പാക്കിസ്ഥാനിൽ ക്ഷേത്രത്തിൽ ആക്രമണം; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്ന് ഇന്ത്യ
പാക്കിസ്ഥാനിൽ ക്ഷേത്രത്തിൽ ആക്രമണം; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു: ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രൂക്ഷമായ വിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാൻ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്നും അവർക്കെതിരായ ആക്രമണങ്ങൾ അപലപനീയമാണെന്നും ഇന്ത്യ വ്യാഴാഴ്ച പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഒരു സംഘം ആളുകൾ ക്ഷേത്രം ആക്രമിക്കുകയും വിഗ്രഹങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്തത്.

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഇത്തരം അക്രമങ്ങളും പീഡനങ്ങളും പാകിസ്ഥാനിൽ നിർബാധം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. "ക്ഷേത്രം ആക്രമിക്കുന്നതിനു പുറമേ, ചുറ്റുവട്ടത്തെ ഹിന്ദു ചുറ്റുമുള്ള വീടുകളും ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അക്രമം, വിവേചനം, പീഡനം, ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണം എന്നിവ പാകിസ്ഥാനിൽ നിർബാധം തുടരുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സാഹചര്യങ്ങളിൽ ഭരണകൂടം നിഷ്‌ക്രിയരായി നോക്കി നിൽക്കുകയാണ്. ഈ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിൽ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യ പാകിസ്താന്റെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ന്യൂനപക്ഷ സമുദായത്തിന്റെ മതസ്വാതന്ത്ര്യത്തിനും അവരുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിനുമെതിരായ തുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ബുധനാഴ്ചയാണ് പഞ്ചാബ് പ്രവിശ്യയിലെ ക്ഷേത്രം ആക്രമിക്കുകയും വിഗ്രഹങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്തത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം അഗ്നിക്ക് ഇരയാക്കുകയും ചെയ്തിരുന്നു. സംഭവം നിയന്ത്രിക്കുന്നതിൽ പൊലിസ പരാജയപ്പെട്ടപ്പോൾ സൈന്യം നേരിട്ടെത്തുകയായിരുന്നെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലാഹോറിൽ നിന്നും 590 കിലോ മീറ്റർ അകലെ റഹിം യാർ ഖാൻ എന്ന ജില്ലയിലെ ഭോങ് നഗരത്തിലാണ് ക്ഷേത്രം.
Recommended Video
"പതിറ്റാണ്ടുകളായി മുസ്ലീങ്ങളും ഹിന്ദുക്കളും സമാധാനപരമായി ജീവിക്കുന്ന ഭോങ്ങിലെ സംഘർഷത്തിന് കാരണമായ പ്രദേശത്തെ സെമിനാരിയിലെ ഒരു ലൈബ്രറിയിൽ കഴിഞ്ഞയാഴ്ച ഒരു എട്ടുവയസ്സുള്ള ഒരു ഹിന്ദു കുട്ടി മൂത്രമൊഴിച്ചതാണ്," പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications