അബുദാബിയില്‍ പുതിയ ഗതാഗത പരിഷ്‌കരണം, ട്രാഫിക് ലൈറ്റ് അവഗണിച്ചാല്‍ പിഴ!

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: പുതിയ ട്രാഫിക് പരിഷ്‌കരണവുമായി അബുദാബി പോലീസ്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വലിയ തുക പിഴ ഈടാക്കും. ജൂലൈ ഒന്നു മുതലാണ് പുതിയ നിയമം നിലവില്‍ വരിക. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരും പിഴ നല്‍കേണ്ടി വരും.

ട്രാഫിക് ലൈറ്റ് അവഗണിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റും ലഭിക്കും. കൂടാതെ വാഹനം ഒരു മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. കുട്ടികളെ മുന്നിലിരുത്തി വാഹനമോടിക്കുന്നതിനും പിഴ നല്‍കേണ്ടി വരും.

uae

സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കും കുട്ടികളെ മുമ്പിലിരുത്തി വാഹനം ഓടിക്കുന്നവരും 400 ദിര്‍ഹമാണ് പിഴയായി പോലീസ് നല്‍കേണ്ടി വരിക. അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കാനും നിയമവ്യവസ്ഥയിലുണ്ട്.

English summary
Abudabhi new traffic rule.
Please Wait while comments are loading...