മ്യാന്‍മര്‍ പ്രസിഡന്റായി ഹ്തിന്‍ ക്യാവ് അധികാരമേറ്റു
നേയ്പിഡോ:ഹ്തിന്‍ ക്യാവ് മ്യാന്‍മര്‍ പാര്‍ലമെന്റ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. സൈനീക പശ്ചാതലമില്ലാത്ത ആദ്യ മ്യാന്‍മര്‍ ഭരണാധികാരിയാണ് ഹ്തിന്‍ ക്യാവ്. ഓങ് സാന്‍ സൂകിയുടെ വിശ്വസ്തനാണ് ഹ്തിന്‍ ക്യാവ്.
സൂകിയുടെ ഭര്‍ത്താവും രണ്ട് മക്കളും ബ്രിട്ടീഷ് പൗരത്വമുള്ളവരാണ് . സൈന്യം തയ്യാറാക്കിയ നിലവിലെ ഭരണഘടന പ്രകാരം ബന്ധുക്കളോ പങ്കാളിയോ വിദേശികളായിട്ടുള്ളവര്‍ക്ക് മ്യാന്‍മറിന്റെ പ്രസിഡന്റാകാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഈ നിയമമാണ് സൂകിക്ക് പ്രസിഡന്റാകാന്‍ തിരിച്ചടിയായത്.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു. ആകെയുള്ള 652 വോട്ടുകളില്‍ ചൗവ് 360 വോട്ട് നേടി. സൈന്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മിന്റ് സ്വെയ്ക്കിന് 213 വോട്ടാണ് ലഭിച്ചത്.
2011ലായിരുന്നു പതിറ്റാണ്ടുകള്‍ നീണ്ട പട്ടാള ഭരണം അവസാനിപ്പിച്ച്‌കൊണ്ട് തെയ്ന്‍ സെയ്ന്‍ പ്രസിഡന്റായത്. ന്യൂനപക്ഷ റോഹിംഗ്യകളെ മാറ്റി നിര്‍ത്തിയാല്‍ മ്യാന്‍മര്‍ ജനതയുടെ ജീവിത സാഹചര്യങ്ങള്‍ നന്നായിട്ടുണ്ട്. മാധ്യമങ്ങല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ബുദ്ധമതക്കാരും ന്യൂനപക്ഷ റോഹിംഗ്യ മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് 2012ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അധികാരം ഒഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍സീന്‍ റാഖിന്‍ സംസ്ഥാനത്തെ അടിയന്തിരാവസ്ഥ പിന്‍വലിച്ചിരുന്നു. തലമുറകളായി റാഖിനില്‍ കഴിയുന്ന ഒരു കോടിയിലധികം റോഹിംഗ്യ മുസ്ലീങ്ങള്‍ ഭരണകൂടത്തില്‍ നിന്ന് കടുത്ത വിവേചനമാണ് നേരിടുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് റോഹിംഗ്യകളെ സര്‍ക്കാര്‍ വീക്ഷിക്കുന്നത്.












Click it and Unblock the Notifications