Get Updates
Get notified of breaking news, exclusive insights, and must-see stories!

സുല്‍ത്താന്‍ നിയാദി യുഎഇയിലേക്ക് തിരിച്ചെത്തുന്നു, അടുത്ത മിഷന്‍ ഉടന്‍? ചെയ്യുന്നത് ഇക്കാര്യങ്ങള്‍

ദുബായ്: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് എത്തിയ സുല്‍ത്താന്‍ അല്‍ നിയാദി യുഎഇയിലേക്ക് മടങ്ങിയെത്തുന്നു. അദ്ദേഹത്തെ വരവേല്‍ക്കാനായി യുഎഇ കാത്തിരിക്കുകയാണ്. തിങ്കളാഴ്ച്ച അദ്ദേഹം യുഎഇയില്‍ എത്തും. ആദ്യത്തെ അറബ് സ്‌പേസ് വാക്കര്‍ എന്ന പേരും സ്വന്തമാക്കിയാണ് അദ്ദേഹം ജന്മനാട്ടില്‍ തിരിച്ചെത്തുന്നു. അതേസമയം അടുത്ത ദൗത്യത്തിനായി അദ്ദേഹം തയ്യാറായി നില്‍ക്കുകയാണ്.

നേരത്തെ ഭൂമിയില്‍ തിരിച്ചെത്തിയ ഉടനെ താന്‍ അടുത്ത ദൗത്യത്തിന് തയ്യാറാണെന്ന് അല്‍നിയാദി പ്രതികരിച്ചിരുന്നു. അടുത്തതായി അല്‍ നിയാദി എന്താണ് ചെയ്യാന്‍ പോകുന്നത്. ബഹിരാകാശ പ്രേമികളില്‍ ആകാംക്ഷ ഉണര്‍ത്തുന്ന കാര്യമാണിത്. അതേസമയം ബഹിരാകാസ സഞ്ചാരി ഹര്‍സ അല്‍ മന്‍സൂരി, ഓഫീസ് മാനേജര്‍ എന്നിവര്‍ സുല്‍ത്താന്‍ അല്‍ നിയാദിയുടെ അടുത്ത പ്ലാനുകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ വിവിധ സ്‌കൂളുകളില്‍ താന്‍ ബഹിരാകാശത്ത് ചെലവിട്ട നാളുകളെ കുറിച്ച് അല്‍ നിയാദി സംസാരിക്കും. യൂണിവേഴ്‌സിറ്റികളും ഈ ക്ലാസുകള്‍ ഉണ്ട്.

sultan-alneyadi

ശാസ്ത്രത്തെ ഭാവി തലമുറയിലേക്ക് എത്തിക്കുക, വിജ്ഞാനത്തെ എല്ലാവര്‍ക്കുമായി നല്‍കുക എന്നതാണ് അല്‍ നിയാദി അടുത്തതായി ചെയ്യാന്‍ പോകുന്നത്. നാസയുടെ ആസ്ട്രനോട്ട് കാന്‍ഡിഡേറ്റ് ക്ലാസിന്റെ ഭാഗമായി യുഎഇയുടെ തന്നെ ബഹിരാകാശ സഞ്ചാരികളായ നോറ അല്‍ മാത്രൂഷി, മുഹമ്മദ് അല്‍ മുല്ല എന്നിവരും ഹൂസ്റ്റണിലുണ്ട്. ഇവര്‍ സ്‌പേസ് സ്റ്റേഷനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ ചെയ്യേണ്ട കാര്യങ്ങളാണ് പരിശീലിക്കുന്നത്.യുഎഇയില്‍ വീരനായകന്റെ പരിവേഷമാണ് അല്‍ നിയാദിക്കുള്ളത്.

അദ്ദേഹത്തെ സ്വീകരിക്കാനുള്ള ചടങ്ങിന്റെ മുന്നൊരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വലിയ ആഘോഷ പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യുഎഇയുടെ അഭിമാനമുയര്‍ത്തിയെന്നാണ് നേരത്തെ അദ്ദേഹത്തെ തിരിച്ചുവരവില്‍ മന്ത്രിമാര്‍ അടക്കം പ്രകീര്‍ത്തിച്ചത്. എല്ലാ തരം ബഹുമതിയോടും കൂടിയായിരിക്കും അല്‍ നിയാദിയെ രാജ്യം സ്വീകരിക്കുക.

യുഎഇയിലെ ദേശീയനേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകളും അദ്ദേഹത്തിനുണ്ടാവും. അദ്ദേഹത്തിന്റെ ജന്മദേശമായ അല്‍ ഐനില്‍ അതിലേറെ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ഇവിടെ പൊതുപരിപാടികള്‍ അടക്കമാണ് നടക്കുന്നത്. യുഎഇയിലെ വിദ്യാര്‍ത്ഥികള്‍, പഠനം നടത്തുന്നവര്‍, ശാസ്ത്രജ്ഞര്‍, എന്നിവര്‍ക്കൊല്ലം ബഹിരാകാശ മേഖലയില്‍ പുതിയ അവസരങ്ങളാണ് അല്‍ നിയാദി തുറന്നിട്ടിരിക്കുന്നത്.

യുഎഇയെ ബഹിരാകാശ പഠനത്തിന്റെയും സാങ്കേതിക വിദ്യയാക്കി മാറ്റാന്‍ അല്‍ നിയാദിയുടെ പരിചയസമ്പത്ത് സഹായിക്കും. അതേസമയം യുഎഇയില്‍ ഒരാഴ്ച്ച അല്‍ നിയാദി താമസിക്കുമെന്ന് മിഷന്‍ മാനേജര്‍ അദ്‌നാന്‍ അല്‍റായിസ് പറഞ്ഞു. അതിന് ശേഷം ഹൂസ്റ്റണിലേക്ക് അദ്ദേഹം മടങ്ങും. കൂടുതല്‍ പഠനങ്ങള്‍ക്ക് വേണ്ടിയാണിത്. മിഷന്റെ ഭാഗമായി ഇരുന്നൂറോളം പരീക്ഷണങ്ങളാണ് അല്‍ നിയാദി നടത്തിയത്. പഠനങ്ങള്‍ക്കായി 385 മണിക്കൂറുകളാണ് ചെലവിട്ടത്. പത്ത് അന്താരാഷ്ട്ര സ്‌പേസ് ഏജന്‍സികളുമായും 25 യുഎഇ-ആഗോള യൂണിവേഴ്‌സിറ്റികളുമായും അല്‍ നിയാദി സഹകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+