7 വര്‍ഷം മുന്‍പ് കാണാതായ കൗമാരക്കാന്റെ മൃതദേഹം ചിമ്മിനിക്കുള്ളില്‍
കൊളറാഡോ: ഏഴുവര്‍ഷമായി ബന്ധുക്കള്‍ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ജോഷ്വ മഡ്ഡക്‌സ് എന്ന യുവാവിനെ. 2008 മെയ് മാസത്തിലെ ഒരു വൈകുന്നേരം നടക്കാനായി പുറത്തിറങ്ങിയതായിരുന്നു പതിനെട്ട് വയസുണ്ടായിരുന്ന ജോഷ്വ. പിന്നീട് ഇതുവരെ യുവാവ് വീട്ടിലേക്ക് തിരിച്ചു കയറിയിരുന്നില്ല. പോലീസും നാട്ടുകാരും ബന്ധുക്കളും കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ക്കുവേണ്ടി തിരഞ്ഞു.
ഒടുവില്‍ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ജോഷ്വയുടെ തിരോധാനത്തിന്റെ രഹസ്യം ചുരുളഴിഞ്ഞിരിക്കുകയാണ്. അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്താണ് സംഭവം. ജോഷ്വയുടെ വീടിന്റെ ഏകദേശം ഒരു മൈല്‍ അകലെയുള്ള ഒരു ആളൊഴിഞ്ഞ വീട്ടിലെ പുകക്കുഴലിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ അസ്ഥികൂടമാണ് യുവാവിന്റെ തിരോധാനത്തിന് ഉത്തരം നല്‍കുന്നത്.

അസ്ഥികൂടം കണ്ടെത്തിയതിന് തുടര്‍ന്ന് സമീപപ്രദേശത്തെ കാണാതായ ആളുകളുടെ ഡിഎന്‍എ സാമ്പിളുമായി പോലീസ് ഒത്തു നോക്കുകയായിരുന്നു. അങ്ങിനെയാണ് അസ്ഥികൂടം ജോഷ്വയുടേത് ആണെന്ന് കണ്ടെത്തുന്നത്. ഏതെങ്കിലും കാരണത്താല്‍ ജോഷ്വ പുകക്കുഴലിലൂടെ താഴേക്ക് ഇങ്ങാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ അതിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നെന്ന് പോലീസ് പറയുന്നു.
വീടിന്റെ ഉടമസ്ഥനായ മര്‍ഫി പറയുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി പഴകിയ വീട്ടില്‍ വല്ലപ്പോഴും മാത്രമേ പോയിരുന്നുള്ളൂ എന്നാണ്. ഒരിക്കല്‍ വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതായി അദ്ദേഹം ഓര്‍ക്കുന്നു. അന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ചെമ്മിനിയില്‍ തീകൊളുത്തുന്നയിടത്ത് പഴകിയ സാധനങ്ങള്‍ കൂട്ടിട്ടിരുന്നതിനാല്‍ മുകളിലേക്ക് നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും, വര്‍ഷങ്ങളോളും അസ്ഥികൂടമായി കഴിഞ്ഞ ജോഷ്വയ്ക്ക് യഥാവിധം സംസ്‌കാരം നടത്താന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ഇപ്പോള്‍ ബന്ധുക്കള്‍.












Click it and Unblock the Notifications