കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ അമേരിക്കക്കെതിരെ നീക്കം; നിര്‍ണായക ചര്‍ച്ച, മന്ത്രിമാരുടെ യോഗം, പദ്ധതി തയ്യാറാക്കുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അമേരിക്കന്‍ നീക്കത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന് ചർച്ച | Oneindia Malayalam

ദുബായ്/കെയ്‌റോ: അമേരിക്കയുടെ ഉറ്റരാഷ്ട്രങ്ങളാണ് അറബ് ലോകത്ത് കൂടുതലും. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ജനകീയ പ്രതിഷേധങ്ങള്‍ അമേരിക്കക്കെതിരെ അറബ് ലോകത്ത് ഉണ്ടാകാറുണ്ടെങ്കിലും ഔദ്യോഗിക തലത്തിലുള്ള പ്രതിഷേധങ്ങള്‍ തീരെ കുറവാണ്. മാത്രമല്ല, അറബ് രാജ്യങ്ങളുടെ പല നീക്കങ്ങളും തീരുമാനങ്ങളും അമേരിക്കയുടെ സ്വാധീനത്തിലാണെന്ന ആരോപണവും നിലവിലുണ്ട്.
ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായൊരു വാര്‍ത്ത വരുന്നത്. അമേരിക്കയുടെ ചില തീരുമാനങ്ങള്‍ അറബ് മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നു. അമേരിക്കന്‍ നീക്കത്തെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് അവരുടെ ചര്‍ച്ച. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ ബുധനാഴ്ചയാണ് യോഗം ചേരുക. വാര്‍ത്തയുടെ വിശദവിവരങ്ങള്‍ ഇങ്ങനെ...

യാത്രാനിരോധനവും എംബിസി മാറ്റവും

യാത്രാനിരോധനവും എംബിസി മാറ്റവും

അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം നിരവധി ത്വരിത മാറ്റങ്ങള്‍ പ്രകടമായിരുന്നു. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതായിരുന്നു ആദ്യത്തേത്. ഇസ്രായേലിലെ അമേരിക്കന്‍ എംബിസി പലസ്തീന്‍ പ്രദേശമായ ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനവും പ്രതിഷേധത്തിന് കാരണമായിരുന്നു.

വിവാദ വിഷയം

വിവാദ വിഷയം

അറബ് ലോകത്ത് വേഗത്തില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുന്ന വിഷയമാണ് പലസ്തീന്‍. മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യദേവാലയം സ്ഥിതി ചെയ്യുന്നത് പലസ്തീനിലെ ജറുസലേമിലാണ്. എന്നാല്‍ ഇന്ന് ഈ പ്രദേശം ഇസ്രായേല്‍ സൈനികരുടെ നിയന്ത്രണത്തിലാണ്.

തെല്‍ അവീവ് നഗരം

തെല്‍ അവീവ് നഗരം

അമേരിക്കയുടെ ഇസ്രായേല്‍ എംബസി തെല്‍ അവീവിലാണ്. ഇസ്രായേലിലെ പ്രധാന നഗരമാണ് തെല്‍ അവീവ്. വിദേശ നേതാക്കളെല്ലാം വിമാനമിറങ്ങുക തെല്‍ അവീവിലണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഇസ്രായേല്‍ സന്ദര്‍ശിച്ച വേളയില്‍ വിമാനമിറങ്ങിയതും തെല്‍ അവീവിലായിരുന്നു.

മുസ്ലിംകള്‍ക്കെതിരായ നിലപാട്

മുസ്ലിംകള്‍ക്കെതിരായ നിലപാട്

അമേരിക്കയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്നത് തെല്‍ അവവീലാണ്. എന്നാല്‍ തങ്ങളുടെ ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. പലസ്തീന്‍ രാജ്യം ജറുസലേം തലസ്ഥാനമായി രൂപീകരിക്കണമെന്ന് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്.

പ്രത്യേക ചര്‍ച്ച

പ്രത്യേക ചര്‍ച്ച

ട്രംപിന്റെ പ്രഖ്യാപനം ആഗോളതലത്തില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യുകയാണ് അറബ് രാജ്യങ്ങളിലെ വാര്‍ത്താ വിതരണ മന്ത്രിമാര്‍. ഇവരുടെ യോഗമാണ് ബുധനാഴ്ച കെയ്‌റോയില്‍ ചേരുന്നത്. അമേരിക്കയുടെ നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നാണ് മുഖ്യചര്‍ച്ച.

പ്രത്യേക മാധ്യമ പദ്ധതി

പ്രത്യേക മാധ്യമ പദ്ധതി

അറബ് ലീഗ് പുറത്തിറക്കിയ പ്രസ്താവനയിലാണ് യോഗത്തിന്റെ അജണ്ട സംബന്ധിച്ച് വിശദീകരിച്ചത്. അറബ് ലോകത്തിന്റെ ചര്‍ച്ചകളെ സ്വാധീനിക്കാന്‍ പ്രത്യേക മാധ്യമ പദ്ധതി തയ്യാറാക്കുകയാകും യോഗത്തിലെ ആലോചനകള്‍. അറബ് ലീഗില്‍ അംഗങ്ങളായ രാജ്യങ്ങളിലെ വാര്‍ത്താ വിതരണ മന്ത്രിമാര്‍ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മന്ത്രിമാര്‍ കെയ്‌റോയില്‍ എത്തും. മൂന്ന് കാര്യങ്ങളാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ഒന്ന് പലസ്തീന്‍ പ്രശ്‌നമാണ്. അതില്‍ ട്രംപിന്റെ തീരുമാനമെല്ലാം ഉള്‍പ്പെടും. പലസ്തീനെതിരായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.

സൗദിയുടെ അധ്യക്ഷതയില്‍

സൗദിയുടെ അധ്യക്ഷതയില്‍

പലസ്തീന് പുറമെ ഭീകരവാദം, അറബ് രാജ്യങ്ങള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്യും. യോഗതത്തിന് അധ്യക്ഷത വഹിക്കുന്നത് സൗദി മന്ത്രിയായിരിക്കും. ജറുസലേമിനെതിരായ അമേരിക്കയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ആഗോള തലത്തില്‍ മാധ്യമപ്രചാരണം നടത്തുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

വിരുദ്ധ സമീപനം

വിരുദ്ധ സമീപനം

പലസ്തീന്‍ അറബ് ലോകത്തിന്റെ പ്രധാന വിഷയമാണെങ്കിലും അടുത്തിടെ വന്ന ചില റിപ്പോര്‍ട്ടുകള്‍ ഇതിന് വിരുദ്ധമായിരുന്നു. അറബ് രാജ്യങ്ങളിലെ പ്രധാന ശക്തികള്‍ ഇസ്രായേലുമായി അടുപ്പം സ്ഥാപിക്കുന്നുവെന്നതായിരുന്നു ഒരു കാര്യം. മറ്റൊന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പലസ്തീന്‍കാര്‍ നാവടക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന ഇസ്രായേല്‍ മാധ്യമങ്ങളുടെ വാര്‍ത്തയായിരുന്നു.

വിമാന പാത

വിമാന പാത

ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറക്കുന്നതിന് സൗദിയുടെ വ്യോമപാത അടുത്തിടെ തുറന്നുകൊടുത്തിരുന്നു. ഇസ്രായേലുമായി സൗദി ബന്ധം ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു ഈ നടപടി. തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ കിരീടവകാശിയുടെ വാക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയത്.

മൂന്ന് മതക്കാരുടെ നാട്

മൂന്ന് മതക്കാരുടെ നാട്

ജറുസലേം മുസ്ലിംകള്‍ക്ക് മാത്രമല്ല, ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും പുണ്യഭൂമിയാണ്. ഈ പ്രദേശത്തിന്റെ അവകാശ തര്‍ക്കമാണ് അമേരിക്കയുടെ നീക്കത്തിന് പിന്നിലുമുള്ളത്. ഇസ്രായേലിലെ എംബസി ജറുസലേമിലേക്ക് മാറ്റുന്നുവെന്ന് ട്രംപ് പറയുമ്പോള്‍ ജറുസലേം ഇസ്രായേലിന്റേതാണ് എന്ന് അംഗീകരിക്കുന്നുവെന്നാണ് അര്‍ഥം.

ഇപ്പോഴത്തെ അവസ്ഥ

ഇപ്പോഴത്തെ അവസ്ഥ

ഇതാണ് മുസ്ലിം രാജ്യങ്ങളെ പ്രകോപിപിച്ചത്. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിലാണ് ജറുസലേമിന്റെ നിയന്ത്രണം ഇസ്രായേല്‍ പിടിച്ചടക്കിയത്. പിന്നീട് നടന്ന ചര്‍ച്ചകളുടെ ഫലമായി ജറുസലേമിലെ മുസ്ലിംകളുടെ വിശുദ്ധ പള്ളിയായ അഖ്‌സയില്‍ നമസ്‌കരിക്കാന്‍ മുസ്ലിംകളെ അനുവദിക്കാറുണ്ട്. പക്ഷേ പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യത്തിനാണ്.

കോടികളുടെ സ്വത്തുള്ള യുവതിയെ കാണാനില്ല; കൊന്നുകളഞ്ഞെന്ന് സഹോദരന് സംശയം, അന്വേഷണം തുടങ്ങികോടികളുടെ സ്വത്തുള്ള യുവതിയെ കാണാനില്ല; കൊന്നുകളഞ്ഞെന്ന് സഹോദരന് സംശയം, അന്വേഷണം തുടങ്ങി

English summary
Arab Information Ministers to discuss plan of action to confront US move on Jerusalem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X