Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെലികോപ്ടര്‍ നിറയെ പണം, നാല് കാറുകള്‍, അഷ്‌റഫ് ഗനി അഫ്ഗാന്‍ വിട്ടത് കോടികളുമായി

മോസ്‌കോ: രാജ്യം കത്തിയെരിയുമ്പോള്‍ ഭയന്ന് നാടുവിട്ട അഷ്‌റഫ് ഗനിക്കെതിരെ വലിയ പ്രതിഷേധമാണ് അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്നത്. എന്നാല്‍ നജീബുള്ള അവസ്ഥ മുന്നില്‍ കണ്ടാണ് ഗനി നാടുവിട്ടത്. മുമ്പ് താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ നജീബുള്ളയെ വധിച്ചത്. എന്നാല്‍ അഷ്‌റഫ് ഗനി നാട്ടുവിട്ട രീതിയാണ് വലിയ നാണക്കേടുണ്ടാക്കുന്നത്. വന്‍ സമ്പത്തുമായിട്ടാണ് ഗനി ഉസ്‌ബെക്കിസ്ഥാനിലേക്ക് നാടുവിട്ടത്. നാല് കാറുകളും ഒരു ഹെലികോപ്ടര്‍ നിറയെ പണവും ഖനി കൂടെ കൊണ്ടുപോയി. പരമാവധി പണവുമായി കടന്നുകളയാനായിരുന്നു പ്ലാന്‍. എന്നാല്‍ ഹെലികോപ്ടറില്‍ കൊണ്ടുപോകാന്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് ബാക്കി ഉപേക്ഷിച്ചത്. കാബൂളിലെ റഷ്യന്‍ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Recommended Video

cmsvideo
    Afghan president Ghani fled country with helicopter full of cash
    1

    അതേസമയം ഉസ്‌ബെക്കിസ്ഥാനിലേക്കാണ് ഗനി പോയതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്ന് അമേരിക്കയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ഗനിയെന്നാണ് സൂചന. ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന കാര്യത്തിലും വ്യക്തതയില്ല. ഞായറാഴ്ച്ചയാണ് ഗനി നാടുവിട്ടത്. കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് താന്‍ അഫ്ഗാനില്‍ നിന്ന് പോയതെന്ന് ഗനി പിന്നീട് പറഞ്ഞു. കാബൂളില്‍ നയതന്ത്ര സാന്നിധ്യം നിലനിര്‍ത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാനുമായി ബന്ധം പുനസ്ഥാപിക്കാനാണ് ശ്രമം. താലിബാനെ അംഗീകരിക്കാനുള്ള തീരുമാനം പെട്ടെന്ന ഉണ്ടാവില്ലെന്നാണ് സൂചന.

    താലിബാന്റെ പെരുമാറ്റവും ഭരണവും ഏത് രീതിയിലുള്ളതാണെന്ന് മനസ്സിലാക്കിയ ശേഷമേ അവരെ ഭരണകൂടമായി അംഗീകരിക്കൂ എന്നാണ് റഷ്യയുടെ നിലപാട്. ഗനിയുടെ പലായനമാണ് ശരിക്കും ഭരണകൂടത്തെ തകര്‍ത്തതെന്നാണ് റഷ്യ പറയുന്നു. അതേസമയം കൂടുതല്‍ പണം മറ്റൊരു ഹെലികോപ്ടറില്‍ കൊണ്ടുപോകാനാണ് ഖനി ശ്രമിച്ചത്. നാല് കാറുകളിലും പണം കുത്തിനിറച്ചിരുന്നു. എന്നാല്‍ കൂടുതല്‍ കൊള്ളിക്കാനുള്ള സൗകര്യം ഹെലികോപ്ടറില്‍ ഇല്ലായിരുന്നു. അതുകൊണ്ട് കുറച്ച് പണം കാബൂളില്‍ തന്നെ ഉപേക്ഷിച്ചാണ് ഗനി രാജ്യം വിട്ടത്. അതേസമയം ഗനി പണവുമായി നാടുവിട്ടതിന് തെളിവും സാക്ഷികളുമുണ്ടെന്ന് റഷ്യന്‍ എംബസി വക്താവ് നികിത ഇഷ്‌ചെങ്കോ പറഞ്ഞു.

    നേരത്തെ വ്‌ളാദിമിര്‍ പുടിന്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക പ്രതിനിധി സാമിര്‍ കബുലോവും ഇക്കാര്യം പറഞ്ഞിരുന്നു. എത്ര പണം രാജ്യത്ത് വെച്ചിട്ടാണ് ഗനി പോകുന്നതെന്ന് വ്യക്തമല്ലെന്ന് കബുലോവ് പറഞ്ഞു. രാജ്യത്തിന്റെ നിര്‍ണായകമായ ബജറ്റിന് ആവശ്യമായ പണമാണ് ഇത്. താലിബാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നാല്‍ ഖജനാവില്‍ പണമുണ്ടാവില്ല. വലിയ രീതിയില്‍ അത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. അഫ്ഗാന്‍ ജനതയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും പണമുണ്ടാവില്ല. നിലവില്‍ രാജ്യത്ത് അതിസങ്കീര്‍ണാവസ്ഥയാണ് ഉള്ളത്. ജനങ്ങള്‍ കൂട്ടത്തോടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയാണ്. കാബൂളില്‍ നിന്നുള്ള വിമാനങ്ങളില്‍ കയറാനുള്ള പലരുടെയും ശ്രമങ്ങള്‍ അപകടത്തിലേക്കാണ് നയിക്കുന്നത്.

    ആയിരങ്ങളാണ് കാബൂളിലെ വിമാനത്താവളത്തില്‍ ഉള്ളത്. താലിബാനെ പേടിച്ച് ഇവര്‍ നാടുവിടാനുള്ള ഒരുക്കത്തിലാണ്. പല രാജ്യങ്ങളും ഇപ്പോള്‍ തന്നെ നയതന്ത്ര പ്രതിനിധികളെയും പൗരന്മാരെയും നാട്ടിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. യുഎസ് സൈനിക വിമാനത്തിന് പിന്നാലെ ഓടുന്ന അഫ്ഗാന്‍ പൗരന്മാരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പലരും ഈ വിമാനത്തില്‍ ചാടിപ്പിടിക്കുന്നുമുണ്ട്. ഏഴ് പേരാണ് ഈ കൂട്ടപ്പൊരിച്ചിലില്‍ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. കാബൂള്‍ വിമാനത്താവളത്തിന് സുരക്ഷയൊരുക്കാന്‍ ആയിരം ട്രൂപ്പുകളെ കൂടി അമേരിക്ക അയക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം അടക്കമുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ താലിബാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

    റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അഫ്ഗാനിസ്ഥാനിലെ സാഹചര്യം അമേരിക്കയും ചൈനയുമായി ചര്‍ച്ച ചെയ്തു. അതേസമയം അഫ്ഗാന്‍ നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ഇച്ഛാശക്തി കുറവ് കൊണ്ടാണ് താലിബാന്‍ അ ധികാരം പുിടിച്ചതെന്ന് പെന്റഗണ്‍ പറഞ്ഞു. പലവിധത്തിലുള്ള പരിശീലനവും യുഎസ്സില്‍ നിന്ന് നിന്ന് അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇച്ഛാശക്തിയെ നല്‍കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല. നിങ്ങള്‍ക്കൊരിക്കലും വിലകൊടുത്ത് നേതൃത്വത്തെ വാങ്ങാനാവില്ല. എന്നാല്‍ നേതൃത്വം അഫ്ഗാനിസ്ഥാനില്‍ കാണാനില്ലായിരുന്നു. അത് താലിബാന് വളമേകിയെന്നും പെന്റഗണ്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+