• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടുത്ത സിനിമയിലെ നായികയാക്കാം... നിരന്തര ബലാത്സംഗം, കിം കി ഡുക്കിനെതിരെ ഗുരുതര ലൈംഗീകാരോപണം!

  • By Desk

സിയൂൾ: ഐഎഫ്എഫ്കെയ്ക്ക് കിം കി ഡുക്ക് വരുന്നെന്ന് പറഞ്ഞാൽ ആ ദിവസം തിരക്കോട് തിരക്കാണ്. അദ്ദേഹത്തിന്റെ സിനിമയെ മലയാളികളും ഏറ്റെടുത്തിരുന്നു. നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിച്ച നടികൾ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

മീ റ്റൂ മൂവ്മെന്റിന്റെ ഭാഗമായി 60 മിനുട്സ് എന്ന ടെലിവിഷൻ പരിപാടിയിലാണ് മൂന്ന് താരങ്ങൾ കിം കി ഡുക്കിനെകിരെ പ്രതികരിച്ചിരിക്കുന്നത്. മീറ്റു മൂവ്മെന്റിന്റെ ഭാഗമായി പല പ്രശസ്തരായ സ്ത്രീകളും തങ്ങൾ നേരിട്ട പീഡനങ്ങൾ പരസ്യമായി പങ്കുവെച്ചിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ സമത്ത് പലവട്ടം തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് മുൻ നടി പരസ്യമായി പറഞ്ഞു. നടിയുടെ റൂമിൽ വച്ച് പല തവണ ക്രൂരമായി പീഡിപ്പിച്ചു. കിം കി ഡുക്ക് മാത്രമല്ല നടൻ ജോ ജയ് ഹ്യൂനും തന്നെ ബലാത്സംഗം ചെയ്തെന്ന് നടി മീ റ്റു ക്യാംപെയ്നിൽ വ്യക്തമാക്കി.

ജോ ജയ് ഹ്യൂനിനെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു

ജോ ജയ് ഹ്യൂനിനെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു

കിം കിഡുക്കും ജോ ജയ് ഹ്യൂനും സിനിമയിലെ സഹപ്രവർത്തകരാണ്. ജോ ജയ് ഹ്യൂനെതിരെ നേരത്തെ തന്നെ നടികൾ ലൈംഗീകാരോപണം ഉയർത്തിയിരുന്നു. ഇതിനെ കുറിച്ച് വാർത്തളവും പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് യൂനിവേർസിറ്റിയിൽ നിന്നും ഫിലീം ഫെസ്റ്റിവൽ ഓർഗനൈസിങ് കമ്മറ്റിയിൽ നിന്നും ഇദ്ദേഹം സ്വമേധയാ രാജിവെക്കുകയും ചെയ്തിരുന്നു.

നായികയാക്കാം.... പക്ഷേ!

നായികയാക്കാം.... പക്ഷേ!

കിംകിടുക്ക് തന്റെ അടുത്ത സിനിമയിൽ നായികയാക്കാം എന്ന് വാക്ക് തന്നിരുന്നു. പക്ഷേ അതിന് അദ്ദേഹവുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് പറഞ്ഞതെന്നും നടി വ്യക്തമാക്തി. കിംകിടുക്കുമൊത്തുള്ള ആദ്യ സിനിമ പ്രജക്ടിന് ശേഷം മാനികമായി തകർന്നെന്നും അതിനുശേഷം സൈക്കാർട്ടിക്ക് തെറാപ്പി സ്വീകരിച്ചെന്നും നടി പറഞ്ഞു.

ഇരകൾ മാത്രം സ്വപ്നങ്ങൾ ത്വജിക്കപ്പെടുന്നു

ഇരകൾ മാത്രം സ്വപ്നങ്ങൾ ത്വജിക്കപ്പെടുന്നു

ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷം മറ്റൊരു നടിയോട് ഉപദേശം തേടിയിരുന്നു. എന്നാൽ ഇതാണ് സിനിമ വ്യവസായം എന്നായിരുന്നു അവരുടെ മറുപടി. ഇത് വളരെ ഞെട്ടലോടെയാണ് ‍ഞാൻ കേട്ടതെന്നും ഇരയാകപ്പെട്ട നടി പറയുന്നു. എന്തുകൊണ്ട് ഇരകൾ മാത്രം തങ്ങളുചെ സ്വപ്നങ്ങൾ ത്വജിക്കേണ്ടി വരുന്നതെന്നും നടി ചോദിക്കുന്നു.

ആരോപണവുമായി മറ്റൊരു നായികയും

ആരോപണവുമായി മറ്റൊരു നായികയും

അതേസമയം മറ്റൊരു നായികയും കിം കിഡുക്കിനെതിരെ ആരോപണം ഉന്നയിച്ചു. 2013 ലെ മൊബ്യൂസ് എന്ന കിം കിഡുക്ക് ചിത്രത്തിൽ മർദ്ദിക്കുകയും നിർബന്ധിച്ച് സെക്സ് സീൻ ചെയ്യിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതിനെതിരെ നായിക പരാതിയുമായി കോടതിയെ സമീച്ചിരുന്നു. കോടതി കിം കിഡുക്കിന് 5000 ഡോളർ പിഴയും വിധിച്ചിരുന്നു.

ലൈംഗീക പരാമർശം

ലൈംഗീക പരാമർശം

കിം കിഡുക്കിന്റെ ആദ്യ പ്രൊജക്ടിൽ നിന്ന് തന്നെ പിന്മാറിയ മറ്റൊരു നായികയും കിം കിഡുക്കിനെതിരെ ആരോപണം ഉന്നയിച്ചു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കിനിടയിൽ ലൈംഗീക പരാമർശങ്ങൾ നടത്തിയതിനാണ് നടി കിം കിഡുക്കിന്റെ സിനിമയിൽ നിന്ന് പിന്മാറിയത്. ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലെ നിറത്തിനെ കുറിച്ചായിരുന്നു കിം കിഡുക്ക് പരാമർസങ്ങൾ നടത്തിയത്.

പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..

ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തു!

English summary
The accusations are the latest and most shocking revelations as the #MeToo movement takes South Korea by storm, with women going public about sexual abuses they've experienced in various sectors ranging from politics to theater.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more