കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഏഷ്യ വിമാനം തകരാന്‍ കാരണം 'ഐസിങ് ഓഫ് എന്‍ജിന്‍'

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യ വിമാന ദുരന്തത്തിന് കാരണം പ്രതികൂല കാലാവസ്ഥ തന്നെ ആകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ വിമാനത്തിന്റെ യന്ത്രത്തകരാര്‍ ഉണ്ടാക്കിയിരിക്കാം എന്നും ഇന്തോനേഷ്യന്‍ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു.

ശക്തമായ കൊടുങ്കാറ്റും മേഘങ്ങളും അതി ശൈത്യവും പ്രതികൂലമായി ബാധിച്ചിരിക്കാം. അന്തരീക്ഷത്തില്‍ ഐസിന്റെ സാന്നിധ്യം ഉണ്ടായിരുന്നിരിക്കാനും സാധ്യതകളുണ്ട്.

വിമാനത്തിന്റെ എന്‍ജിന്‍ ഐസ് വീഴ്ചകാരണം തണുത്തുപോയാല്‍ പ്രവര്‍ത്തനം തകരാറില്‍ ആകുമെന്ന് ഉറപ്പാണ്. ജാവ കടലിടുക്കില്‍ ഇപ്പോഴും കാലാവസ്ഥ പ്രതികൂലമായിത്തന്നെ തുടരുകയാണ്. ഇതുകൊണ്ട് തന്നെ അപകടത്തിന് കാരണം കാലാവസ്ഥ തന്നെയാണെന്ന നിഗമനത്തിന് കൂടുതല്‍ സാധ്യത കല്‍പിക്കുന്നു.

AirAsia

വിമാനം പറന്നുയരും മുമ്പ് തന്നെ കാലാവസ്ഥ പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ പൈലറ്റ് കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ അനുമതിയും തേടിയിരുന്നത്രെ. എന്നാല്‍ ഏറെ വിമാനങ്ങള്‍ ഈ ഉയരത്തില്‍ സഞ്ചരിക്കുന്നതിനാല്‍ അനുവാദം നല്‍കാതെ പോവുകയായിരുന്നു.

എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ഏറ്റവും ഒടുവില്‍ ബന്ധപ്പെട്ടപ്പോഴും പൈലറ്റ് ആവശ്യപ്പെട്ട് കൂടുതല്‍ ഉയരത്തില്‍ പറക്കാനുള്ള അനുമതിയായിരുന്നു. എന്നാല്‍ ഇതിന് ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കിയില്ല. മിനിട്ടുകള്‍ക്കകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തു.

പരിചയ സമ്പന്നനായ പൈലറ്റ് വിമാനം കടലില്‍ ഇറക്കാന്‍ ശ്രമിച്ചിട്ടുണ്ടാകം എന്നായിരുന്നു ഒരു നിഗമനം. എന്നാല്‍ വിമാനഎന്‍ജിന്‍ ഐസിങ് മൂലം പ്രവര്‍ത്തനം നിലച്ചിരുന്നെങ്കില്‍ അതും സാധ്യമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇതുവരെ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. വിമാനത്തിന്റെ അഞ്ച് വലിയ ഭാഗങ്ങളും കടലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ കാര്യമായി ബാധിക്കുന്നുണ്ട്.

ഡിസംബര്‍ 28 ന് ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഏയര്‍ഏഷ്യ ക്യുസെഡ് 8501 വിമാനമാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരും ജീവനക്കാരും ആയി 162 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

English summary
AirAsia flight QZ8501: icing of engines was likely cause of crash, says agency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X