ഒബാമ സുഹൃത്തിന് നൽകിയ സർപ്രൈസ്; കരച്ചിലടക്കി സുഹൃത്ത്...

  • Posted By:
Subscribe to Oneindia Malayalam

വാഷിഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്‌റാണ് മെഡല്‍ ചാര്‍ത്തിക്കൊടുക്കുക. എന്നാല്‍ സ്ഥാനം ഒഴിയുന്നത് മുമ്പ് ഒബാമ വേണ്ടപ്പെട്ട ഒരാള്‍ക്ക് മെഡല്‍ നല്‍കി, അതും സര്‍പ്രൈസ് ആയി. കണ്ണീരോടെയാണ് അയാള്‍ അത് ഏറ്റുവാങ്ങിയത്. ആരാണ് അദ്ദേഹം എന്നല്ലേ...

''അദ്ദേഹത്തിന്‌റെ കഴിവിനുള്ള ആദരം''

പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം അണിയിക്കുന്നതിന് തൊട്ട് മുമ്പായി ഒബാമ പറഞ്ഞ വാക്കുകള്‍ ആണിത്. രാജ്യത്തിനായാണ് അദ്ദേഹം തന്‌റെ ജീവിതെ ഉഴിഞ്ഞുവെച്ചത്. അമേരിക്കകാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു.താങ്കളെ അംഗീകരിക്കാതെ എനിക്ക് ഇവിടെ നിന്ന് ഇറങ്ങി പോവാനാവില്ലെന്നും സ്ഥാനമൊഴിയാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്‌റ് വ്യക്തമാക്കി.

ആന്‌റ് ദി അവാര്‍ഡ് ഗോസ്റ്റു...

മറ്റാര്‍ക്കും അല്ല ഒബാമയുടെ സന്തതസഹചാരിയും അമേരിക്കന്‍ വൈസ് പ്രസിഡന്‌റുമായി ജോ ബൈഡലിനാണ് ഒബാമ ഫ്രീഡം മെഡല്‍ സ്മ്മാനിച്ചത്. മറ്റ് ചിലരെ കൂടി ചടങ്ങില്‍ ആദരിച്ചു

കണ്ണീരോടെ...

കണ്ണീരോടായണ് ജോ ബൈഡന്‍ ഫ്രീഡം മെഡല്‍ ഏ്റ്റുവാങ്ങിയത്. ഉറ്റസുഹൃത്തായ ഒബാമയില്‍ നിന്ന് ആദരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും ഡെമോക്രാറ്റിക് പ്ാര്‍ട്ടിക്കായി തുടര്‍ന്നും പ്രവര്‍ത്തിയ്ക്കുമെനന്ും ബൈഡന്‍ വ്യക്തമാക്കി.

അമേരിക്കന്‍ ചരിത്രത്തിലെ സിംഹം

വൈസ് പ്രസിഡന്‌റിനുള്ള വൈറ്റ് ഹൗസിന്‌റെ അവസാന ആദരം എന്നാണ് ഒബാമ അവാര്‍ഡിനെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ ചരിത്രത്തിലെ സിംഹമാണ് ഇദ്ദേഹം. ബൈഡന്‌റെ സെനറ്റിലെ സേവനങ്ങള്‍ മഹത്തരമാണെന്നും ഒബാമ പറഞ്ഞു.

English summary
The vice-president, who attended with his wife Jill, said that he had had no idea the award was coming.
Please Wait while comments are loading...