സൈബര്‍ ആക്രമണത്തില്‍ നിന്നും ചെറിയൊരു ആശ്വാസം, രക്ഷിച്ചത് ലണ്ടനിലിരുന്ന് 22 കാരന്‍

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: സൈബര്‍ ആക്രമണത്തിന്റെ ഭീതിയിലാണ് ഇന്റര്‍നെറ്റ് ലോകം. തിങ്കളാഴ്ച വീണ്ടും സൈബര്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടീഷുകാരനായ മാല്‍വെയര്‍ ടെക് എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്.

ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തെ കുറച്ചെങ്കിലും ചെറുക്കാന്‍ കഴിഞ്ഞത് 22 കാരനായ മാല്‍വെയറിന്റെ ബുദ്ധിയാണ്. എന്നാല്‍ വീണ്ടും സൈബര്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ട്. അത് തടയാന്‍ കഴിയണെമെന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

cyberattack

ഇന്ത്യ അടക്കമുള്ള 99 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണമുണ്ടായത്. കമ്പ്യൂട്ടറുകളെ ബന്ധിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, എന്നിവടങ്ങളിലാണ് ആദ്യം ആക്രമണം നടന്നത്. അമേരിക്കയിലെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് തട്ടിയെടുത്ത സൈബര്‍ ആയുധങ്ങളുടെ സഹായത്തോടെയാണ് കമ്പ്യൂട്ടറില്‍ ആക്രമണം നടന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

English summary
An alert researcher, teamwork helped stem huge cyberattack.
Please Wait while comments are loading...