കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ത്ത് ഡേ സ്വീറ്റ്‌സില്‍ വിഷം; ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 23 പേര്‍ മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി വാങ്ങിയ സ്വീറ്റ്‌സ് കഴിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ആയ 23 പേര്‍ മരിച്ചു. പാക്കിസ്ഥാനിലെ കരോര്‍ ഇസാന്‍ ഏരിയയിലാണ് സംഭവം. സ്വീറ്റ്‌സ് കഴിച്ച ഒട്ടേറെ പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണെന്ന പോലീസ് പറഞ്ഞു.

ആണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് സമീപത്തെ ബേക്കറിയില്‍ നിന്നും സ്വീറ്റ്‌സ് വാങ്ങിയത്. ഇത് ബന്ധുക്കളും സുഹൃത്തുക്കളും ആയവര്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. സ്വീറ്റ്‌സ് കഴിച്ച ആദ്യ ദിവസം തന്നെ 10 പേര്‍ മരിച്ചു. അടുത്ത ദിവസം 13പേരും മരിച്ചു. 52 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

boondiladdoo

സംഭവത്തില്‍ ബേക്കറി ഉടമകളടക്കം 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ബേക്കറി ജീവനക്കാരനും രണ്ടുപേര്‍ ഉടമകളുമാണ്. ബേക്കറിക്ക് അടുത്തായി ഒരു കീടനാശിനി കട പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു. കട നവീകരിക്കുന്നതിന്റെ ഭാഗമായി കീടനാശിനികള്‍ ബേക്കറിയില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

ഇവയില്‍ നിന്നാകും സ്വീറ്റ്‌സില്‍ വിഷം കലര്‍ന്നതെന്നാണ് കരുതുന്നത്. ആരെങ്കിലും മന:പൂര്‍വം കീടനാശിനി കലര്‍ത്തുകയായിരുന്നോ എന്നകാര്യം പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ റമീസ് ബുഖാരി അറിയിച്ചു.

English summary
At least 23 people dead after being poisoned by sweets in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X