കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്താനില്‍ ടാങ്കര്‍ ലോറിയും ബസ്സും കൂട്ടിമുട്ടി 14 മരണം

മോശം റോഡുകളും അമിത വേഗതയുമാണ് അഫ്ഗാനിസ്താനില്‍ റോഡപകടങ്ങള്‍ കൂടാന്‍ കാരണം

  • By Desk
Google Oneindia Malayalam News

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ എണ്ണ ടാങ്കറും ബസ്സും കൂട്ടി മുട്ടി 14 പേര്‍ മരിച്ചു. ഫറാ പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് മുഹമ്മദ് നസീര്‍ മെഹ്‌റിയെ ഉദ്ധരിച്ചാണ് ബിബിസിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഹെരാത്തില്‍ നിന്നും അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. 40 ഓളം പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. പരിക്കേറ്റവരില്‍ പന്ത്രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

Afganistan

തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ നിമ്രൂസില്‍ ബസ് മറിഞ്ഞ് ശനിയാഴ്ച രാത്രി നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകളും അമിത വേഗതയുമാണ് അപകടത്തിനു കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മെയില്‍ പ്രധാന ദേശീയ പാതയില്‍ രണ്ടു ബസ്സും ഒരു എണ്ണ ടാങ്കറും കൂട്ടിയിടിച്ച് 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 50 പേര്‍ക്കാണ് പരിക്കേറ്റത്.

English summary
At least 14 people have been killed after a bus collided with a fuel tanker on a motorway in western Afghanistan, officials say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X