മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ ഗോൾഡൻ വിസ ലഭിച്ചവരിൽ കരുനാഗപ്പള്ളി സ്വദേശിയും
ദുബായ്: മലയാള സിനിമാ ലോകത്തെ പ്രതിഭാധനരായ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം യുഎഇ ഭരണകൂടം നൽകിയ ഗോൾഡൻ വിസ ലഭിച്ചവരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ഉൾപ്പെടുന്നു. കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി നിജോ സോമൻ എന്ന യുവ സംരംഭകനാണ് യുഎഇ ഭരണകൂടം നൽകുന്ന പത്ത് വർഷ കാലാവധിയുള്ള ഗോൾഡൻ വിസ സ്വന്തമാക്കിയത്. അതേസമയം, മലയാള സിനിമയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഭരണകൂടം ഇക്കഴിഞ്ഞ 23ന് ഗോൾഡൻ വിസ കൈമാറിയിരുന്നു.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

പ്രവാസി മലയാളികൾക്കും കേരളത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് യുവ സംരഭകനായ കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി നിജോ സോമൻ. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം 2010 നവംബറിൽ ദുബായിലെത്തിയ നിജോ തന്റെ കഠിനാധ്വാനത്തിലൂടെയാണ് മൂന്ന് കമ്പനികളുടെ ഉടമയാകുന്നത്. യുഎഇയിലെ പ്രശസ്തമായ മൂന്ന് കമ്പനികളായ ഉബൈദ് അഹമ്മദ് ഗ്യാസ് ഡിസ്ട്രിബൂട്ടിങ് LLC, ജുമാ അൽ ഫലാസി ഗ്യാസ് ഡിസ്ട്രിബൂട്ടിങ് കമ്പനി, ടോപ് ഫിറ്റ്നസ് LLC എന്നിവയുടെ ഉടമസ്ഥനാണ് ചെറുപ്പക്കാരനായ ഈ കരുനാഗപ്പള്ളി സ്വദേശി.

ഓഗസ്റ്റ് 25 ന് ഭാര്യക്കും മക്കൾക്കുമൊപ്പം ദുബായ് റെസിഡൻസി ഡിപ്പാർട്ട്മെന്റിലെ ഓഫീസറായ ഇസ്സ അൽസിരിയിൽ നിന്നാണ് നിജോ ഗോൾഡൻ വിസ കൈപ്പറ്റിയത്.യുഎഇ ഭരണകൂടത്തിൻ്റെ അംഗീകാരത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും വളർന്നു വരുന്ന മറ്റു സംരംഭകർക്ക് കൂടി ഊർജം പകരുന്നതാണ് തീരുമാനമെന്നും നിജോ സോമൻ പറഞ്ഞു. തൻ്റെ കമ്പനികളിലൂടെ സുതാര്യവും സത്യസന്ധവുമായ സേവനം ജനങ്ങൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും നിജോ പ്രതികരിച്ചു.

കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഡാനിയൽ സോമൻ ഉഷ സോമൻ ദമ്പതികളുടെ ഇളയ മകനാണ് നിജോ. ഭാര്യ എലീന. മക്കൾ ഇസബെല്ല, ഇവാന. അതേസമയം, മലയാളത്തിൻ്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഇക്കഴിഞ്ഞ 23ന് യുഎഇ ഭരണകൂടം നൽകിയ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു.സിനിമ മേഖലയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്താണ് ഇരുവർക്കും അംഗീകാരം നൽകിയത്.

വിവിധമേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്കുള്ള യുഎഇ ഭരണകൂടം നൽകുന്ന അംഗീകാരമാണ് പത്തുവർഷത്തെ ഗോൾഡൻ വിസ. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മമ്മൂട്ടിക്കും മോഹൻലാലിനും ഗോൾഡൻ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.ഇതാദ്യമായിട്ടാണ് മലയാളം സിനിമാ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിക്കുന്നത്.












Click it and Unblock the Notifications