയ്ക്കുന്നത്.

കവിളിള്‍, കീഴ്ത്താടി, എന്നിവയെ തലയുമായി ബന്ധിപ്പിയ്ക്കുന്ന തരത്തിലാണ് ഈ സ്ട്രാപ്പ് കെട്ടുക. ഇതോടെ ശ്വാസമെടുക്കുമ്പോഴുള്ള തടസം അവസാനിയ്ക്കും. ശ്വാസോച്ഛാസം ചെയ്യുവ്‌പോള്‍ വായു കടന്ന് പോകുന്ന വഴിയിലെവിടെയെങ്കിലും തടസം അനുഭവപ്പെടുമ്പോഴാണല്ലോ കൂര്‍ക്കം വലി ഉണ്ടാകുന്നത്.

സ്ട്രാപ്പ് ഉപയോഗിച്ച് കഴിഞ്ഞാല്‍ കൂര്‍ക്കംവലിയേ ഉണ്ടാകില്ലെന്ന് നൂറ് ശശതമാനം ഉറപ്പ് നല്‍കുകയാണ് കമ്പനി. 90 ദിവസത്തിനുള്ളില്‍ സ്ട്രാപ്പ് കൊണ്ട് ഉപയോഗമില്ലെന്ന് കണ്ടെത്തിയാല്‍ നിങ്ങളുടെ പണം കമ്പനി തിരിച്ച് തരുമെന്നും പറയുന്നു. രണ്ട് സ്ട്രാപ്പ് വാങ്ങുമ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിയ്ക്കും.

കൂര്‍ക്കംവലി ഒരു നിസാരപ്രശ്‌നമാണെനന്നകരുതി തള്ളിക്കളയുന്നത് അബദ്ധമാണ്. അസിഡിറ്റി, മൂത്രശങ്ക, ഓര്‍മ്മക്കുറവ്, സ്‌ട്രോക്ക്, ഡിപ്രഷന്‍, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കംവലി

English summary
A New Solution That Stops Snoring and Lets You Sleep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X