ഗള്‍ഫ് പ്രതിസന്ധി ലോകരാജ്യങ്ങളെ രണ്ട് ചേരിയാക്കുന്നു; ഖത്തറിന് ഭക്ഷണവുമായി പ്രമുഖ രാജ്യങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

മോസ്‌കോ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധി പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഒരു ഭാഗത്ത് സൗദി അറേബ്യയെയും യുഎഇയെയും പിന്തുണച്ച് ചില രാജ്യങ്ങള്‍ രംഗത്തെത്തുമ്പോള്‍ ഖത്തറിന്റെ ഭാഗത്തു മറ്റു ചില രാജ്യങ്ങള്‍ ചേരുന്നു. ലോകം രണ്ട് ചേരിയാകുന്ന കാഴ്ചയാണിപ്പോള്‍.

ലോക പോലീസ് ചമയുന്ന അമേരിക്ക സൗദിക്കൊപ്പമാണെന്ന് നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇറാനും തുര്‍ക്കിയുമാണ് ഖത്തറിന്റെ ഭാഗത്ത് തമ്പടിച്ചിരുന്നത്. ഇപ്പോഴിതാ റഷ്യയും രംഗത്തെത്തിയിരിക്കുന്നു.

ഖത്തറിന് ഭക്ഷണം നല്‍കുമെന്ന് റഷ്യ

ഖത്തറിന് ഭക്ഷണം നല്‍കുമെന്ന് റഷ്യ

പ്രതിസന്ധി നേരിടുന്ന ഖത്തറിന് ഭക്ഷണം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനിയുമായുള്ള ചര്‍ച്ചയിലാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ഭക്ഷ്യ വസ്തുക്കള്‍ നിലവില്‍ ഖത്തറിലെത്തിയിട്ടുണ്ട്.

ബന്ധം നിലനിര്‍ത്തും

ബന്ധം നിലനിര്‍ത്തും

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ ഖത്തര്‍ മന്ത്രി നന്ദി പറഞ്ഞു. ഖത്തറും മറ്റു അറബ് രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തി പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്നു ലാവ്‌റോവ് നിര്‍ദേശിച്ചു. ഖത്തറുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

വന്‍ ശക്തികള്‍ രണ്ട് ചേരിയില്‍

വന്‍ ശക്തികള്‍ രണ്ട് ചേരിയില്‍

സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും ബഹ്‌റൈനും പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ റഷ്യ ഖത്തറിനൊപ്പമാണ് കൂട്ട് കൂടുന്നത്. ലോകത്തെ വന്‍ സാമ്പത്തിക ശക്തികള്‍ രണ്ട് ചേരിയിലാകുന്നതാണ് തെളിയുന്നത്. റഷ്യയ്ക്കും അമേരിക്കക്കും മേഖലയിലെ സമ്പത്തിലാണ് കണ്ണ്.

ഇറാനും തുര്‍ക്കിയും

ഇറാനും തുര്‍ക്കിയും

മാത്രമല്ല, ഖത്തറിന് പിന്തുണ നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ വ്യക്തമാക്കിയിരുന്നു. ഇറാനും ഖത്തറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ വന്‍ ശക്തി രാഷ്ട്രങ്ങള്‍ ഗള്‍ഫ് പ്രതിസന്ധിയില്‍ രണ്ട് ചേരിപിടിക്കുന്ന കാഴ്ചയാണിപ്പോള്‍.

ഗള്‍ഫ് രണ്ടായി തിരിഞ്ഞു

ഗള്‍ഫ് രണ്ടായി തിരിഞ്ഞു

നിലവില്‍ പ്രത്യക്ഷമായി ഗള്‍ഫ്-അറബ് മേഖലയില്‍ രണ്ട് ചേരികളാണുള്ളത്. സൗദി,യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് ഒരു ഭാഗത്ത്. ഖത്തര്‍, ഇറാന്‍, തുര്‍ക്കി മറ്റൊരു ഭാഗത്ത്. അമേരിക്ക സൗദിക്കൊപ്പവും റഷ്യ ഖത്തറിനൊപ്പവും നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ജിസിസി ഐക്യം പൂര്‍ണമായി തകരുന്ന കാഴ്ചയാണിപ്പോള്‍.

സങ്കീര്‍ണമായ സാഹചര്യം

സങ്കീര്‍ണമായ സാഹചര്യം

ഗള്‍ഫ് പ്രതിസന്ധി തുടരുന്നത് വരും നാളുകളില്‍ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യം ലോകത്തുണ്ടാക്കുമെന്ന സൂചനയാണിപ്പോള്‍. അമേരിക്കയുടെ 11000 സൈനികര്‍ ഖത്തറിലെ താവളത്തിലുണ്ട്. തുര്‍ക്കി 3000 സൈനികരെ ഖത്തറിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യയുടെ വരവ്

റഷ്യയുടെ വരവ്

പല കാര്യങ്ങളിലും വിയോജിപ്പുള്ളവരും രണ്ട് ധ്രുവങ്ങളില്‍ നില കൊള്ളുന്നവരുമാണ് തുര്‍ക്കിയും അമേരിക്കയും. ഈ രണ്ട് രാജ്യങ്ങളുടെയും സൈനികര്‍ ഖത്തറില്‍ തമ്പടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. അതിന് പുറമെയാണ് മേഖലയില്‍ വ്യാപാര കണ്ണുള്ള റഷ്യയും പക്ഷം ചേരുന്നത്. സിറിയയില്‍ ഈ കക്ഷികളെല്ലാം ഇടപെടുന്നുണ്ട്. സിറിയ പൂര്‍ണമായും തകരുകയും ചെയ്തു.

കുവൈത്തും ഒമാനും

കുവൈത്തും ഒമാനും

ഗള്‍ഫ് പ്രതിസന്ധിയില്‍ നേരിട്ട് ഇടപെടാന്‍ കുവൈത്തും ഒമാനും തയ്യാറായിട്ടില്ല. എന്നാല്‍ ഖത്തറിനെ തള്ളിപ്പറയാനും ഇരുരാജ്യങ്ങളും ഇതുവരെ തുനിഞ്ഞിട്ടില്ല. ഖത്തറിനൊപ്പം ഈ രണ്ട് രാജ്യങ്ങളും നില കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ ജിസിസി മൂന്ന് രാജ്യങ്ങളുടെ രണ്ട് കഷ്ണങ്ങളായി പിരിയും.

എണ്ണ സമ്പന്ന രാജ്യങ്ങള്‍ കൈക്കോര്‍ക്കുന്നു

എണ്ണ സമ്പന്ന രാജ്യങ്ങള്‍ കൈക്കോര്‍ക്കുന്നു

ലോകത്ത് എണ്ണ സമ്പത്ത് ഏറെ കുറെ കൈയക്കിയ രാജ്യങ്ങളാണ് ഖത്തറും ഇറാനും റഷ്യയും കുവൈത്തുമൊക്കെ. ഈ രാജ്യങ്ങള്‍ ഒരു ഭാഗത്ത് വരുന്നത് മേഖലയിലെ സൗദി അറേബ്യയുടെയും അതുവഴി അമേരിക്കയുടെയും മേധാവിത്വം നഷ്ടപ്പെടുന്നതിന് കാരണമായേക്കും.

ഇസ്രായേലിന്റെ ആവശ്യം

ഇസ്രായേലിന്റെ ആവശ്യം

ഈ സാഹചര്യമാണ് അപകടകരം. അറബ് ലോകം രണ്ട് ചേരിയിലാകുകയും ലോക ശക്തികള്‍ ഒപ്പം കൂടുകയും ചെയ്യുമ്പോള്‍ പ്രതിസന്ധി രൂക്ഷമാവുകയാണ് ചെയ്യുക. പ്രത്യേകിച്ച സൗദിക്ക് പിന്തുണ നല്‍കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടുമുണ്ട്. ഖത്തറിനെ ഒറ്റപ്പെടുത്തണമെന്നാണ് ഇസ്രായിലിന്റെ ആവശ്യം.

English summary
Qatari Foreign Minister Mohammed bin Abdulrahman Al Thani has thanked his Russian counterpart Sergei Lavrov for Moscow’s offer of food supplies, as the Saudi Arabia led move to blockade Qatar has led to food shortages and stockpiling.
Please Wait while comments are loading...