സാക്ഷികളെല്ലാം കൂലിക്കെടുത്തവര്‍, അവന്റെ അഭിനയം കണ്ട് വെറുതെ വിട്ടു, ജോണി ഡെപ്പിനെതിരെ ആംബര്‍ ഹേഡ്
ന്യൂയോര്‍ക്ക്: ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഹോളിവുഡ് സൂപ്പര്‍ ജോണി ഡെപ്പും ആംബര്‍ ഹേഡും തമ്മിലുള്ളത്. മാനനഷ്ടക്കേസില്‍ ഡെപ്പിന് അനുകൂലമായിരുന്നു കോടതി വിധി. 15 മില്യണോളം ഹേഡ് നഷ്ടപരിഹാരമായി ഡെപ്പിന് നല്‍കേണ്ടി വരും. എന്നാല്‍ പണം നല്‍കില്ലെന്ന് നടി അറിയിച്ചിരുന്നു. എന്നാല്‍ കോടതി വിധിക്ക് ശേഷം ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് ആംബര്‍.
ജോണി ഡെപ്പിന്റെ വിജയം സത്യസന്ധമല്ലെന്ന് ആംബര്‍ ആരോപിക്കുന്നു. സാക്ഷികളെയും നിയമസംവിധാനത്തെയുമെല്ലാം ഡെപ്പ് അട്ടിമറിച്ചെന്നും, തന്റെ വാദങ്ങള്‍ തെളിയിക്കാനായില്ലെന്നും ഹേഡ് പറഞ്ഞു. ആംബറിന്റെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങളിലേക്ക്...

എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആംബര്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരിക്കലും സുതാര്യമായ, ഒരു വിചാരണ നടപടികളായിരുന്നില്ല നടന്നതെന്ന് ഹേഡ് ആരോപിക്കുന്നു. ജോണി ഡെപ്പിന്റെ സാക്ഷികളൊക്കെ അജ്ഞാതരായ ആളുകളാണ്. ഇവരെല്ലാം കൂലി തൊഴിലാളികളാണെന്നും ആംബര്‍ ആരോപിച്ചു. ഡെപ്പിന്റെ പണം വാങ്ങി ഇവര്‍ സാക്ഷികളായതാണെന്നും ഹേഡ് ആരോപിച്ചു. ജോണി ഡെപ്പിനെതിരായ കേസ് നടക്കുമ്പോള്‍ കടുത്ത വിദ്വേഷവും തീവ്ര വിമര്‍ശനങ്ങളുമാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ടതെന്ന് ആംബര്‍ വ്യക്തമാക്കി.

വിധി കൂടി തനിക്ക് എതിരായിരുന്നു. പക്ഷേ ജൂറിയെ താന്‍ കുറ്റപ്പെടുത്താനില്ല. ജോണി ഡെപ്പിനൊപ്പം നിന്നു എന്നത് കൊണ്ട് അവരെ കുറ്റം പറയാനാവില്ല. ഒരു സാധാരണ വ്യക്തിക്ക് ഇതൊന്നും അറിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇതൊന്നും വ്യക്തിപരമായി എടുക്കുന്നില്ല. ഈ വിദ്വേഷം മുഴുവന്‍ ഞാന്‍ അര്‍ഹിക്കുന്നുവെന്നും കരുതുന്നവരുണ്ടെങ്കില്‍, ഞാന്‍ നുണ പറയുകയാണെന്ന് കരുതുന്നുണ്ടെങ്കില്‍, എന്റെ കണ്ണില്‍ നോക്കി അവര്‍ പറയട്ടെ, സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് ന്യായമായിട്ടുള്ള കാര്യമാണ്. അവര്‍ ഇതിനെ കുറിച്ചൊന്നും അറിയില്ലെന്നുംം ആംബര്‍ പറഞ്ഞു.

എങ്ങനെയാണ് സോഷ്യല്‍ മീഡിയ വിധി പ്രസ്താവിക്കുക.എങ്ങനെയാണ് അവര്‍ ആ തീരുമാനത്തില്‍ എത്തിയത്. മൂന്നാഴ്ച്ചയോളം കോടതി വാദങ്ങള്‍ കേട്ടു. പക്ഷേ സാക്ഷികളെല്ലാം കൂലിക്ക് ജോണി ഡെപ്പ് കൊണ്ടുവന്നവരാണ്. അതാണ് കേസ് ഡെപ്പിന് അനുകൂലമാക്കിയതെന്നും ആംബര്‍ ഹേഡ് പറഞ്ഞു. ജൂറിയുടെ തീരുമാനം ശരിക്കും ഡെപ്പിന്റെ അഭിനയ മികവ് കണ്ടിട്ടാണെന്നും, അല്ലാതെ നിയമപരമായ വാദങ്ങള്‍ കേട്ടിട്ടല്ലെന്നും ഹേഡ് ആരോപിക്കുന്നു. അതുകൊണ്ട് കോടതിയെ കുറ്റം പറയാനാവില്ല. ഡെപ്പിന്റെ വ്യക്തിത്വം അത്തരത്തിലുള്ളത്. ആളുകള്‍ക്ക് അദ്ദേഹത്തെ അറിയാമെന്ന് വിശ്വസിപ്പിക്കാനാവും. അത്രയ്ക്കും ഗംഭീര നടനാണെന്നും ആംബര്‍ ഹേഡ് പരിഹസിച്ചു.

സോഷ്യല്‍ മീഡിയയില്‍ നടന്നത് ശരിക്കും അന്യായമായ കാര്യമാണ്. അവരെല്ലാം ജോണി ഡെപ്പിനൊപ്പമായിരുന്നു. എന്നെ കുറിച്ച് നിങ്ങള്‍ എന്ത് ചിന്തിക്കുന്നുണ്ടെന്നതോ, എന്റെ വീടിന്റെ സ്വകാര്യത്തില്‍ നടന്ന കാര്യത്തെ കുറിച്ച് നിങ്ങള്‍ പറയുന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. ഇതൊന്നും സാധാരണക്കാരന് അറിയണമെന്നില്ല. അതുകൊണ്ട് ആരോപണങ്ങള്‍ കാര്യമാകുന്നില്ലെന്നും ആംബര്‍ ഹേഡ് പറഞ്ഞു. അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ആംബര്‍ ഹേഡ്. എന്നാല്‍ അപ്പീല്‍ ചെയ്യേണ്ട എന്നാണ് ഡെപ്പിന്റെ അഭിഭാഷക പറഞ്ഞത്.

അപ്പീല്‍ പോകാതിരുന്നാല്‍ 15 മില്യണ്‍ നഷ്ടപരിഹാര തുക വേണ്ടെന്ന് വെക്കുമെന്നാണ് ജോണി ഡെപ്പിന്റെ അഭിഭാഷക കമീല്‍ പറഞ്ഞിരിക്കുന്നത്. ആംബര്‍ ഹേഡിന്റെ വാദങ്ങള്‍ വെറും ഇല്ലാ കഥകളാണെന്ന് കമീല്‍ നേരത്തെ വാദിച്ചിരുന്നു. നേരത്തെ വാദത്തിന്റെ സമയത്ത് ഓണ്‍ലൈന്‍ പോളുകളെല്ലാം ഡെപ്പിനൊപ്പമായിരുന്നു. തന്നെ ക്രൂരയായ സ്ത്രീയായി കാണിക്കാനാണ് ഡെപ്പിന്റെ ശ്രമമെന്ന് നേരത്തെ തന്നെ ആംബര്‍ ഹേഡ് പറഞ്ഞിരുന്നു. ജൂറിക്ക് എങ്ങനെയാണ് താന്‍ പറഞ്ഞ കാര്യങ്ങളൊന്നും വിശ്വസിക്കാതിരിക്കാന്‍ തോന്നിയതെന്നും ആംബര്‍ ഹേഡ് ചോദിച്ചിരുന്നു.












Click it and Unblock the Notifications