കേസുംകൊടുത്തിട്ട് കോടതിയില്‍ എത്താതെ വസിം അക്രത്തിന്റെ ധാര്‍ഷ്ട്യം, കോടതി കൊടുത്തത് എട്ടിന്റെ പണി!
റോഡിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് താരം തന്നെയാണ് പരാതി നല്‍കിയിരുന്നത്.31തവണ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും താരം ഹാജരായില്ല.
കറാച്ചി : കേസും കൊടുത്തിട്ട് കോടതിയില്‍ എത്താതിരുന്ന പാകിസ്ഥാന് ഇതിഹാസ ക്രിക്കറ്റ് താരം വസിം അക്രത്തിനെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്. റോഡിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് നല്കിയ കേസില്‍ പല തവണ ഹിയറിങിന് വിളിപ്പിച്ചിട്ടും താരം എത്താതിരുന്നതിനെ തുടര്‍ന്ന് സഹികെട്ടാണ് കോടതി താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
റോഡിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് താരം തന്നെയാണ് പരാതി നല്‍കിയിരുന്നത്. 31 തവണ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും താരം ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

പിന്നാലെ അറസ്റ്റ് വാറന്റ്
റോഡില്‍ വച്ചുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ഇതിഹാസ ക്രിക്കറ്റ് താരം വസിംഅക്രം തന്നെയാണ് പരാതി നല്‍കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ 31 തവണ ആവശ്യപ്പെട്ടിട്ടും എത്താത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കോടതിയുടെ മുന്നറിയിപ്പ്
അറസ്റ്റ് വാറന്റിനൊപ്പം ജനുവരി 17ന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രത്തിന്റെ നടപടി കോടതിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

പരാതി മുന്‍ സൈനിക ഉദ്യോഗസ്ഥനെതിരെ
2015 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് വസിും അക്രം പരാതി നല്‍കിയിരുന്നത്. ബഹാദ്രാബാദ് പോലീസ് സ്റ്റേഷനിലാണ് താരം പരാതി നല്‍കിയിരുന്നത്. മുന്‍ സൈനിക ഉദ്യോഗസ്ഥനെതിരെയാണ് പരാതി.

റോഡ് തര്‍ക്കം
കറാച്ചിയില്‍ റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ സുരക്ഷാ ജീവനക്കാരന് തന്റെ കാറിനു നേരെ വെടിയുതിര്‍ത്തെന്നാണ് അക്രത്തിന്റെ പരാതി. മേജര്‍ അമീറുള്‍ റഹ്മാനാണ് ഈ സൈനിക ഉദ്യോഗസ്ഥനെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല
അതേസമയം സംഭവത്തില്‍ സൈനികന് മാപ്പ് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. വസിം അക്രം മാപ്പ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇയാളുടെ തോക്ക് ലൈസന്‍സും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാന്‍ താരം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവരങ്ങളുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications