Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്ലാതെ പാകിസ്താനില്ല, ഇന്ത്യന്‍ സിനിമകളില്ലാതെ പാക് തിയറ്ററുകളും; മോദിയും ശെരീഫും അറിയുമോ?

ഉറി ആക്രമണത്തിന് പിന്നാലെ പാക് കലാകാരന്‍മാര്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താന്‍ പ്രദര്‍ശന അനുമതി തടഞ്ഞിരിക്കുന്നത്.

ഇസ്ലാമാബാദ്: ഇന്ത്യന്‍ സിനിമകളില്ലാതെ പാകിസ്താനിലെ തിയറ്ററുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവുമോ? ഇല്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. നാല് മാസത്തിലധികമായി പാകിസ്താനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് തിയറ്റര്‍ ഉടമകള്‍ നിരന്തരം സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഒടുവില്‍ നവാസ് ശെരീഫ് സര്‍ക്കാര്‍ വഴങ്ങി. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍. റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ തിയറ്റര്‍ ഉടമകളെ അറിയിച്ചിട്ടുണ്ട്.

Modi nawas sharif

കശ്മീരിലെ ഉറിയിലുണ്ടായ ഭീകര ആക്രമണത്തിന് പിന്നാലെ പാക് കലാകാരന്‍മാര്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താന്‍ പ്രദര്‍ശന അനുമതി തടഞ്ഞിരിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ സര്‍ക്കാരിന്റെ നടപടി തിയറ്ററുകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

വാര്‍ത്താവിതരണ മന്ത്രി മര്‍യം ഔറംഗസീബ് ആണ് ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ച സമിതി അധ്യക്ഷന്‍. ദേശീയ ചരിത്ര, പൈതൃക കാര്യങ്ങള്‍ക്കുള്ള പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഇര്‍ഫാന്‍ സിദ്ദീഖി, വാണിജ്യ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗം ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിക്ക് പ്രത്യേക പരിഗണനാ വിഷയങ്ങള്‍ നല്‍കിയിട്ടില്ല.

പുതിയ നിയമ പ്രകാരം പ്രധാനമന്ത്രിക്ക് സിനിമാ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. നിലവില്‍ ഇന്ത്യന്‍ സിനിമകള്‍ സര്‍ക്കാരിന്റെ നിരോധന പട്ടികയിലാണുള്ളത്. കഴിഞ്ഞ 10 വര്‍ഷമായി ഈ പട്ടികയില്‍ തുടരുന്ന ഇന്ത്യന്‍ സിനിമകള്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ചിലപ്പോള്‍ പ്രദര്‍ശനം നടത്തിയിരുന്നതും മറ്റു ചിലപ്പോള്‍ നിരോധിച്ചിരുന്നതും. വാര്‍ത്താ വിതരണ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നതിന് അനുസരിച്ച് വാണിജ്യ മന്ത്രാലയമാണ് എന്‍ഒസി പത്രം നല്‍കിയിരുന്നത്.

മാസത്തില്‍ രണ്ടോ മൂന്നോ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വാണിജ്യ മന്ത്രാലയം. ഇതിനുള്ള കടലാസ് ജോലികള്‍ ആരംഭിച്ചതായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ സിനിമകളില്‍ നിന്നാണ് പാക് തിയറ്റര്‍ ഉടമകളുടെ പ്രധാന വരുമാനം. മൊത്തം വരുമാനത്തിന്റെ 70 ശതമാനം ലഭിക്കുന്നത് ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ നിന്നാണെന്ന് കറാച്ചിയിലെ ആട്രിയം തിയറ്റര്‍ ഉടമ നദീം മാന്‍ദിവാല്ല പറയുന്നു. നിലവില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിയില്ലെങ്കില്‍ തങ്ങള്‍ പൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് താരങ്ങള്‍ക്ക് പാകിസ്താനില്‍ ആരാധകര്‍ ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+