യുഎഇയെ വിറപ്പിച്ച ഹൂതികളുടെ ആക്രമണം മുന്നറിയിപ്പോ; പിന്നിലെ കാരണങ്ങള്‍ ഇതാണ്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസം നടന്ന അപ്രതീക്ഷിത സ്‌ഫോടനം ഗള്‍ഫ് നാടുകളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. യെമിനെ ഹൂതികള്‍ ഉത്തരവാതിത്തം ഏറ്റെടുത്ത ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേരാണ് കൊലപ്പെട്ടത്. ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണം ഹൂതികളുടെ തന്ത്രപരമായ നീക്കത്തെ വീണ്ടും അടയാളപ്പെടുത്തുകയാണ്.
അയല്‍രാജ്യമായ സൗദി അറേബ്യയെ ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പതിവായി ആക്രമിക്കാറുണ്ടായിരുന്നു. ഇതില്‍ അപൂര്‍വ്വമായി മാത്രമാണ് ആളപായം ഉണ്ടാക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ യുഎഇക്കെതിരായ ആക്രമണത്തിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയായിരിക്കാം...ആരാണ് ഹൂതികള്‍?

2015 മാര്‍ച്ച് മുതല്‍ ഹൂതികള്‍ക്കെതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ അംഗമാണ് യുഎഇ. ഇതിന് മുമ്പ് 2018ലും യുഎഇക്ക് നേരെ ആക്രമണം നടത്തിയെന്ന് ഹൂതി വിമതര്‍ അവകാശപ്പെടുന്നു. ഹുസൈന്‍ അല്‍ഹൂതി എന്നയാളാണ് ഹൂതികളുടെ സ്ഥാപക നേതാവ്. 2004 ല്‍ ഇദ്ദേഹം യെമന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ അതിര്‍ത്തിയിലെ ഗോത്ര മേഖലകളാണ് ഹൂതികളുടെ ശക്തി കേന്ദ്രം. അതുകൊണ്ട് കൂടിയാണ് സൗദി യെമനില്‍ സൈനിക നീക്കം നടത്തുന്നതും

യെമനില്‍ നിന്ന് കൂടുതല്‍ അകലെയാണ് യുഎഇ, സൗദി അറേബ്യയുടെ യെമനുമായുള്ള നീണ്ട അതിര്‍ത്തിയില്‍ നിന്ന് വ്യത്യസ്തമായി രാജ്യവുമായി അതിര്‍ത്തികളൊന്നും പങ്കിടുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുഎഇ യെമനിലെ നേരിട്ടുള്ള സൈനിക നടപടികള്‍ പിന്‍വലിച്ചിരുന്നു.

വിഘടനവാദി സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്ടിസി) പോലുള്ള യുഎഇ പിന്തുണയുള്ള സേനയും മുന്‍ യെമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അനന്തരവന്‍ നയിക്കുന്ന സംയുക്ത സേനയും ഹൂതികള്‍ക്കെതിരായ ആക്രമണങ്ങള്‍ വലിയ തോതില്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം എസ്ടിസി യെമന്‍ സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുകയും യുഎഇ സൈനിക പിന്തുണയോടെ 2019 ല്‍ യെമന്റെ താല്‍ക്കാലിക തലസ്ഥാനമായ ഏദന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇ പിന്തുണയുടെ സേനകള്‍ ഹൂതികള്‍ക്ക് നേരെ തിരിഞ്ഞിരുന്നു. ഇതില്‍ നിന്നും ഉടലെടുത്ത പ്രകോപനമാണ് ഇപ്പോഴുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ യുഎഇക്കെതിരായ ആക്രമണത്തിന് പ്രധാനകാരണം ഇതായിരിക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം, തെക്കന്‍ യെമനികളാല്‍ രൂപപ്പെട്ടതും ചെങ്കടല്‍ തീരത്ത് സംയുക്ത സേനയുടെ ഭാഗമായി പോരാടുന്നതുമായ ജയന്റ്‌സ് ബ്രിഗേഡുകള്‍ ഡിസംബര്‍ അവസാനത്തോടെ കിഴക്കോട്ട് ഷാബ്വയിലേക്ക് യൂണിറ്റുകള്‍ മാറ്റുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ ഗവര്‍ണറേറ്റില്‍ നിന്ന് ഹൂതികളെ പുറത്താക്കുകയും ചെയ്തിരുന്നു. ജയന്റ്‌സ് ബ്രിഗേഡുകള്‍, ഔദ്യോഗിക യെമന്‍ സര്‍ക്കാര്‍ സേനകള്‍ക്കൊപ്പം ചേര്‍ന്ന് ഇപ്പോള്‍ അയല്‍രാജ്യമായ അല്‍-ബൈദ, മാരിബ് ഗവര്‍ണറേറ്റുകളിലെ ഹൂത്തി പ്രദേശത്തേക്ക് നീങ്ങുകയാണ്.

ഈ മുന്നേറ്റങ്ങള്‍ യെമനിലെ യുദ്ധഭൂമിയില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 2021 ഹൂതികളെ സംബന്ധിച്ച് വിജയ വര്‍ഷമാണെന്ന് വേണം പറയാന്‍. യെമനിലെ പല ഭാഗങ്ങളിലും സര്‍ക്കാര്‍ സേനയെ അടിച്ചമര്‍ത്തുകയും വടക്കന്‍ യെമനിലെ പ്രധാന നഗരമായ മാരിബ് നഗരത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയും ചെയ്ത വര്‍ഷമാണ് 2021.

എന്നാല്‍ ജയന്റ് ബ്രിഗേഡുകളുടെ വരവും യുഎഇയുടെ സൈനിക ബുദ്ധിയും മാരിബിലെയും ഷാബ്വയിലെയും യുദ്ധത്തെ തലകീഴായി മാറ്റി, ഹൂതികള്‍ ഇപ്പോള്‍ യുഎഇയ്ക്കെതിരെ ആക്രമണം നടത്തിയതിന് പിന്നിലെ കാരണം ഇതാവാം. ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇ പതാകയുള്ള ഒരു കപ്പലിന്റെ നിയന്ത്രണം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. സഖ്യകക്ഷികളുമായുള്ള മുന്നേറ്റം യുഎഇ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ഇപ്പോള്‍ ഹൂതികള്‍ ആക്രമണം നടത്തുന്നത്. ഹൂതികള്‍ക്ക് യുഎഇയെ വീണ്ടും ആക്രമിക്കാനുള്ള കഴിവുണ്ട്, സൗദിയില്‍ നടത്തിയ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്.












Click it and Unblock the Notifications