'നിങ്ങളൊരു സ്ത്രീയാണ് വീട്ടിൽ പോകണം': ജോലിക്കെത്തിയപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി മാധ്യമപ്രവർത്തക
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താബിലാൻ ആധിപത്യമുറപ്പിക്കുമ്പോൾ മുതൽ തന്നെയുള്ള ആശങ്ക സ്ത്രീ സുരക്ഷയും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അഫ്ഗാൻ സൈന്യത്തെ തുരത്തി കാബൂൾ പിടിച്ചെടുക്കുകയും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കൂടി എത്തിയതോടെ അഫ്ഗാൻ ജനത രാജ്യം വിടുന്നതിനെക്കുറിച്ചാണ് ചിന്തിച്ച് തുടങ്ങിയത്. ആഗസ്റ്റ് എട്ടിന് രാത്രിയോടെയാണ് അഫ്ഗിനാസ്ഥാനിൽ അധികാരം പിടിച്ചെടുത്തതായി താലിബാൻ പ്രഖ്യാപിക്കുന്നത്. ഇതോടെ അഫ്ഗാനിലെ ജനങ്ങൾ കൂട്ടമായി പലായനം ചെയ്യാൻ ചെയ്യാൻ തുടങ്ങുകയായിരുന്നു.
പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിനെയും സ്ത്രീകൾ ജോലി ചെയ്യുന്നതിനെയും ബന്ധുവല്ലാത്ത പുരുഷനൊപ്പമോ അല്ലാതെ പൊതു സ്ഥലങ്ങളിലിറങ്ങരുതെന്നുമാണ് തൊലിബാൻ നിഷ്കർഷിച്ചിട്ടുള്ളത്. നാറ്റോ സഖ്യം അധികാരത്തിലിരുന്നപ്പോൾ രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും താലിബാന്റെ നിയന്ത്രണത്തിലായതോടെ സ്ത്രീ സ്വാതന്ത്ര്യം തന്നെ ചോദ്യചിഹ്നമായിത്തീരുകയാണ്.

1996-2001 വരെ താലിബാൻ നിയന്ത്രണത്തിലിരിക്കെ ജനങ്ങൾ അനുഭവിച്ച ക്ലേശങ്ങളാണ് യുദ്ധാസന്നമായ രാജ്യം വിടാൻ പ്രേരിപ്പിച്ചിട്ടുള്ളത്. താലിബാന്റെ നിയന്ത്രണം അയഞ്ഞതോടെ സ്കൂളൂകളിലേക്കും കോളേജിലേക്കും തൊഴിലിടങ്ങളിലേക്കും എത്തിയ സ്ത്രീകളാണ് ഏറ്റവുമധികം ഇരകളാക്കപ്പെടുന്നത്. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യത്ത് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മാധ്യമപ്രവർത്തക ശബ്നം ദവ് റാൻ.

താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്തതോടെ സർക്കാർ ഉടമസ്ഥതയിലുള്ള മീഡിയ സ്ഥാപനങ്ങളിലുള്ള വനിതാ ജീവനക്കാർക്ക് ആദ്യം ലഭിച്ച സന്ദേശം ഇനി ജോലിക്ക് വരേണ്ടതില്ലെന്നാണ്. ടിവി അവതാരകയായ ശബ്നം ദാവ് റാനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്ത്യടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാജ്യത്ത് സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. കാബൂളിൽ താലിബാൻ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിലെ ജോലി ചെയ്തിരുന്ന സ്ത്രീകൾ അനുഭവിക്കുന്നതിന്റെ ഒരു നേർസാക്ഷ്യമാണ് ശബ്നം വെളിപ്പെടുത്തുന്നത്.
താലിബാൻ അധികാരം ഏറ്റെടുത്തെങ്കിലും അഫ്ഗാനിലെ സ്ത്രീകൾക്ക് അവരുടെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാൻ പലരും തയ്യാറായിട്ടില്ല.

സർക്കാരിന് കീഴിലുള്ള മാധ്യമസ്ഥാപനമായ ആർടിഎ പഷ്തോയിലെ മാധ്യമപ്രവർത്തകയാണ് ശബ്നം. 'താലിബാൻ കാബൂൾ ഏറ്റെടുത്തതിന്റെ, പിറ്റേദിവസം രാവിലെ ഞാൻ എന്റെ ഓഫീസിലേക്ക് പോയി, ഇനിമുതൽ അവിടെ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞു. കാരണം എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ, അവർ പറഞ്ഞു, ഇപ്പോൾ നിയമങ്ങൾ മാറിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് ഇനി ആർടിഎയിൽ ജോലി ചെയ്യാൻ അനുവാദമില്ലെന്നുമുള്ള മറുപടികളാണ് ലഭിച്ചത്.

സ്ത്രീകളെ പഠിക്കാനും ജോലിക്ക് പോകാനും അനുവദിക്കുമെന്ന് താലിബാൻ നേരത്തെ പ്രഖ്യാപിച്ചപ്പോൾ, ഞാൻ ആവേശഭരിതനായി. പക്ഷേ, എന്റെ ജോലിസ്ഥലത്ത് സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ അതിന്റെ യാഥാർത്ഥ്യം എനിക്ക് മനസ്സിലായി. ഞാൻ എന്റെ തിരിച്ചറിയൽ കാർഡുകൾ അവരെ കാണിച്ചു, എന്നിട്ടും, അവർ എന്നോട് വീട്ടിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. സർക്കാരിന് കീഴിലുള്ള മാധ്യമസ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്കാണ് ഈ നിയന്ത്രണങ്ങളുള്ളത്. ടോളോ ന്യൂസ് പോലുള്ള സ്വകാര്യ കമ്പനികളിൽ ഇത്തരത്തിലുള്ള ഉത്തരവുകൾ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും ശബ്നം ചൂണ്ടിക്കാണിക്കുന്നു. എന്റെ സഹപ്രവർത്തകനെ ജോലിക്ക് പോകാൻ അനുവദിച്ചു. എന്നാൽ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് താലിബാൻ തീർത്തുപറഞ്ഞുവെന്നും ശബ്നം പറയുന്നു.

താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതോടെ എനിക്ക് ഇനി ഇവിടെ ജോലി ചെയ്യാൻ കഴിയില്ല. ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ജീവിക്കാൻ പ്രയാസമാണ്. എനിക്ക് എന്തെങ്കിലും പിന്തുണ ലഭിച്ചാൽ, അതെ, ഞാൻ പോകുമെന്നും ശബ്നം പറഞ്ഞു. തന്റെ ജീവനേക്കാൾ കുടുംബത്തിന്റെ സുരക്ഷയുടെ കാര്യത്തിലാണ് ആശങ്കയെന്നും ശബ്നം അഭിപ്രായപ്പെട്ടു.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications