യുഎസ്സില്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു, ഒറ്റ ദിവസം 1,32000 കൊവിഡ് രോഗികള്‍, ഒമൈക്രോണ്‍ വ്യാപനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒമൈക്രോണിനെ തുടര്‍ന്ന് കൊവിഡ് കേസുകള്‍ റെക്കോര്‍ഡ് വര്‍ധന. തിങ്കളാഴ്ച്ച മാത്രം ഒരുലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.32646 രോഗികളാണ് ആശുപത്രിയിലേക്ക് എത്തിയത്. ഇവര്‍ ആശുപത്രിയിലേക്ക് വന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ചെറിയ തോതിലുള്ള രോഗലക്ഷണമല്ല, മറിച്ച് വലിയ വ്യാപനം തന്നെയാണ് വന്നിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1,32051 രോഗികളാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയത്. അതിനെയാണ് ഇപ്പോഴത്തെ കണക്കുകള്‍ മറികടന്നത്. പല സംസ്ഥാനങ്ങളിലെയും ആരോഗ്യ സംവിധാനങ്ങള്‍ ഒമൈക്രോണിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്.

ഡിസംബര്‍ മുതല്‍ യുഎസ്സില്‍ ആശുപത്രിയിലേക്ക് വരുന്ന കൊവിഡ് കേസുകള്‍ കൂടി വരികയാണ്. ഗുരുതരമായ സ്വഭാവത്തിലുള്ള കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. കഴിഞ്ഞ മൂന്ന് ആഴ്ച്ചകളായി കൊവിഡ് കേസുകള്‍ ഇരട്ടിയായിട്ടാണ് വര്‍ധിക്കുന്നത്. ഇതില്‍ ഒമൈക്രോണ്‍ കേസുകള്‍ വളരെ മുന്നിലെത്തിയിരിക്കുകാണ്. ഡെല്‍റ്റ കേസുകളെ മറികടന്നാണ് ഒമൈക്രോണിന്റെ കുതിപ്പ്. നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ വരുന്നത് ഒമൈക്രോണിനെ തുടര്‍ന്നാണ്. ഡെലവേര്‍, ഇല്ലിനോയിസ്, മെയിന്‍, മേരിലാന്‍ഡ്, മിസൗറി, ഒഹായോ, പെനിസില്‍വാനിയ, പ്യൂര്‍ട്ടോ റിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്, വെര്‍മോണ്ട്, വിര്‍ജീനിയ, വാഷിംഗ്ടണ്‍, വിസ്‌കോന്‍സിന്‍, എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് കേസുകള്‍ വ്യാപിക്കുന്നത്.
ഈ ഇടങ്ങളിലെല്ലാം ആശുപത്രി കേസുകളാണ് കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഗുരുതരമായ സ്വഭാവത്തിലുള്ള കേസുകള്‍ അധികമില്ല. പക്ഷേ കൂടുതല്‍ കേസുകള്‍ ആശുപത്രി പ്രവര്‍ത്തനങ്ങളെ തന്നെ താളം തെറ്റിക്കും. ആരോഗ്യ അധികൃതര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. പലയിടത്തും സ്റ്റാഫുകള്‍ കുറഞ്ഞ് വരുന്നതും വലിയ വെല്ലുവിളി. നിരവധി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒമൈക്രോണ്‍ വ്യാപനം ആശുപത്രികള്‍ക്ക് ഭീഷണിയാവുമെന്ന് ഉറപ്പാണ്. ഗുരുതരമല്ലെങ്കിലും കൂടുതല്‍ രോഗികള്‍ ഉണ്ടാവുന്നത് രോഗികളെ ഗുരുതരമാക്കുന്നതിനും, മതിയായ സുരക്ഷാ ലഭിക്കാതിരിക്കുന്നതിനും കാരണമായേക്കും.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പുതിയ കേസുകളുടെ ശരാശരി ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 7,04000 കൊവിഡ് കേസുകളാണ് വര്‍ധിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ അഞ്ച് ലക്ഷത്തിന് മുകളില്‍ കേസുകളാണ് തുടര്‍ച്ചയായി രേഖപ്പെടുത്തിയതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ് മുമ്പുണ്ടായിരുന്ന തരംഗത്തിലെ പോലെ കൊവിഡ് കേസുകള്‍ റെക്കോര്‍ഡ് തലത്തിലേക്ക് ഉയരാതിരുന്നത്. അരിസോണ, ഇദാഹോ, മെയിന്‍, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ഒഹായം, വയോമിംഗ്, എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. വാഷിംഗ്ടണിലാണ് വന്‍ തോതില്‍ കേസുകള്‍ കൂടി കൊണ്ടിരിക്കുന്നത്. റോഡ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, മസാചുസെറ്റ്‌സ്, വെര്‍മോണ്ട് എന്നിവിടങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. നിത്യേന 1700 മരണങ്ങള്‍ വെച്ചാണ് ഉണ്ടാവുന്നത്.












Click it and Unblock the Notifications