ഹോങ്കോംഗിനെ തൊട്ടാല്‍.... ട്രംപിന്റെ മുന്നറിയിപ്പ്, ശക്തമായി പ്രതികരിക്കും, ചൈനയോട് പറയുന്നത്!!
വാഷിംഗ്ടണ്‍: ഹോങ്കോംഗില്‍ പുതിയ സുരക്ഷാ നയം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് അമേരിക്ക. ശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം ചൈന ഈ നിയമം നടപ്പാക്കുമെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുഎസ് അതിശക്തമായി തന്നെ ഈ നീക്കത്തിനെതിരെ പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വളരെ ശക്തമായ സ്വയം ഭരണാധികാരവും, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനവും ഹോങ്കോംഗിന്റെ പ്രത്യേക പദവി സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെന്ന് യുഎസ് കരുതുന്നുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

ഹോങ്കോംഗ് ലോകത്തിന്റെ തന്നെ സാമ്പത്തിക കേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്. ചൈനയുടെ പുതിയ നീക്കം അഭിപ്രായ സ്വാതന്ത്ര്യ അടിച്ചമര്‍ത്താനുള്ള നീക്കമായിട്ടാണ് കാണുന്നത്. നേരത്തെ ഹോങ്കോംഗിലെ സമരം അക്രമാസക്തമായെന്നും, ഇതിന് വിദേശ ഫണ്ടിംഗുണ്ടെന്നുമാണ് ചൈന ആരോപിച്ചിരുന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ദേശീയ സുരക്ഷാ നയം കടുപ്പിക്കുന്നത്. അതേസമയം പുതിയ പ്രതിഷേധങ്ങള്‍ ഹോങ്കോംഗില്‍ അലയടിക്കുമെന്നാണ് സൂചന. ചൈന എന്താണ് ചെയ്യാന്‍ പദ്ധതിയിടുന്നതെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ അത് സംഭവിച്ചാല്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് കൂടുതല്‍ വിവരങ്ങള്‍ നിയമത്തെ കുറിച്ച് പുറത്തുവിടുമെന്ന് ചൈനീസ് വക്താവ് ഷാംഗ് യെസൂ പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കാനാണ് ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിലൂടെ ഹോങ്കോംഗിലെ ദേശീയ സുരക്ഷ ശക്തമാക്കാന്‍ സാധിക്കുമെന്നും യെസൂ പറഞ്ഞു. നേരത്തെ ഹോങ്കോംഗുമായുള്ള വ്യാപാര കരാറുകള്‍ ട്രംപ് അംഗീകരിച്ചിരുന്നു. എന്നാല്‍ കരാറില്‍ പറയുന്നത് ഇവിടെ കൃത്യമായി മനുഷ്യാവകാശങ്ങളും ജനാധിപത്യമായ രീതിയില്‍ കാര്യങ്ങളും മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Recommended Video
അതേസമയം ചൈന പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഹോങ്കോംഗുമായുള്ള ബന്ധം ചൈന അവസാനിപ്പിക്കേണ്ടി വരും. എന്നാല്‍ ഹോങ്കോംഗ് സര്‍ക്കാര്‍ പറയുന്നത് ഈ നിയമത്തിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നാണ്. ജനങ്ങളുടെ അനുമതിയില്ലാതെ നടത്തുന്ന നിയമനിര്‍മാണം മേഖലയെ പ്രശ്നങ്ങളിലേക്ക് നയിക്കും. ശക്തമായ പ്രതിഷേധം ഉണ്ടാക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്ഗന് ഒര്‍ട്ടേഗസ് പറഞ്ഞു. 2018ലെ കണക്ക് പ്രകാരം 85000 യുഎസ് പൗരന്മാര് ഇവിടെ താമസിക്കുന്നുണ്ട്. യുഎസ്സിന് വലിയ താല്പര്യം ഇക്കാര്യത്തിലുണ്ട്. 1300ലധികം യുഎസ് കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രംപ് ചൈനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നതും ഇക്കാരണം കൊണ്ടാണ്.
-
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications