പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ മിഡിലീസ്റ്റില്‍ സമാധാനം സാധ്യമല്ലെന്ന് അറബ് മന്ത്രിമാര്‍

  • Posted By:
Subscribe to Oneindia Malayalam

അമ്മാന്‍: ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിലൂടെ മാത്രമേ മധ്യപൗരസ്ത്യ ദേശത്ത് സമാധാനം പുലരുകയുള്ളൂ എന്ന് അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം വ്യക്തമാക്കി. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏകപോംവഴിയെന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫാദി പറഞ്ഞു. അമ്മാനില്‍ നടന്ന യോഗത്തിനു ശേഷം അറബ് ലീഗ് തലവന്‍ അഹ്മദ് അബുല്‍ ഗെയ്ത്തിനോടൊപ്പം സംയുക്തവാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ, ഫലസ്തീന്‍ അതോറിറ്റി, യു.എ.ഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

പാകിസ്താനെതിരെ ആരോപണവുമായി രാജനാഥ് സിങ്; ഇന്ത്യക്കെതിരെ കല്ലെറിയാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു

'ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരേ, കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാജ്യം രൂപീകരിക്കാനുള്ള അന്താരാഷ്ട്ര തീരുമാനം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍'- സഫാദി പറഞ്ഞു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടരും. അതോടൊപ്പം ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി മറ്റു രാജ്യങ്ങള്‍ അംഗീകരിക്കുന്നത് തടയാനുള്ള നീക്കങ്ങളും അറബ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യ ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിച്ച നടപടിയെ സൗദി തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.

jordan

ഡിസംബര്‍ ആറിനാണ് പതിറ്റാണ്ടുകള്‍ നീണ്ട കീഴ് വഴക്കം ലംഘിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിഴക്കന്‍ ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ഇത് അറബ് ലോകത്തും പുറത്തും വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. അമേരിക്കന്‍ തീരുമാനത്തിനെതിരേ സഖ്യകക്ഷികള്‍ തന്നെ രംഗത്തുവരുന്ന അവസ്ഥയുമുണ്ടായി. ഇതേത്തുടര്‍ന്ന് ചേര്‍ന്ന അടിയന്തര യു.എന്‍ സമ്മേളനം അമേരിക്കയുടെ തീരുമാനം തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Arab foreign ministers on Saturday stressed that peace in the Middle East is impossible without addressing the Palestinian cause on the basis of a two-state resolution with East Jerusalem as the capital of the Palestinian state

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്