കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ്‌വാനെ ഭീഷണിപ്പെടുത്തി വീണ്ടും ചൈനീസ് സൈനിക അഭ്യാസം; പ്രധാന ദ്വീപില്‍ കപ്പലുകളും വിമാനങ്ങളും

Google Oneindia Malayalam News

തായ്‌പേയ് സിറ്റി: പ്രധാന വിഷയങ്ങളില്‍ വാഷിംഗ്ടണുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ ചൈന തങ്ങളുടെ അതിര്‍ത്തിയില്‍ സൈനിക അഭ്യാസം തുടരുന്നതായി തായ്‌വാന്‍. തായ്‌വാനിലേക്കുള്ള യു എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈന പ്രകോപനം ശക്തമാക്കിയത്.

ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നാന്‍സി പൊലോസി തായ്‌വാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതോടെ തായ്‌വാന്റെ വ്യോമാതിര്‍ത്തി കടന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തിയിരുന്നു. കൂടാതെ ാലാവസ്ഥാ വ്യതിയാനം, പ്രതിരോധ സഹകരണം എന്നീ വിഷയങ്ങളില്‍ വാഷിംഗ്ടണുമായുള്ള നിരവധി ചര്‍ച്ചകളില്‍ നിന്നും സഹകരണ കരാറുകളില്‍ നിന്നും പിന്മാറുമെന്ന് ബീജിംഗ് അറിയിക്കുകയും ചെയ്തിരുന്നു.

അര്‍പിത മുഖര്‍ജിയുടെ ജീവന്‍ അപകടത്തില്‍, വെള്ളം പോലും നല്‍കുന്നത് പരിശോധിച്ചതിന് ശേഷം: ഇ.ഡിഅര്‍പിത മുഖര്‍ജിയുടെ ജീവന്‍ അപകടത്തില്‍, വെള്ളം പോലും നല്‍കുന്നത് പരിശോധിച്ചതിന് ശേഷം: ഇ.ഡി

1

ബെയ്ജിംഗ് ശനിയാഴ്ച തായ്വാനുചുറ്റും എക്കാലത്തെയും വലിയ സൈനിക അഭ്യാസങ്ങള്‍ തുടര്‍ന്നു. ഇത് ഉപരോധവും ദ്വീപിലെ ആത്യന്തിക അധിനിവേശവും ലക്ഷ്യമിട്ടുള്ള അഭ്യാസങ്ങളാണ് എന്ന് വിദഗ്ധര്‍ പറയുന്നു. തായ്വാന്‍ കടലിടുക്കില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം ചൈനീസ് വിമാനങ്ങളും കപ്പലുകളും നിരീക്ഷിച്ചതായി തായ്പേയ് സിറ്റി പറഞ്ഞു.

2

തായ്വാന്‍ കടലിടുക്കിന് ചുറ്റും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിമാനങ്ങളും കപ്പലുകളും ചിലത് മധ്യരേഖ മറികടന്നു, പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ ചൈനയ്ക്കും കൊറിയന്‍ ഉപദ്വീപിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കടലിന്റെ തെക്കന്‍ ഭാഗത്ത് ശനിയാഴ്ച മുതല്‍ ഓഗസ്റ്റ് 15 വരെ ലൈവ് ഫയര്‍ ഡ്രില്‍ നടത്തുമെന്ന് ബെയ്ജിംഗ് അറിയിച്ചു.

3

അഭ്യാസത്തിനിടെ ചൈനീസ് മിസൈലുകള്‍ തായ്വാനിലേക്ക് നേരിട്ട് പറന്നതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍, സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചൈനയുടെ അഭ്യാസങ്ങളുടെ തീവ്രത യുണൈറ്റഡ് സ്റ്റേറ്റ്‌സിലും മറ്റ് ജനാധിപത്യ രാജ്യങ്ങളിലും രോഷത്തിന് കാരണമായിട്ടുണ്ട്. ബീജിംഗിന്റെ നടപടികളെ ശാസിക്കാന്‍ വൈറ്റ് ഹൗസ് വെള്ളിയാഴ്ച വാഷിംഗ്ടണിലെ ചൈനയുടെ അംബാസഡറെ വിളിച്ച് വരുത്തി.

4

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സഹകരണത്തില്‍ നിന്ന് പിന്മാറാനുള്ള ബെയ്ജിംഗിന്റെ തീരുമാനം ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ലോകത്തിലെ , രണ്ട് സമ്പദ്വ്യവസ്ഥകളും കാലാവസ്ഥ വ്യതിയാനത്തിന് നടപടിയെടുക്കുന്നില്ലെങ്കില്‍ കാലാവസ്ഥാ അടിയന്തരാവസ്ഥയെ അഭിസംബോധന ചെയ്യുന്നത് അസാധ്യമായിരിക്കും എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.

5

അവര്‍ അത് സഹകരണപരമായ രീതിയില്‍ ചെയ്യുന്നതാണ് എപ്പോഴും അഭികാമ്യം എന്നും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. രണ്ട് മഹാശക്തികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. അതേസമയം ദുഷ്ട ശക്തിയായ അയല്‍വാസിയെന്നാണ് ചൈനയെ തായ്വാന്റെ പ്രസിഡന്റ് സു സെങ് ചാങ് വിശേഷിപ്പിച്ചത്.

ചികിത്സാ ചെലവ് താങ്ങാനാകില്ല; ഗുജറാത്തില്‍ നവജാതശിശുവിനെ ജീവനോടെ കുഴിച്ചുമൂടി മാതാപിതാക്കള്‍ചികിത്സാ ചെലവ് താങ്ങാനാകില്ല; ഗുജറാത്തില്‍ നവജാതശിശുവിനെ ജീവനോടെ കുഴിച്ചുമൂടി മാതാപിതാക്കള്‍

6

തങ്ങളുടെ സമുദ്രപാത തന്നെ അവര്‍ പ്രശ്നങ്ങള്‍ക്കായി തിരഞ്ഞെടുത്തു എന്നും, ലോകത്തിന് തന്നെ അത് വലിയ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് സെങ് ചാങ് അവകാശപ്പെട്ടു. തായ്വാന് മാത്രമല്ല ജപ്പാനും വലിയ പ്രശ്നങ്ങളാണ് ചൈനയുടെ സൈനിക അഭ്യാസം കൊണ്ട് ഉണ്ടായിരിക്കുന്നത്. അഞ്ച് മിസൈലുകളാണ് ജാപ്പനീസ് സമുദ്ര മേഖലയില്‍ പതിച്ചത്.

7

തായ്വാന് മുകളിലൂടെ പറന്നാണ് ഇത് ജപ്പാനില്‍ പതിച്ചത് എന്നത് ശ്രദ്ധേയമാണ്. നാന്‍സി പെലോസിയുടെ ഈ സന്ദര്‍ശനത്തെ ചൈന തായ്വാനെ ആക്രമിച്ച് കീഴടക്കാനുള്ള അവസരമായി ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. നേരത്തെ റഷ്യ യുക്രൈനെ ആക്രമിച്ചതും ഇതേ രീതിയിലായിരുന്നു. എന്നാല്‍ തായ്വാനെ ഒറ്റപ്പെടുത്താനാണ് ചൈനയുടെ ശ്രമമെന്ന് നാന്‍സി പെലോസി പറയുന്നത്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

വിമാനത്തിന് മുകളില്‍ കയറിയിരുന്ന് റായ് ലക്ഷ്മി, എന്തിനുള്ള പുറപ്പെടാണെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍

English summary
after nancy pelosi's visit taiwan says china continues military drills on its border and main island
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X