Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരിമുക്ത പുനഃരധിവാസ കേന്ദ്രത്തിൽ തീപിടുത്തം: വെന്തുമരിച്ചത് 24 പേര്‍, നാല് പേർ ഗുരുതരാവസ്ഥയിൽ‍!

ബാക്കു: അസര്‍‍ബൈജാനിൽ ലഹരിമുക്ത പുനരധിവാസ കേന്ദ്രത്തിന് തീപിടിച്ച് 24 പേർ മരിച്ചു. രാജ്യതലസ്ഥാനമായ ബകുവിലെ പുനരധിവാസ കേന്ദ്രത്തിന് തീപിടിച്ചത്. തടികൊണ്ടുള്ള കെട്ടിടത്തിന് തീപിടിച്ചാണ് അപകടമരണം സംഭവിച്ചിട്ടുള്ളത്. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. റിപ്പബ്ലിക്കൻ നർക്കോളജിക്കൽ സെന്‍റിലാണ് അപകടമുണ്ടായത്.

fire

ഒറ്റനിലക്കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന 31 പേരെയാണ് രക്ഷാപ്രവർത്തനത്തിടെ രക്ഷപ്പെടുത്തിയിട്ടുള്ളത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് സര്‍ക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയത്. നാല് പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നതാണ് മരണനിരക്ക് ഉയരുന്നതിന് ഇടയാക്കിയത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തീയണയണച്ചതെന്നും സർക്കാർ‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അസർബൈജാന്‍ പ്രസിഡന്റ് ഇലാം അലിയേവ് സംഭവസ്ഥലം സന്ദർശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+