കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്‌സിക്കോയില്‍ വന്‍ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്

Google Oneindia Malayalam News

മെക്‌സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രതയാണ് രേഖപ്പെടുത്തി. അപടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ട്. ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പസഫിക് തീരത്ത് നിന്ന് 59 കിലോമീറ്റർ (37 മൈൽ) തെക്ക് മാറിയും മെക്സിക്കോ സിറ്റിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ പടിഞ്ഞാറുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഉച്ചക്ക് 1.5ഓടെയായിരുന്നു ഭൂചലനം. ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

mexico

1985ലും 2017ലും ഇതേ ദിവസം തന്നെ മെക്സിക്കോയിൽ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. 1985ല്‍ സെപ്റ്റംബർ 19ന് മെക്‌സിക്കോയില്‍ നടന്ന ഭൂചലനത്തില്‍ ഏകദേശം പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കനത്ത നാശനഷ്ടങ്ങളും പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017ല്‍ ഉണ്ടായ ദുരന്തത്തിൽ 3702 പേരാണ് മരിച്ചത്. 7.1 തീവ്രതയിലായിരുന്നു ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും അധികം ഭൂകമ്പവും അഗ്നിപർവ്വതവും സജീവമായ മേഖലകളിൽ ഒന്നാണ് മെക്സിക്കോ.

ചാള്‍സ് രാജാവിന്റെ അമ്പരപ്പിച്ച പ്രഖ്യാപനം; ഹാരിയെയും ആന്‍ഡ്രൂവിനെയും പദവിയില്‍ നിന്ന് നീക്കിചാള്‍സ് രാജാവിന്റെ അമ്പരപ്പിച്ച പ്രഖ്യാപനം; ഹാരിയെയും ആന്‍ഡ്രൂവിനെയും പദവിയില്‍ നിന്ന് നീക്കി

അതേസമയം ഒരേ ദിവസം ഭൂകമ്പം ആവർത്തിക്കുന്നതിന്റെ ആഘാതത്തിലാണ് മെക്സിക്കൻ ജനത്."എനിക്ക് ഹൃദയാഘാതമുണ്ടാകുമെന്ന് ഞാൻ കരുതി!" മെക്സിക്കോ സിറ്റിയിൽ താമസിക്കുന്ന 58 കാരിയായ ഗബ്രിയേല റാമിറെസ് പറഞ്ഞു, 'അഞ്ച് വർഷം മുമ്പ് നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽ പലരും ആഘാതത്തിലാണ്'.

'ഈ പ്രദേശം വളരെ ദുർബലമാണ്, കാരണം 2017 ലെ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ച പല കെട്ടിടങ്ങളും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല, അതിനാൽ തകർന്നുപോകുമോ എന്ന ഭയം എപ്പോഴുമുണ്ട്' അവർ കൂട്ടിച്ചേർത്തു.

അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഈ അഞ്ച് ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കൂ...

English summary
A powerful earthquake struck western Mexico on Monday reported the quake was of magnitude 7.4 tsunami warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X