ഉര്‍ഫി ജാവേദ് ദുബായില്‍ കസ്റ്റഡിയില്‍..? ഗ്ലാമറസ് വസ്ത്രധാരണം വിനയായോ..?
ദുബായ്: ബിഗ് ബോസ് താരവും നടിയുമായ ഉര്‍ഫി ജാവേദ് ദുബായില്‍ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉര്‍ഫി ജാവേദിനെ യുഎഇയില്‍ തടഞ്ഞു എന്നും നടിയെ അവിടെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ് എന്നുമാണ് പുറത്ത് വരുന്ന വിവരം. അതേസമയം ഇത് സംബന്ധിച്ച വാര്‍ത്തകളോട് ഉര്‍ഫി ജാവേദുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് അനുവദനീയമല്ലാത്ത പരസ്യമായ വസ്ത്രം ധരിച്ച് ഉര്‍ഫി ജാവേദ് ഒരു വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഉര്‍ഫി ജാവേദിനെ ഇപ്പോള്‍ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. അതീവ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ച് കൊണ്ട് സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആയ താരമാണ് ഉര്‍ഫി ജാവേദ്.

ഇന്ത്യയില്‍ തന്നെ നിരവധി പേര്‍ ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ഉര്‍ഫി ജാവേദിന്റെ വസ്ത്രം പൊതുസ്ഥലത്ത് ഉപയോഗിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ അല്ലായിരുന്നു എന്നാണ് ദുബായിലെ ആളുകള്‍ പറയുന്നത്. അടുത്തിടെ ആണ് ഉര്‍ഫി ജാവേദ് ലാറിഞ്ചൈറ്റിസ് രോഗനിര്‍ണയം നടത്തിയത്. നടിക്ക് ലാറിഞ്ചൈറ്റിസ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉര്‍ഫിയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹോസ്പിറ്റലില്‍ നിന്നുള്ള ഒരു വീഡിയോയും അവര്‍ പങ്കുവെച്ചു. എനിക്ക് ലാറിഞ്ചിറ്റിസും ടോണ്‍സിലൈറ്റിസും ഉണ്ടെന്ന് ഡോക്ടര്‍ ഒടുവില്‍ കണ്ടെത്തി എന്ന് ഉര്‍ഫി തന്നെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പറഞ്ഞിരുന്നു. അതേസമയം ഉര്‍ഫി ജാവേദിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പിന്നീട് അവരുടെ ടീം അംഗങ്ങള്‍ പറഞ്ഞിരുന്നു.

നേരത്തെ പൊതുസ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തതിന് മുംബൈയിലെ അന്ധേരി പൊലീസ് ഉര്‍ഫി ജാവേദിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. അഭിഭാഷകനായ അലി കാസിഫ് ഖാന്‍ ദേശ്മുഖ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. നേരത്തെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് ഉര്‍ഫി ജാവേദ് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണമാണ് വിമര്‍ശകരുടെ പ്രധാന വിഷയം. അങ്ങേയറ്റം ഗ്ലാമറസായ ചിത്രങ്ങളാണ് ഉര്‍ഫി ജാവേദ് പങ്ക് വെക്കാറുള്ളത്. അതേസമയം സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളുപം ശക്തമാകുമ്പോഴും അതൊന്നും വകവെക്കാതെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഉര്‍ഫി ജാവേദ് മടി കാണിക്കാറില്ല.












Click it and Unblock the Notifications