ബോക്സിങ് ചാമ്പ്യനെ തട്ടിക്കൊണ്ടുപോയി കൊന്നു
വെനസ്വേല: മുന്‍ ലോക ബോക്സിങ് ചാമ്പ്യന്‍ അന്റോണിയോ സെര്മെനോയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
ലോക ബോക്സിങില്‍ എല്‍ കൊളോസോ എന്നാണ് അന്റോണിയോ അറിയപ്പെട്ടിരുന്നത്. മിറാന്ഡയിലെ കോകാഗ്വ-ഹിഗെറോച്ചെ ഹൈവേയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. അന്റോണിയോ സെര്മെനോയേയും ബന്ധുക്കളേയും കഴിഞ്ഞ ദിവസം അക്രമി സംഘം തട്ടിക്കൊണ്ട് പോയിരുന്നു.

വെനസ്വേലയിലെ ബോക്സിങ് ഇതിഹാസമായിരുന്നു 44 കാരനായ അന്റോണിയോ. 1995 മുതല്‍ 997 വരെ ഡബ്ല്യൂബിഎ ബന്റാംവെയ്റ്റ് ചാമ്പ്യന്‍ ആയിരുന്നു ഇദ്ദേഹം. 1998 ല്‍ ഫെദര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.
2006 ല്‍ ബോക്സിങ് റിങിനോട് വിടപറഞ്ഞ അന്റോണിയോ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി ജീവിച്ചുവരികയായിരുന്നു. ഇതിനിടെ ബോക്സിങ് പ്രോത്സാഹിപ്പിക്കുന്നതിനായി തെരുവ് ബോക്സിങ് എന്നി ഒരു പരിപാടിയും നടത്തിയിരുന്നു.
രണ്ട് മാസത്തിനിടെ വെനസ്വേലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രമുഖനാണ് അന്റോണിയോ. കഴിഞ്ഞ മാസം മുന്‍ മിസ് വെനസ്വേലയേയും ഭര്‍ത്താവിനേയും കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഹ്യൂഗോ ഷാവേസിന് ശേഷം ഭരണം ഏറ്റെടുത്ത നിക്കോളാസ് മറുഡോക്ക് രാജ്യത്തെ ക്രമസമാധാനം സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപണം ഉയരുന്നതിനിടെയാണ് വീണ്ടും കൊലപാതകം നടന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications