Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാന്‍ കാബൂളിലേക്ക്!! 'ഖത്തര്‍ വഴി' പുതിയ നീക്കം, ഭരണം പങ്കിടാമെന്ന് സര്‍ക്കാര്‍ ഓഫര്‍, ഗസ്‌നിയും പിടിച്ചു

കാബൂള്‍: ഓരോ നഗരങ്ങളും ഗ്രാമങ്ങളും പിടിച്ചടക്കി താലിബാന്‍ മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ അടവ് മാറ്റി അഫ്ഗാന്‍ ഭരണകൂടം. താലിബാനുമായി യുദ്ധം ചെയ്ത് ജയം നേടാനാകില്ല എന്ന തോന്നലാണ് പുതിയ വാഗദാനത്തിന് പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗസ്‌നി കൂടി പട്ടണം താലിബാന്‍ പിടിച്ചതോടെ അഫ്ഗാന്‍ ഭരണകൂടം വീഴുമെന്ന് ഉറപ്പായി.

അധികാരം പങ്കിടാമെന്ന വാഗ്ദാനമാണ് അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് മുമ്പില്‍ വച്ചിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപപ്പോര്‍ട്ട് ചെയ്യുന്നു. ഇനി കാബൂളിലേക്ക് അധികം ദൂരമില്ല. മൂന്ന് മണിക്കൂറില്‍ താഴെയുള്ള യാത്രാ ദൂരമേ കാബൂളിലേക്കുള്ളൂ. ഈ സാഹചര്യത്തില്‍ എല്ലാ പൗരന്‍മാരെയും ഇന്ത്യ തിരിച്ചുവിളിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

മണിക്കൂറുകള്‍ മുമ്പാണ് താലിബാന്‍ ഗസ്‌നി പട്ടണം പിടിച്ചടക്കിയത്. ഒരാഴ്ചക്കിടെ ഇവര്‍ നിയന്ത്രണത്തിലാക്കുന്ന ഒമ്പതാം പ്രവിശ്യാ തലസ്ഥാനമാണ്. ഈ സാഹചര്യത്തിലാണ് അഫ്ഗാന്‍ ഭരണകൂടം പുതിയ വാഗ്ദാനം താലിബാന് മുമ്പില്‍ വച്ചത്. ആക്രമണം നിര്‍ത്തിയാല്‍ താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണ് എന്ന ഓഫറാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചതത്രെ.

2

ഓരോ നഗരങ്ങളുടെയും നിയന്ത്രണം ദിനംപ്രതി അഫ്ഗാന്‍ ഭരണകൂടത്തിന് നഷ്ടമാകുകയാണ്. രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ താലിബാന്‍ പിടിച്ചടക്കിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഓഫര്‍. ആദ്യമായിട്ടാണ് താലിബാനുമായി അധികാരം പങ്കിടാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം മുന്നോട്ട് വെക്കുന്നതത്രെ. ഇതുവരെ താലിബാനുമായി യാതൊരു അനുനയ നീക്കത്തിനുമില്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

3

ഖത്തര്‍ വഴിയാണ് അഫ്ഗാന്‍ ഭരണകൂടം പുതിയ സമവായ നീക്കം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഈ വേളയില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. താലിബാന്റെ മുന്നേറ്റം തടയാന്‍ അമേരിക്കയുടെ സാന്നിധ്യം അഫ്ഗാനില്‍ വേണമെന്നാണ് പല ലോകരാജ്യങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം. എന്നാല്‍ അമേരിക്ക അഫ്ഗാന്‍ വിടുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു.

4

അഫ്ഗാന്‍ സൈന്യത്തിന് നിയന്ത്രണമുള്ള പ്രദേശം കാബൂളും പരസരവുമാണ്. താലിബാന്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് കാബൂളിലേക്ക് എത്തുന്നതത്രെ. രാജ്യത്തിന്റെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാര്‍. കാബൂളിനും കാണ്ഡഹാറിനും ഇടയിലുള്ള പ്രധാന ഹൈവേയിലെ നഗരമാണ് ഗസ്‌നി. ഈ പട്ടണവും താലിബാന്‍ ഇപ്പോള്‍ നിയന്ത്രണത്തിലാക്കി.

5

ഗസ്‌നിയില്‍ ശക്തമായ പോരാട്ടം നടന്നു. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ സൈന്യം പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ഗസ്‌നിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും നിയന്ത്രണം താലിബാന്‍ കൈവശപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കാണ്ഡഹാറില്‍ ഇപ്പോഴും സംഘര്‍ഷം നടക്കുന്നുണ്ട്. ഇവിടെയുള്ള ആശുപത്രിയില്‍ നിരവധി മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ താലിബാന്‍കാരും ഇവിടെ ചികില്‍സ തേടിയിട്ടുണ്ട്.

6

കാണ്ഡഹാറിലെ ജയില്‍ താലിബാന്‍ പിടിച്ചു. ഇവിടെയുള്ള തടവുകാരെ വിട്ടയച്ചു. കുന്തുസ്, ഷെബര്‍ഗാന്‍, ഫറാഹ് എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കി. സര്‍ക്കാര്‍ സൈന്യം ഇവിടെ പലയിടത്തായി തമ്പടിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.

ഈ ചിത്രത്തില്‍ എന്താണ് ഒളിപ്പിച്ചത്? 'എനിക്ക് വേണ്ടത് സ്‌നേഹം മാത്രം'; വൈറലായി ശ്വേത മേനോന്റെ ഫോട്ടോ

7

ലഷ്‌കര്‍ ഗാഹ് പട്ടണവും താലിബാന്‍ പിടിച്ചു. ഹെല്‍മന്ത് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഷ്‌കര്‍ ഗാഹ്. ഇവിടെ താലിബാന് സ്വാധീനമുള്ള പ്രദേശമാണ്. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലും താലിബാന് സ്വാധീനമുണ്ട്. ഈ മേഖലകളെല്ലാം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലായി. സര്‍ക്കാര്‍ സൈന്യം ആയുധങ്ങളും വാഹനങ്ങളും ഉപേക്ഷിച്ച് പോകുകയായിരുന്നു.

8

ഗസ്‌നിയില്‍ നിന്ന് 150 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കാബൂളിലെത്താം. ഗസ്‌നി വഴിയാണ് ഇതുവരെ സര്‍ക്കാര്‍ സൈന്യം യാത്ര ചെയ്തിരുന്നത്. ഇപ്പോള്‍ അത് അസാധ്യമായി. താലിബാനെതിരെ യുദ്ധം ഇപ്പോഴും തുടരുകയാണ് എന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മിര്‍വായിസ് സ്റ്റാനിക്‌സായി പറഞ്ഞു. 90 ദിവസത്തിനകം അഫ്ഗാന്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലാകുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

9

അതിനിടെ ഇന്ത്യ നേരത്തെ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ യുദ്ധ ഹെലികോപ്റ്ററും താലിബാന്‍ പിടിച്ചു. നാല് യുദ്ധ ഹെലികോപ്റ്ററുകളാണ് ഇന്ത്യ അഫ്ഗാന്‍ ഭരണകൂടത്തിന് കൈമാറിയിരുന്നത്. കുന്തുസ് വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു ഹെലികോപ്റ്ററാണ് താലിബാന്‍ പിടിച്ചതെന്ന് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറിലെ ദോഹയില്‍ അഫ്ഗാന്‍ സമാധാന ചര്‍ച്ച നടക്കുകയാണ്.

10

മൂന്ന് ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും ഒരു എംഐ 24വി ഹെലികോപ്റ്ററുമാണ് ഇന്ത്യ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയിരുന്നത്. ബദക്ഷാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫൈസാബാദ് നഗരം താലിബാന്‍ പിടിച്ചെടുത്തു. മസാറെ ശെരീഫ് പിടിക്കാന്‍ ആക്രമണം നടക്കുകയാണ്. സൈനികര്‍ വളരെ പ്രതിസന്ധിയിലാണ് എന്ന വിവരം ലഭിച്ചതോടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി മസാറെ ശെരീഫിലെത്തി.

11

മസാറെ ശെരീഫിലെ സായുധ സംഘങ്ങളുടെ സഹായം അഫ്ഗാന്‍ സര്‍ക്കാര്‍ തേടുന്നു എന്നാണ് വിവരം. അഫ്ഗാനിലെ ഒട്ടേറെ ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തേക്ക് കൊണ്ടുവന്നു. ചില ഉദ്യോഗസ്ഥരെ കാബൂളിലേക്ക് മാറ്റി. കാണ്ഡഹാറിലെയും മസാറെ ശെരീഫിലേയും ഇന്ത്യന്‍ ഓഫീസുകള്‍ അടച്ചു. യുദ്ധം ശക്തമായാല്‍ അഫ്ഗാനിലേക്കുള്ള വിമാന സര്‍വീസ് പൂര്‍ണമായി ഇന്ത്യ നിര്‍ത്തിയേക്കും.

12

ഇന്ത്യയുടെയും പാകിസ്താന്റെയും വിഷയത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നാണ് താലിബാന്‍ നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചത്. ഖത്തറില്‍ ചര്‍ച്ചയ്ക്ക് എത്തിയ നേതാക്കളാണ് ഇക്കാര്യം മധ്യമങ്ങളോട് പറഞ്ഞത്. പാകിസ്താന്റെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നു എന്ന ആരോപണം തെറ്റാണ്. അഫ്ഗാന്റെ മണ്ണ് അയല്‍ രാജ്യങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് അനുവദിക്കില്ലെന്നും താലിബാന്‍ നേതാവ് മുഹമ്മദ് സുഹൈല്‍ ഷഹീം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+