Get Updates
Get notified of breaking news, exclusive insights, and must-see stories!

തായ്വാനുമായി ആയുധ വിൽപന നടത്തി; അമേരിക്കൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്താൻ ചൈന

ബെയ്ജിങ്; തായ്‌വാനുമായി ആയുധ വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻ അടക്കമുള്ല യുഎസ് ആയുധ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് ചൈന. തായ്വാൻ കമ്പനികളുമായി ആയുധ ഇടപാടുകൾ നടത്തുന്നത് യുഎസ് അവസാനിപ്പിക്കണമെന്നും ചൈന മുന്നറിയിപ്പ് നൽകി.

തായ്‌വാനുമായി ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്തിയോണ്‍ എന്നീ കമ്പനികള്‍ അടുത്തിടെ രണ്ട് ബില്യൺ ഡോളറിന്റെ മിസൈൽ ഇടപാടുകൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. തായ്വാനുമായി ഇനി ആയുധ ഇടപാടുകൾ നടത്തരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആവശ്യപ്പെട്ടു.ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഉപരോധം എന്നും ഷാവോ പറഞ്ഞു.

china us

സ്വതന്ത്ര രാജ്യമായ തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ തായ്വാൻ ഇത് അംഗീകരിക്കാൻ തയ്യാറല്ല. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷത്മക ബന്ധമാണ് നിലനിൽക്കുന്നത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ യുഎസ് തങ്ങളുടെ ശക്തരായ എതിരാളിയായ ചൈനയെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ തായ്വാനുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്. രാജ്യവുമായുള്ള ആയുധ വിൽപനയും യുഎസ് ശക്തമാക്കിയിരുന്നു. വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന 135 മിസ്സൈലുകള്‍ തായ്‌വാന് വില്‍പന നടത്തുന്ന കാര്യം അമേരിക്ക കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ആറ് എംഎസ്-110 വ്യോമനിരീക്ഷണ ഉപകരണങ്ങളും 11 എം 142 മൊബൈല്‍ ലൈറ്റ് റോക്കറ്റ് ലോഞ്ചറുകളും വിൽക്കാൻ അനുമതി നൽകിയിരുന്നു. അതേസമയം തായ്വാനും യുഎസുമായുള്ള ബന്ധം വളരയെ ആശങ്കയോടെയാണ് യുഎസ് നോക്കി കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+