കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെങ്കയ്യ നായിഡുവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ഖത്തര്‍ ഡെപ്യൂട്ടി അമീര്‍; കാരണം പ്രവാചക നിന്ദ?

Google Oneindia Malayalam News

ദോഹ: ഖത്തര്‍ സന്ദര്‍ശനം നടത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പരിപാടിയില്‍ ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ താനിയുമായുള്ള കൂടിക്കാഴ്ച അവസാന നിമിഷം തടസപ്പെട്ടു. ബി ജെ പി നേതാവിന്റെ പ്രവാചക നിന്ദയുടെ പേരില്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ച് വരുത്തി ഖത്തര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.

പ്രവാചകനെ ലക്ഷ്യമിട്ട് ബി ജെ പി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ നയതന്ത്ര വീഴ്ച തടയാന്‍ ഇന്ത്യ പാടുപെടുന്നതിനിടെയാണ് പുതിയ സംഭവവികാസം. അതിനിടെ വെങ്കയ്യ നായിഡു ദോഹയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഖത്തര്‍ നേതാക്കളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി.

NAIDU

അതേസമയം വെങ്കയ്യ നായിഡുവിന്റെ ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ താനിയുമായുള്ള കൂടിക്കാഴ്ച തടസപ്പെട്ടതില്‍ പ്രവാചകനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചില ആരോഗ്യകാരണങ്ങളാല്‍ കൂടിക്കാഴ്ച നടക്കില്ലെന്ന് ഖത്തര്‍ വെള്ളിയാഴ്ച ഇന്ത്യയെ അറിയിച്ചു എന്നാണ് വിവരം.

 പ്രവാചക നിന്ദ; ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് ലോകരാജ്യങ്ങളോട് പാകിസ്ഥാന്‍, പ്രതിഷേധമറിയിച്ച് ഇറാനും പ്രവാചക നിന്ദ; ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് ലോകരാജ്യങ്ങളോട് പാകിസ്ഥാന്‍, പ്രതിഷേധമറിയിച്ച് ഇറാനും

അതേസമയം പ്രവാചകനെ ലക്ഷ്യമിട്ടതില്‍ ഖത്തര്‍ അസ്വസ്ഥരാണെന്നും ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് പരസ്യമായ മാപ്പ് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ പറഞ്ഞു. വെങ്കയ്യ നായിഡു അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയെ സന്ദര്‍ശിച്ചതായും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയെയും അമീരി ദിവാനില്‍ കണ്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

''ഉഭയകക്ഷി ബന്ധങ്ങളിലെ സംഭവവികാസങ്ങള്‍ ഇരുപക്ഷവും ക്രിയാത്മകമായി വിലയിരുത്തുകയും എല്ലാ മേഖലകളിലും തങ്ങളുടെ ചരിത്രപരമായ സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമ്മതിക്കുകയും ചെയ്തു,'' വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഖത്തര്‍ അമീറിന്റെ നേരത്തെയുള്ള ഇന്ത്യാ സന്ദര്‍ശനം ഉള്‍പ്പെടെ ഉയര്‍ന്ന തലത്തിലുള്ള ഇടപെടല്‍ നിലനിര്‍ത്തണമെന്ന് ഇരുപക്ഷവും സമ്മതിച്ചു. ഈ വര്‍ഷാവസാനം വിദേശകാര്യ മന്ത്രി തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത കമ്മീഷന്‍ വിളിച്ചുകൂട്ടുന്നതും ചര്‍ച്ച ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ഇതെന്താ മത്സ്യകന്യകയോ..? എന്തായാലും പൊളിച്ചു ദീപ്തി... വൈറല്‍ ചിത്രങ്ങള്‍

ഉഭയകക്ഷി പാര്‍ലമെന്ററി കൈമാറ്റം പ്രോത്സാഹിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു. പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പിതാവ് അമീര്‍ അനുസ്മരിക്കുകയും ഖത്തറിന്റെ വികസനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു.

Recommended Video

cmsvideo
ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

English summary
amid hate remarks against Prophet row widening Qatar's Deputy Emir skips meeting with Venkaiah Naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X