ആഷ്‌ലി മാഡിസണ്‍ ഇഫക്ട്; ആദ്യ വിവാഹമോചനക്കേസ് റിപ്പോര്‍ട്ട് ചെയ്തു
ലണ്ടന്‍: പങ്കാളിയെ വഞ്ചിച്ച് ചാറ്റുചെയ്യാന്‍ അവസരമുണ്ടാക്കുന്ന വെബ്‌സൈറ്റ് ആഷ്‌ലി മാഡിസണില്‍ ചാറ്റു ചെയ്തതിനെ തുടര്‍ന്ന് ആദ്യ ഡൈവോഴ്‌സ് കേസ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. ആഷ്‌ലി മാഡിസണില്‍ ചാറ്റു ചെയ്ത കോടിക്കണക്കിന് ആളുകളുടെ പേരുവിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനക്കേസ് എന്നാണ് റിപ്പോര്‍ട്ട്. നിഗേല്‍ ഷെഫേര്‍ഡ് എന്ന അഭിഭാഷകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഭര്‍ത്താവ് ആഷ്‌ലി മാഡിസണിലെ നിത്യ സന്ദര്‍ശകനാണെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന വിവരങ്ങളില്‍ ഉണ്ടെന്ന് കാട്ടി ഒരു സ്ത്രീയാണ് ഇദ്ദേഹത്തെ ബന്ധപ്പെട്ടത്.

ഇവര്‍ മാത്രമല്ല, ഭര്‍ത്താവിന്റെയും കാമുകന്റെയും കാമുകിയുടെയുമൊക്കെ വിവരങ്ങള്‍ കണ്ടെത്തിയതിന് തുടര്‍ന്ന് പലരും ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. പങ്കാളിയെ വഞ്ചിച്ച് മറ്റൊരാളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുതന്നെ ബന്ധങ്ങള്‍ക്ക് വിലയില്ലാതായെന്ന് പലരും പരിതപിക്കുന്നു.
ആഷ്‌ലി മാഡിസണിലെ 10 ജിബി വിവരങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഹാക്കര്‍മാര്‍ നേരത്തെ കവര്‍ന്നെടുത്തതാണ് ഇത്. സൈറ്റ് ചെയ്യുന്നത് ഏറ്റവും മോശകരമായ കാര്യമാണെന്ന് ആരോപിച്ചായിരുന്നു ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതും പിന്നീട് പുറത്തുവിട്ടതും.












Click it and Unblock the Notifications