Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പ അവിശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവം; കുഞ്ഞിനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍, അത്ഭുത രക്ഷപ്പെടല്‍

അവശിഷ്ടങ്ങളില്‍ കിടന്നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയെ ഉള്‍പ്പടെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാന്‍ സാധിച്ചില്ല.

syria

സിറിയ: ലോകത്തെ നടുക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിന്റെ വാര്‍ത്ത ലോകം കേട്ടത്. രണ്ടിടത്തുമായി ഏകദേശം 5200 ഓളം മൃതദേഹങ്ങളാണ് ഇതുവരെയായി കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ, കണ്ട കാഴ്ചയാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

സിറിയയിലെ ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. വടക്കന്‍ സിറിയയിലാണ് ഈ അത്ഭുത സംഭവം നടന്നത്. രക്ഷിച്ച നവജാത ശിശുവിനെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സ്ഥലത്ത് നിന്ന് കരച്ചില്‍ കേട്ട് രക്ഷാപ്രവര്‍ത്തകകരാണ് അവിടെ എത്തിയത്.

 പൊക്കിള്‍ക്കൊടി ബന്ധം

പൊക്കിള്‍ക്കൊടി ബന്ധം

സിറിയയിലെ ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. വടക്കന്‍ സിറിയയിലാണ് ഈ അത്ഭുത സംഭവം നടന്നത്. രക്ഷിച്ച നവജാത ശിശുവിനെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സ്ഥലത്ത് നിന്ന് കരച്ചില്‍ കേട്ട് രക്ഷാപ്രവര്‍ത്തകകരാണ് അവിടെ എത്തിയത്.

കുഞ്ഞിന് ജന്മം നല്‍കിയത്

കുഞ്ഞിന് ജന്മം നല്‍കിയത്

അവശിഷ്ടങ്ങളില്‍ കിടന്നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയെ ഉള്‍പ്പടെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം, ഭകമ്പം തകര്‍ത്ത പത്ത് പ്രവിശ്യകളില്‍ തുര്‍ക്കി പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ. ഇതുവരെ 5200 ല്‍ കൂടതല്‍ മൃതദേഹങ്ങളാണ് രണ്ട് രാജ്യത്ത് നിന്നും കണ്ടെടുത്തത്.

ആയിരക്കണക്കിന് കുട്ടികള്‍

ആയിരക്കണക്കിന് കുട്ടികള്‍

ഭൂചലനം ഉണ്ടായി രണ്ടാം ദിവസം പിന്നിടുമ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ഇരിക്കുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഓരോ മണിക്കൂറുകള്‍ പിന്നിടുമ്പോഴും ജീവനോടെയുള്ള ആളുകളെ കണ്ടെത്താനുള്ള സാധ്യതയാണ് മങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കടുത്ത ശൈത്യമാണ്

കടുത്ത ശൈത്യമാണ്

1999ന് ശേഷം തുര്‍ക്കി ബാധിച്ച അകിഭീകരമായ ഭൂകമ്പങ്ങളില്‍ ഒന്നാണിത്. അതേസമയം, അധികൃതരില്‍ നിന്ന് കാര്യമായ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പ്രധാന പരാതി. കടുത്ത ശൈത്യമാണ് തുര്‍ക്കിയില്‍. ബന്ധുക്കളെ നഷ്ടപ്പെട്ട് പലരും ഇപ്പോള്‍ തെരുവില്‍ കഴിയുകയാണ്. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കുന്നില്ലെന്നാണ് പരാതി.

5775 കെട്ടിടങ്ങളാണ് തകര്‍ന്നത്

5775 കെട്ടിടങ്ങളാണ് തകര്‍ന്നത്

തുര്‍ക്കിയില്‍ മാത്രം 5775 കെട്ടിടങ്ങളാണ് തകര്‍ന്നത്. സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രിത മേഖലകളില്‍ 812 പേര്‍ മരിച്ചെന്നും 1449 പേര്‍ക്ക് പരിക്കേറ്റുമെന്നാണ് കണക്ക്. അതേസമയം, ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നാലേന ബെയര്‍ബോക്ക് പറഞ്ഞു. റഷ്യയോട് ഇക്കാര്യം സിറിയയെ സഹായിക്കാനും അന്നാലേന ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+