സഹയാത്രികരുടെ ഫോണിലേക്ക് നഗ്നചിത്രങ്ങള്‍ അയച്ചു: വിമാനം തിരിച്ച് വിടുമെന്ന മുന്നറിയിപ്പുമായി പൈലറ്റ്
ആപ്പിള്‍ ഫോണുകളുടെ വളരെ ഉപോയഗപ്രദമായ ഒരു ഫീച്ചറാണ് എയർഡ്രോപ്പ്. എയർഡ്രോപ്പ് ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഓസ് എന്നീ സോഫ്റ്റ് വെയറുകളില്‍ പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളിലും സ്വീകാര്യമാവുന്ന ഒരു ആപ്പിള്‍ പ്രൊപ്രൈറ്ററി കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോൾ ആണ് എയർഡ്രോപ്പ്. സമീപത്തുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ഫയലുകൾ പരസ്പരം പങ്കിടുക എന്നതാണ് ഇതിലൂടെ സാധ്യമാവുന്നത്. ഈ സേവനത്തിന് ഇന്റർനെറ്റ് കണക്ഷൻ ആവശ്യവുമില്ല. ഒരു പാട് നേട്ടങ്ങളോടൊപ്പം ചെറിയ ചില പോരായ്മകളും ഈ ആപ്ലിക്കേഷനുണ്ട്. അത്തരം ഒരു പോരായ്മയിലൂടെ ഒരു വിമാനയാത്രക്കാരന്‍ നടത്തിയ പ്രവർത്തിയാണ് ഇപ്പോള്‍ അന്തർദേശിയ തലത്തില്‍ തന്നെ വാർത്താ പ്രാധാനം നേടിയിരിക്കുന്നത്.
വിമാനം പുറപ്പെടുന്നതിന് മുമ്പായി എയര്‍ഡ്രോപ് സംവിധാനം വഴി സ്ത്രീകള്‍ ഉള്‍പ്പടെ പല യാത്രികരുടെയും ഫോണുകളിലേക്ക് ഒരു യാത്രികന്‍ സ്വന്തം നഗ്‌നചിത്രങ്ങള്‍ അയക്കുകയായിരുന്നു. ചില യാത്രക്കാർ ചിത്രങ്ങള്‍ സഹിതം വിമാന ജീവനക്കാരെ വിവരം അറിയിച്ചതോടെ വിഷയത്തില്‍ പൈലറ്റ് തന്നെ ഇടപെടുകയും ചെയ്തു. തങ്ങളുടെ അനുമതിയില്ലാതെ ഫോണുകളിലേക്ക് നഗ്‌ന ചിത്രം അയച്ചുവെന്നായിരുന്നു യാത്രക്കാരുടെ പരാതി.

നഗ്‌ന ചിത്രങ്ങള്‍ അയക്കുന്നത് നിർത്തിയില്ലെങ്കില്‍, വിമാനം ഗേറ്റിലേക്ക് തന്നെ തിരിച്ചുവിടുകയും പിടിച്ചിറക്കി സുരക്ഷ ജീവനക്കാർക്ക് കൈമാറുമെന്നായിരുന്നു പൈലറ്റിന്റെ മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ എല്ലാവരുടേയും യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ യാത്രക്കാരന്‍ തന്റെ 'കുത്സിത'പ്രവർത്തി അവസാനിപ്പിക്കുകയും ചെയ്തു. വിമാന യാത്രക്കാരായ ഒരാള്‍ ടിക് ടോക്കിലൂടെ പൈലറ്റിന്റെ ഇടപെടല്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ
മെക്‌സിക്കോയിലെ കാബോ സാന്‍ ലുകാസിലേക്ക് പോവുകയായിരുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അതേസമയം ആളെ കണ്ടുപിടിക്കുന്നത് വളരെ എളുപ്പമായിട്ടും അത് ചെയ്യാതിരുന്നതിലുള്ള വിമർശനവും ശക്തമാണ്. അയാളെ കണ്ടെത്തി ശിക്ഷ കൊടുക്കണമെന്നാണ് ചിലരുടെ ആവശ്യം.












Click it and Unblock the Notifications