കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനെ ആക്രമിച്ച് പാകിസ്താന്‍; നിരവധി മരണം, ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന്‍

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിലേക്ക് പാകിസ്താന്‍ സൈന്യത്തിന്റെ റോക്കറ്റാക്രമണം. അതിരാവിലെയുണ്ടായ ആക്രമണത്തില്‍ അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ആക്രമണം തുടര്‍ന്നാല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയിലെ കുണാര്‍ പ്രവിശ്യയിലാണ് റോക്കറ്റ് പതിച്ചത്. കുട്ടികളും സ്്ത്രീകളും കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ 2700 കിലോമീറ്റര്‍ അതിര്‍ത്തിയാണുള്ളത്. ഇവിടെ വേലികെട്ടി തിരിച്ചിരിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് അതിര്‍ത്തി തിരിച്ച മേഖലയാണിത്. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം പാകിസ്താന് നേരെ ചില സായുധസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പാകിസ്താന്റെ ആരോപണം. സായുധ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണം എന്ന പേരിലാണ് റോക്കറ്റ് തൊടുത്തുവിട്ടത്. പാകിസ്താന്റെ സൈനിക ഹെലികോപ്റ്ററാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാനിലുള്ളവര്‍ പറയുന്നു. സമാനമായ ആക്രമണം അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിലുമുണ്ടായി എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

t

പാകിസ്താന്റെ ഭാഗത്ത് നിന്ന് അഫ്ഗാനിലേക്കുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പ്രതികരിച്ചു. ഇത്തരം ആക്രമണം ചെറുക്കാന്‍ എല്ലാ വഴിയും സ്വീകരിക്കും. അഫ്ഗാന്റെ പരമാധികാരം പാകിസ്താന്‍ മാനിക്കണം. യുദ്ധം തുടങ്ങിയാല്‍ ഇരുഭാഗത്തിനും സുഖകരമായിരിക്കില്ല. മേഖലയുടെ സുസ്ഥിരതയെ അത് ബാധിക്കുമെന്നും സബീഹുല്ലാ മുജാഹിദ് താക്കീത് നല്‍കി.

നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നത് ഒരുതവണയല്ല; ഞെട്ടിക്കുന്ന വിവരം!! പല ലാപ്‌ടോപ്പുകളിലേക്ക്...നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നത് ഒരുതവണയല്ല; ഞെട്ടിക്കുന്ന വിവരം!! പല ലാപ്‌ടോപ്പുകളിലേക്ക്...

അതേസമയം, പാകിസ്താന്‍ സൈന്യം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കാബൂളിലെ പാകിസ്താന്‍ അംബാസഡറെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സൈനിക മര്യാദകളുടെ ലംഘനമാണ് പാകിസ്താന്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖോസ്ത് പ്രവിശ്യയില്‍ പാകിസ്താന്റെ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. അഫ്ഗാനിലെ പ്രധാന സ്വകാര്യ മാധ്യമമായ ടോളോ ന്യൂസ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായതെന്ന് പ്രദേശവാസിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയില്‍ പാകിസ്താനെതിരെ പ്രതിഷേധം നടന്നു. നൂറുകണക്കിന് ആളുകളാണ് പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയത്. പാകിസ്താനിലെ താലിബാനുള്‍പ്പെടെ നിരവധി സായുധസംഘങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തി. അഫ്ഗാനിലെ താലിബാനും പാകിസ്താനിലെ താലിബാനും തമ്മില്‍ ബന്ധമില്ല. എന്നാല്‍ അതിര്‍ത്തി പ്രദേശത്ത് പാകിസ്താനിലെ താലിബാന് സ്വാധീനം കൂടുതലാണ്. പാകിസ്താന്‍ സര്‍ക്കാരിനെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം. ഇവരെ നേരിടാനാണ് പാക് സൈന്യം ആക്രമണം നടത്തുന്നത്. പക്ഷേ, കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളുമായതാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. അതിര്‍ത്തിയിലുള്ളവര്‍ ഇരുരാജ്യങ്ങളിലേക്കും പ്രതിദിനം സഞ്ചരിക്കാറുണ്ട്. ചികില്‍സാ ആവശ്യത്തിന് അതിര്‍ത്തിയിലുള്ളവര്‍ പാകിസ്താനിലെ ആശുപത്രികളെയാണ് ആശ്രയിക്കാറ്.

English summary
Afghan Children Killed in Pakistan Army Attack; Taliban Warns Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X