മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബഹ്റൈനിൽ നിയന്ത്രണം: ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും പട്ടികയിൽ
മനാമ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ളവർക്ക് പുതിയ നിർദേശവുമായി ബഹ്റൈൻ. ഏപ്രിൽ 27 ചൊവ്വാഴ്ച മുതൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും സ്വന്തം രാജ്യത്ത് നിന്ന് പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് നടത്തിയ പിസിആർ പരിശോധനയുടെ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതുണ്ട്. ക്യുആർ കോഡ് ഉപയോഗിച്ച് പിസിആർ പരിശോധനയുടെ ഫലം കണ്ടെത്താൻ സാധിക്കുന്ന സർട്ടിഫിക്കറ്റാണ് യാത്രക്കാർ കൈവശം കരുതേണ്ടത്.
450,000 മുതൽ 500,000 വരെ ഇന്ത്യക്കാരും 120,000 പാകിസ്താനികളുമാണ് ബഹ്‌റൈനിൽ താമസിക്കുന്നത്. ബംഗ്ലാദേശ് എംബസിയുടെ കണക്കനുസരിച്ച് 150,000 ഓളം ബംഗ്ലാദേശികളും ബഹ് റൈനിൽ താമസിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാ യാത്രക്കാർക്കും നേരത്തെ പ്രഖ്യാപിച്ച നടപടിക്രമങ്ങൾക്ക് പുറമെ പുതിയ ഉത്തരവ് കൂടി ബാധകമണെന്നും ബഹ്റൈൻ അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 22 ന് ബഹ്‌റൈൻ പുറപ്പെടുവിച്ച ഉത്തരവിലാണ് രാജ്യത്ത് എത്തുന്ന എല്ലാ പൗരന്മാരും വിദേശികളും - സ്വന്തം ചെലവിൽ പിസിആർ പരിശോധനകൾക്ക് വിധേയരാകണമെന്ന് വ്യക്തമാക്കിയത്.. ആദ്യ ടെസ്റ്റ് രാജ്യത്ത് എത്തുമ്പോഴും രണ്ടാമത്തേത് എത്തി അഞ്ച് ദിവസത്തിന് ശേഷവും നടത്തേണ്ടത്. മൂന്നാമത്തെയും അവസാനത്തെയും കൊവിഡ് പരിശോധന ബഹ്‌റൈനിൽ എത്തിയ ശേഷമുള്ള പത്താം ദിവസത്തിലാണ് നടത്തേണ്ടത്.












Click it and Unblock the Notifications