കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെൽറ്റ ഭീഷണിയിൽ ചൈന: ആളുകളെ വീടുകളിൽ പൂട്ടിയിട്ട് അധികൃതർ, ഇരുമ്പ് കമ്പികൾ സ്ഥാപിക്കുന്ന വീഡിയോ പുറത്ത്

Google Oneindia Malayalam News

തായ്പെയ്: ചൈനയിൽ ഭീതി പടർത്തി കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം. ഇതോടെ രാജ്യത്തെ ജനങ്ങളെ വീടുകളിൽ പൂട്ടിയിടുന്നേതിന്റെ ദൃശ്യങ്ങളാണ് ചൈനയിൽ നിന്ന് പുറത്തുവരുന്നത്. കൊവിഡിന്റെ തുടക്കകാലത്ത് വുഹാനിൽ ചൈന ഏർപ്പെടുത്തിയ നടപടികളാണ് ചൈനയിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്നാണ് തായ് വാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പിപിഇ കിറ്റ് ധരിച്ചുകൊണ്ട് വീടുകൾ തോറും കയറിയിറങ്ങി മുൻവാതിലിന്റെ ഭിത്തിയിൽ കമ്പികൾ അടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങളാണ് വെയ്ബോയിലും ട്വിറ്ററിലും യൂട്യൂബിലുമായി പുറത്തിറങ്ങിയിട്ടുള്ളത്. ആളുകൾ പുറത്തിറങ്ങുന്നത് തടയുന്നതിന് വേണ്ടിയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. ക്വാറന്റൈനിൽ കഴിയുന്നതിനിടെ പുറത്തിറങ്ങിയ ഒരാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

 'സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടാൽ ഇടപെടാനാകില്ല'; ഈശോയുടെ പ്രദർശനം വിലക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി 'സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടാൽ ഇടപെടാനാകില്ല'; ഈശോയുടെ പ്രദർശനം വിലക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

വീടിന്റെ വാതിൽ മൂന്നിക്കൂടുതൽ തവണ തുറക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാരെയാണ് വീട്ടിൽ വീട്ടിൽ പൂട്ടിയിടുന്നതാണ് റിപ്പോർട്ടിൽ പറയുന്നത്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്തവരുടെ വീടുകളാണ് സീൽ ചെയ്യുന്നത്. ലോകമറിയരുതെന്ന് ചൈന ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്ന തലക്കെട്ടോടെയാണ് ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത്.

download-162

അമ്മയുടെ സുന്ദരിക്കുട്ടി; കാജൽ അഗർവാളിനെ ഒരുക്കി അമ്മ, ചിത്രങ്ങൾ

ഏതെങ്കിലും പാർപ്പിട സമുച്ചയങ്ങളിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ കെട്ടിടം മുഴുവനായി മൂന്ന് ആഴ്ചത്തേക്ക് അടച്ചിടയും ചെയ്യും. നിലവിൽ രാജ്യത്തെ 17 പ്രവിശ്യകളിലായി 143 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷൻ നൽകുന്നവിവരം. ഇതിൽ 35 പേരും മറ്റ് രാജ്യങ്ങളിൽ നിന്ന് ചൈനയിലേക്ക് എത്തിയവരാണ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലും ചൈനയിലെ മറ്റ് പ്രദേശങ്ങളിലും കൊറോണ വൈറസിന്റെ ആദ്യതരംഗം ആദ്യത്തെ കുറച്ച് മാസങ്ങൾക്കിടയിൽ തന്നെ നിയന്ത്രണ വിധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ഡെൽറ്റാ വകഭേദം ഭീഷണിയാവുന്നത്.

Recommended Video

cmsvideo
Videos Show Chinese Officials Putting Iron Bars on Houses as Delta Variant Cases Surge

ഡെൽറ്റാ വ്യാപാനത്തെ ചെറുക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് രാജ്യത്തെ നാൽപ്പത്തിലധികം ഉദ്യോഗസ്ഥർക്കെതിരെ ചൈനീസ് ഭരണകൂടം നടപടി സ്വീകരിച്ചിരുന്നു. കിഴക്കൻ നഗരമായ നാൻജിങ്ങിൽ കൊവിഡ് വ്യാപനമുണ്ടായതിനെ തുടർന്നാണ് നടപടി. രാജ്യത്തെ കൂടുതൽ പ്രവിശ്യകളിലേക്ക് രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വീഴ്ച ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തിയും സസ്പെൻഷൻ, അറസ്റ്റ് തുടങ്ങിയ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ആയിരത്തിലധികം പേർക്കാണ് മൂന്ന് ആഴ്ചക്കുള്ളിൽ നടപടി സ്വീകരിച്ചിട്ടുള്ളത്. 15 സിറ്റികൾ വഴിയുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് കൂടാതെ രോഗസാധ്യത അധികമുള്ള മേഖലയിലെ ജനങ്ങൾക്ക് ട്രെയിൻ, വിമാന ടിക്കറ്റുകൾ നൽകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

English summary
After surging in Delta variant, Videos from China shows residents being locked up in homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X