യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥികളെ ബന്ദികളാക്കിയോ? റഷ്യന്‍ അവകാശവാദത്തില്‍ വിശദീകരണവുമായി ഇന്ത്യ
ന്യൂഡൽഹി: യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥികളെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിച്ച് ഇന്ത്യൻ സർക്കാർ. യുദ്ധത്തിൽ തകർന്ന രാജ്യത്തെ ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ആരും തന്നെ തടങ്കലിലാക്കപ്പെട്ടിട്ടില്ലെന്നുമാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്. "ഒരു വിദ്യാർത്ഥിയെയും ബന്ദിയാക്കിയ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഖാർകിവിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കുന്നതിന് യുങ്ങൾ ഉക്രേനിയൻ അധികൃതരോട് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്," വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം പറഞ്ഞു. ബാഗ്ചി ട്വിറ്ററിലൂടെ വ്യക്തമാക്കി.
റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രേനിയൻ നഗരമായ ഖാർകിവിൽ യക്രേനിയൻ സൈന്യം ഒരു കൂട്ടം ഇന്ത്യൻ വിദ്യാർത്ഥികളെ "ബന്ദികളാക്കി"യെന്ന് റഷ്യൻ സർക്കാർ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ സർക്കാർ ഔദ്യോഗികമായി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രംഗത്ത് വന്നത്. "ഞങ്ങള്‍ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, യുക്രേനിയൻ പ്രദേശം വിട്ട് ബെൽഗൊറോഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു വലിയ കൂട്ടം ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രേനിയൻ അധികാരികൾ ഖാർകിവിൽ നിർബന്ധിതമായി തടഞ്ഞ് വെച്ചിരിക്കുകയാണ്," എന്നായിരുന്നു റഷ്യൻ സൈനിക വക്താവ് ബുധനാഴ്ച ഒരു ബ്രീഫിംഗിൽ അഭിപ്രായപ്പെട്ടത്.

"വാസ്തവത്തിൽ, അവരെ ബന്ദികളാക്കുകയാണ്... ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സായുധ സേന തയ്യാറാണ്. റഷ്യൻ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക ഗതാഗത വിമാനങ്ങളോ ഇന്ത്യൻ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കു"-അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിക്കുകയും ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഒറ്റപ്പെട്ടുപോയതായി കരുതപ്പെടുന്ന ഖാർകിവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു അവകാശവാദം വന്നത്.
സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം ഇന്നലെ ഏഴാം ദിവസത്തിലേക്ക് കടന്നതിനാൽ ഖാർകിവിൽ നിന്ന് അടുത്തുള്ള മൂന്ന് സ്ഥലങ്ങളിലേക്ക് "കാൽനടയായി പോലും" മാറണമെന്ന് ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. "വാഹനങ്ങളോ ബസുകളോ കണ്ടെത്താൻ കഴിയാത്തതും റെയിൽവേ സ്റ്റേഷനിലുള്ളതുമായ വിദ്യാർത്ഥികൾക്ക് പെസോചിൻ, ബാബായ്, ബെസ്ലിഡിവ്ക എന്നിവിടങ്ങളിലേക്ക് കാൽനടയായി പോകാം," എന്നായിരുന്നു നിർദേശം.
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും












Click it and Unblock the Notifications