
4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ
വാഷിംഗ്ടണ്‍: ഛിന്നഗ്രഹങ്ങളുടെ നീണ്ട നിരയാണ് ഓഗസ്റ്റ് മാസത്തില്‍ ഭൂമിയിലേക്ക് എത്തുന്നത്. ശാസ്ത്രലോകം കുറച്ച് അമ്പരപ്പിലാണ്. സൂക്ഷിക്കേണ്ടവ ഇതില്‍ ഉണ്ടെന്ന വിലയിരുത്തലിലാണ് നാസ അടക്കമുള്ളവര്‍. ഓഗസ്റ്റ് പത്തിനാണ് ഇത് ആരംഭിച്ചത്. എന്നാല്‍ ഭൂമിയുടെ അടുത്ത് കൂടി ഏറ്റവും അപകടകരമായ രീതിയില്‍ ഈ ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍.
ഈ ചിത്രത്തില്‍ ആറ് പേരുണ്ട്? കണ്ടെത്താന്‍ സാധിക്കുമോ? വൈറലായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം
ദിശ മനസ്സിലാക്കുന്നതില്‍ ശാസ്ത്രലോകത്തിന് അത്ര മികവിലെന്നതാണ് സത്യം. അത് മാത്രമല്ല ഈ ഛിന്നഗ്രഹങ്ങളുടെ ഗതി തിരിച്ചുവിടാനും ഇപ്പോഴും ശാസ്ത്രജ്ഞരോ ബഹിരാകാശ സംഘടനകളോ പഠിച്ചിട്ടില്ല. അടുത്ത 100 വര്‍ഷത്തില്‍ ഭൂമി തകരാന്‍ ഛിന്നഗ്രഹങ്ങളുടെ വരവ് കാരണമാകാം. വിശദമായ വിവരങ്ങളിലേക്ക്...

നിയര്‍ എര്‍ത്ത് ഒബ്ജക്ടുകള്‍ സ്വഭാവം അപ്രവചനീയമായി മാറിയിരിക്കുകയാണ്. എന്‍ഇഒകള്‍ എന്നീ വിഭാഗത്തില്‍ വരുന്ന ഇവയാണ് ഭൂമിയുടെ അന്തകരായി മാറുക എന്നാണ് വിലയിരുത്തല്‍. ഈ മാസം തുടര്‍ച്ചയായി 4 ദിവസങ്ങളില്‍ അഞ്ച് അപകടകരമായ ഛിന്നഗ്രഹങ്ങളാണ് ഭൂമിയുടെ ഭ്രമപഥത്തിലേക്ക് എത്തുന്നത്. അത് മാത്രമല്ല ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ഇവയെ ആകര്‍ഷിക്കാനുള്ള കഴിവുമുള്ളത്. ഇവയെ കൂടുതല്‍ അപകടകാരികളാക്കുന്നു.

ഓഗസ്റ്റ് പത്തിന് ഭൂമിയിലെത്തിയത് എന്‍ഇഒ 2022 പിഎ1 ഗണത്തില്‍ വരുന്നവയാണ്. 10,20000 കിലോമീറ്റര്‍ അകലെ നിന്നാണ് ഇത് ഭൂമിയിലെത്തിയത്. സെക്കന്‍ഡില്‍ 16 കിലോമീറ്ററായിരുന്നു ഇതിന്റെ വേഗത. ഒരു വീടിന്റെ വലിപ്പമാണ് ഇതിനുണ്ടായിരുന്നത്. ഒരു വലിയ നക്ഷത്ര സമൂഹത്തിലാണ് ഇതുണ്ടായിരുന്നത്. ഓഗസ്റ്റ് ആറിനാണ് ശാസ്ത്രജ്ഞര്‍ ഈ ഭീകരനെ കണ്ടെത്തിയത്. ഇതിനെ ഉടനെ ഭയക്കേണ്ടതില്ല. 2118 ഓഗസ്റ്റ് പതിനാറിന് മാത്രമേ ഇതിനി തിരിച്ചുവരൂ.

ഇന്നും ഒരു ഭീമാകാരന്‍ ഭൂമിയിലേക്ക് വരുന്നുണ്ട്. പികെ1 എന്നാണ് ഇതറിയപ്പെടുന്നുണ്ട്. ആദ്യ വന്നതിനേക്കാള്‍ ഇരട്ടി വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹം. ഏകദേശം. ഒരു വിമാനത്തോളം വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ടാവും. സെക്കന്‍ഡില്‍ 16 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം കുതിക്കുക. 52,10000 കിലോമീറ്റര്‍ അപ്പുറത്ത് കൂടെ ഈ ഛിന്നഗ്രഹം കടന്നുപോകും. തല്‍ക്കാലം ഇതിനെ കൊണ്ട് ഭീഷണിയില്ല.

ആശ്വസിക്കാന്‍ വരട്ടെ, ഇന്ന് മറ്റൊരു ഛിന്നഗ്രഹം കൂടി ഭീഷണിയായി വരുന്നുണ്ട്. എല്‍ജി4 എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയുടെ ഭീഷണി പട്ടികയില്‍ വരുന്നതാണ് ഈ ഛിന്നഗ്രഹവും. 90 മുതല്‍ 201 മീറ്റര്‍ വരെയാണ് വലിപ്പം. ഭൂമിയുടെ 9.82 കിലോമീറ്റര്‍ അപ്പുറത്ത് കൂടി ഇത് കടന്നുപോകും. സെക്കന്‍ഡില്‍ പത്ത് കിലോമീറ്റര്‍ എന്ന അതിവേഗമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. ഇന്ന് ഭൂമിയെ കടന്നുപോയാലും ഇത് തിരിച്ചുവരും. പക്ഷേ കുറച്ച് കാലത്തേക്ക് ഭയക്കേണ്ടതില്ല. 2046 ജൂലായ് 31ന് മാത്രമേ എല്‍ജി4 തിരിച്ചുവരൂ.

നാളെ വരാനിരിക്കുന്നത് കുറച്ച് കുഴപ്പം പിടിച്ച ഛിന്നഗ്രഹമാണ്. 2015എഫ്എഫ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സെക്കന്‍ഡില്‍ 9 കിലോമീറ്റര്‍ വേഗമാണ് ഇതിനുള്ളത്. ഭൂമിക്ക് അടുത്ത് കൂടിയാണ് ഇത് കടന്നുപോവുക. പക്ഷേ ഇത് മറ്റ് ഛിന്നഗ്രഹങ്ങളേക്കാള്‍ ചെറുതാണ്. 2015 മാര്‍ച്ച് പതിനാറിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇവയും ഭൂമിയെ കടന്നുപോയാല്‍ തിരിച്ചുവരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2066 ഓഗസ്റ്റ് 19നാണ് തിരിച്ചുവരവ്.

ഓഗസ്റ്റ് പതിമൂന്നിനാണ് ഇക്കൂട്ടത്തിലെ അവസാനത്തെയാള്‍ വരിക. ഒടിഐ എന്നാണ് ഇതിനെ വിളിക്കുന്നത്. 47 ലക്ഷം കിലോമീറ്റര്‍ അപ്പുറത്ത് കൂടിയാണ് ഇത് പോവുക. പക്ഷേ വലിപ്പത്തില്‍ ഇവ രണ്ടാമനാണ്. 110 അടിയുണ്ടാവും വലിപ്പം. നീലത്തിമിംഗലത്തിന്റെ വലിപ്പമുണ്ടാവും ഇതിന്. 2022 ജൂലായ് 25നാണ് ഈ വില്ലനെ കണ്ടെത്തിയത്. അപ്പോളോ ഗ്രൂപ്പില്‍ വരുന്നതാണ് ഈ എന്‍ഇഒ. ഇത് ഭൂമിയെ കടന്നുപോയാലും വൈകാതെ തിരിച്ചുവരും. 2024 ജനുവരി 31നാണ് തിരിച്ചുവരവ്.

സൂര്യന്റെ 120 മില്യണ്‍ മൈല്‍ അകലത്തില്‍ വരുന്നതാണ് ഈ നിയര്‍ എര്‍ത്ത് ഒബ്ജക്ടുകള്‍. ഇവ ഭൂമിയുടെ സമീപ ഭ്രമണ പ്രദേശങ്ങളില്‍ പ്രദക്ഷിണം വെക്കും. എന്‍ഇഒകളെല്ലാം പത്ത് അടിയില്‍ കൂടുതല്‍ വലിപ്പമുള്ളതാണ്. ഇവ ഭൂമിയെ ഇടിച്ചാല്‍ നമ്മുടെ ഗ്രഹം തകര്‍ന്ന് തരിപ്പണമായി പോകാന്‍ സാധ്യതയുണ്ട്. ചെറിയൊരു വിഭാഗം ഛിന്നഗ്രഹങ്ങള്‍ മാത്രമാണ് ഭൂമി ശരിക്കും പേടിക്കേണ്ടവ. ഇതിനെ ഗൗരവത്തോടെയാണ് നാസ അടക്കമുള്ളവര്‍ കരുതുന്നത്. ഭാവിയില്‍ ഇവ വന്‍ ഭീഷണി ഉയര്‍ത്തുമെന്നും ഗതി മാറ്റി വിടുന്നതാണ് പ്രതിരോധ മാര്‍ഗമെന്നും നാസ നിര്‍ദേശിച്ചിട്ടുണ്ട്.
മഹാസഖ്യത്തിന് പിന്നില്‍ പ്രശാന്ത് കിഷോര്‍? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മറുപടി ഇങ്ങനെ