Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാനില്‍ ഫുട്‌ബോളര്‍ സാകി അന്‍വാരിക്കും ദാരുണാന്ത്യം, യുഎസ് വിമാനത്തില്‍ നിന്ന് താഴെ പതിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ജനത താലിബാനെ ഭയന്ന് നാടുവിടുമ്പോള്‍ മറ്റൊരു ദുരന്ത വാര്‍ത്ത കൂടി അവരെ തേടിയെത്തുകയാണ്. അവരുടെ പ്രിയ ഫുട്‌ബോള്‍ താരം കൊല്ലപ്പെട്ടിരിക്കുകയാണ്. ദേശീയ ടീമിലെ ഐക്കോണിക് താരമായ സാക്കി അന്‍വാരിയാണ് കൊല്ലപ്പെട്ടത്. താലിബാന്‍ അധികാരം പിടിച്ചതോടെ നിരവധി പേര്‍ കാബൂള്‍ വിമാനത്താവളിലെത്തിയിരുന്നു. പലരും വിമാനങ്ങളില്‍ കയറി കൂടി രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്. ഇക്കൂട്ടത്തിലുണ്ടായിരുന്നു സാക്കിയും. എന്നാല്‍ താരം യുഎസ് വിമാനത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ദാരുണാന്ത്യമായിരുന്നു ഇത്. താലിബാന്‍ അധികാരത്തില്‍ വന്നാല്‍ ഫുട്‌ബോള്‍ അടക്കമുള്ള കായിക മത്സരങ്ങളൊന്നും അഫ്ഗാനില്‍ നടക്കില്ലെന്ന് ഉറപ്പായിരുന്നു.

ഓണം പൊടിപൊടിച്ച് ടീം കുടുംബവിളക്ക്; വൈറലായി ആഘോഷ ചിത്രങ്ങള്‍

1

നേരത്തെ വിമാനത്തിന്റെ ചിറകുകളില്‍ അടക്കം നിന്ന് പലരും രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ താഴേക്ക് വീണ് മരിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ആരും രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നാണ് താലിബാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിലേക്ക് കൂട്ടത്തോടെ വരുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയാണ് താലിബാന്‍. രാജ്യത്ത് എല്ലാവരും സുരക്ഷിതരാണെന്നും താലിബാന്‍ വാദിക്കുന്നു. എന്നാല്‍ തന്റെ കരിയര്‍ അവസാനിക്കുമെന്ന ഭയം അന്‍വാരിക്കുണ്ടായിരുന്നു. രാജ്യത്ത് നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനായിരുന്നു. സാക്കി അന്‍വാരിയുടെ ശ്രമം. സി-17 യുഎസ് വിമാനത്തിലാണ് ഇയാള്‍ ചാടിക്കയറിയത്. എന്നാല്‍ താഴേക്ക് പതിക്കുകയായിരുന്നു അന്‍വാരി.

അതേസമയം അതിദാരുണമായ കാഴ്ച്ചകളാണ് കാബൂള്‍ വിമാനത്താവളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിമാനത്തില്‍ നിന്ന് വീണ് മരിച്ചവരെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. നിലത്തേക്ക് പതിച്ച ഇവരുടെ വയര്‍ നെടുകെ പിളര്‍ന്നുവെന്നാണ് പറയുന്നത്. ഒപ്പം തല രണ്ടായി പിളരുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 49കാരനായ സുരക്ഷാ ഗാര്‍ഡ് വാലി സാലിക്കിന്റെ വീടിന്റെ മുകള്‍ ഭാഗത്താണ് ഇവരുടെ മൃതദേഹം പതിച്ചത്. സാലിക്കും കുടുംബവും ഈ ദൃശ്യം കണ്ട് മരവിച്ചിരിക്കുകയാണ്. കണ്ടു നില്‍ക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തുള്ള ദൃശ്യങ്ങളാണ് ഇവ.

സാലിക്കും കുടുംബവും വീടിന്റെ മുകളില്‍ എന്തോ ഉച്ചത്തില്‍ വന്ന് പതിച്ചതിന്റെ ശബ്ദമുണ്ടായിരുന്നു. ട്രക്ക് ടയര്‍ പൊട്ടുന്നത് പോലുള്ള ശബ്ദമായിരുന്നു കേട്ടതെന്ന് സാലിക്ക് പറയുന്നത്. പെട്ടെന്ന് തന്നെ ടെറസിലേക്ക് ഓടിയെത്തിയ താന്‍ ശരിക്കും തകര്‍ന്നു പോയെന്ന് സാലിക്ക് പറയുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു രണ്ട് മൃതദേഹങ്ങളും. ഈ ഭീകര ദൃശ്യം കണ്ട് തന്റെ ഭാര്യ ബോധം കെട്ട് വീണുവെന്നും സാലിക് പറഞ്ഞു. ഉടന്‍ തന്നെ തന്റെ അയല്‍വാസിയാണ് കാര്യങ്ങള്‍ പറഞ്ഞ് തന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴെ പതിച്ചതാണെന്ന് പിന്നീടാണ് മനസ്സിലായത്.

വിമാനത്താവളത്തില്‍ നിന്ന് നാല് കിലോ മീറ്റര്‍ അകലെയാണ് സാലിക്കിന്റെ വീട്. വിമാനം ടേക്ക് ഓഫ് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ ഇവര്‍ താഴേക്ക് പതിക്കുകയായിരുന്നു. സെയ്ഫുള്ള ഹോട്ടക്, ഫിദ മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സെയ്ഫുള്ള ഒരു ഡോക്ടറാണ്. തന്റെ മേല്‍ക്കൂരയ്ക്ക് കാര്യമായ കേടുപാടുകള്‍ ഈ മൃതദേഹങ്ങള്‍ പതിച്ചതിലൂടെ സംഭവിച്ചിട്ടുണ്ട്. പക്ഷേ അതായിരുന്നില്ല പ്രശ്‌നം. ഇതിന്റെ ഭീകരാവസ്ഥയായിരുന്നു. ഉടനെ തന്നെ ഒരു ഷാള്‍ ഉപയോഗിച്ച് ഈ മൃതദേഹം മറയ്ക്കുകയായിരുന്നു. പിന്നീട് പള്ളിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അതേസമയം യുഎസ് വിമാനം തങ്ങളുടെ സി17 വിമാനത്തില്‍ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഖത്തറില്‍ ഈ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പരിശോധിച്ചിരുന്നു. അതിലാണ് കണ്ടെത്തിയത്.

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

രാജ്യത്ത് നിരവധി പേരാണ് അഭയാര്‍ത്ഥികളായി പലയിടങ്ങളിലേക്ക് പോകുന്നത്. താലിബാന് കീഴില്‍ തുടരാന്‍ ആഗ്രഹമില്ലെന്നാണ് ഭൂരിഭാഗം ജനങ്ങളും പറയുന്നത്. പഷ്തൂണുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഭീകരവാദികളാണ് ഇവരെന്ന് ജനങ്ങള്‍ പറയുന്നു. ഒപ്പം ശരിയ്യ നിയമപ്രകാരം ആര്‍ക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലുമുണ്ടാവില്ലെന്ന് ഇവര്‍ കരുതുന്നു. എന്നാല്‍ ജനാധിപത്യ മാര്‍ഗത്തിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും ശരിയ്യ നിയമപ്രകാരമാണ് ഭരണം നടക്കുകയെന്നും താലിബാന്‍ വ്യക്തമാക്കി കഴിഞ്ഞു. സ്ത്രീകള്‍ക്ക് ഇസ്ലാമിക നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും താലിബാന്‍ പറഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
    Afghan football player lose life while trying to escape in airplane's landing gear

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+