ബോള്‍ ഇന്ത്യയുടെ കോര്‍ട്ടില്‍, തീരുമാനം ഇന്ത്യയുടേതെന്ന് ചൈന: ചര്‍ച്ചയ്ക്കുള്ള സാധ്യത മങ്ങി
നേരത്തെ നിശ്ചയിച്ചത് പ്രകാരം സിക്കിമിലെ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കേണ്ടത് ഇന്ത്യയാണെന്നും ചൈന
ബീജിങ്: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞ് ചൈന. നേരത്തെ നിശ്ചയിച്ചത് പ്രകാരം സിക്കിമിലെ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കേണ്ടതും പ്രശ്നം പരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നുമാണ് ചൈനീസ് വാദം. ഇപ്പോള്‍ പന്ത് ഇന്ത്യയുടെ കോര്‍ട്ടിലാണെന്ന് ചൂണ്ടിക്കാണിച്ച ചൈന പ്രശ്ന പരിഹാരത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഇന്ത്യയുടെ തലയില്‍ ചാരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിക്കിം സെക്ടറില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇത് മാത്രമാണ് ചൈന മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ സഹോഹുയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ കടന്നുകയറ്റം
സിക്കിം സെക്ടറിലെ ഡോക് ലയിലെ ചൈനീസ് അതിര്‍ത്തിയിലേയ്ക്ക് ഇന്ത്യ കടന്നുകയറുന്നത് ആദ്യാമായാണെന്നും പത്തൊനമ്പത് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും സ്ഥിതിയില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും ചൈനീസ് അംബാസഡര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇന്ത്യ മുതലെടുപ്പിന് ശ്രമിക്കേണ്ടതില്ലെന്നും ലുവോ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ- ചൈന യുദ്ധത്തെക്കുറിച്ചും ചൈന പരാമര്‍ശിക്കുന്നു.

ഡോക് ല വിട്ടുകൊടുക്കാനാവില്ല
ഇന്ത്യ- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഡോക് ല മൂന്ന് രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഡോക് ല വിട്ടുകൊടുക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതോടെ ബംഗാളിലെ സിലിഗുഡി വരെ ചൈനയ്ക്ക് എത്താനുള്ള സാഹചര്യമാണുണ്ടാവുക. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കുന്നു.

സിലിഗുഡി നിര്‍ണ്ണായകം
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി പ്രദേശം. ചൈന ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം കൈക്കലാക്കുന്നതോടെ സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കേന്ത്യന്‍ സ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ ചൈനയ്ക്ക് കഴിയും. ഇത്തരത്തിലുള്ള അടിന്തര സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ കയ്യില്‍ നിന്ന് ഡോക് ലയുടെ നിയന്ത്രണം നഷ്ടമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിന് സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ചൈനീസ് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍
സിക്കിമില്‍ സെക്ടറില്‍ ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍. ചൈനയുമായുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഇന്ത്യന്‍ സൈന്യം ജാഗ്രത പുലര്‍ത്തി വരുന്നതിനിടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യന്‍ നാവിക സേനയുടെ ജിസാറ്റ്-7, ദീര്‍ഘദൂര നിരീക്ഷണ വാഹനം പൊഡീസന്‍ 81 എന്നിവയുടെ സഹായത്തോടെ നിരീക്ഷണം നടത്തവരുന്നതിനിടെയാണ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. അന്തര്‍വാഹിനി കപ്പലുകള്‍ ഉള്‍പ്പെടെ 13 ചൈനീസ് കപ്പലുകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളതെന്നാണ് നാവിക സേന നല്‍കുന്ന വിവരം. സിക്കിം സെക്ടറിലെ അതിര്‍ത്തി പ്രശ്നം ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ തര്‍ക്കം യുദ്ധത്തിലെത്തുമെന്ന് ചൈനീസ് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചൈനീസ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇന്ത്യന്‍ മഹാസുദ്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യയെയും ഭൂട്ടാനെയും തെറ്റിയ്ക്കാന്‍!!
ഡോക് ലാ പ്രദേശത്തിന്‍റെ നിയന്ത്രണം ചൈനയുടെ കയ്യിലാവുന്നത് തടയുന്നതിന് വേണ്ടിയാണ് ഭൂട്ടാന് പിന്തുണച്ച് ഇന്ത്യ കൂടെ നിര്‍ത്തുന്നത്. ഇതിനിടെ ഇന്ത്യ- ഭൂട്ടാന്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമവും ചൈന നടത്തിവരുന്നുണ്ട്. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നിലും ഈ സൂചനകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.

ഭൂട്ടാന്‍റെ മറവില്‍ കയ്യേറ്റം
ഭൂട്ടാന്‍റെ പേരില്‍ ചൈനീസ് അതിര്‍ത്തി കയ്യേറാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന പുതിയ വാദം. ചൈനീസ് അതിര്‍ത്തി കയ്യേറുന്നതിന് ഇന്ത്യ അനധികൃതമായി സൈന്യത്തെ ഭൂട്ടാനിലേയ്ക്ക് അയച്ചുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു.

സൈനിക വിന്യാസത്തില്‍ ശ്രദ്ധ
അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്. ഇന്ത്യാ- ചൈനാ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന തര്‍ക്കം ഇതാദ്യമായാണ് ഉടലെടുക്കുന്നത്.

അതിര്‍ത്തിയില്‍ ചൈന കടന്നുകയറുന്നു
ഭൂട്ടാനും ചൈനയുമായി തര്‍ക്കത്തിലുള്ള പ്രദേശമാണ് സിക്കിമിലെ ഡോക് ല. അതിര്‍ത്തി തര്‍ക്കത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കിടക്കുന്നുണ്ടെങ്കിലും മേഖലയില്‍ ഇതുവരെയും ഇരു രാജ്യങ്ങളും തമ്മില്‍ പറയത്തക്ക സമാധാന പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉടലെടുത്തിരുന്നില്ലെന്ന് ഭൂട്ടാന്‍ അംബാഡര്‍ വെസ്റ്റോപ്പ് നാംഗ്യേല്‍ പറഞ്ഞു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ചട്ടം. ഡോക് ലാമിലെ സോമ്പ്ലിരിയിലുള്ള ഭൂട്ടാന്‍ സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന നടത്തുന്ന റോഡ് നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

തര്‍ക്കത്തില്‍ ഭൂട്ടാനും
സിക്കിമില്‍ ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവരുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി ഭൂട്ടാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ റോഡ് നിര്‍മാണം തടയുന്നതിന് പിന്നില്‍ ഇന്ത്യയ്ക്ക് രഹസ്യ അജന്‍ഡയുണ്ടെന്ന ആരോപണമാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചത്. അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുമായി ഇടഞ്ഞ ചൈന ഭൂട്ടാനുമായും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ഭൂട്ടാന്‍- ചൈന അതിര്‍ത്തി
ഇന്ത്യ- ചൈന അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാറിന്മേലാണ്. ഇതേ രീതിയില്‍ തന്നെയാണ് ഭൂട്ടാന്‍ -ചൈന അതിര്‍ത്തിയും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാലം വരെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉടലെടുത്തിരുന്നില്ല. ഇന്ത്യന്‍ സൈന്യം ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം തടഞ്ഞെന്ന് ആരോപിച്ചാണ് ചൈനീസ് സൈന്യം സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ബങ്കറുകളില്‍ രണ്ടെണ്ണം തകര്‍ത്തത്. ഇത് ഇന്ത്യ- ചൈനാ ബന്ധത്തില്‍ കനത്ത വിള്ളലാണുണ്ടാക്കിയത്. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെയാണ് ഭൂട്ടാനും ചൈനയ്ക്കെതിരെ രംഗത്തെത്തുന്നത്.

സിക്കിം- ചൈന അതിർത്തി
സിക്കിമിലെ ഇന്ത്യ- ചൈന അതിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉടമ്പടി വഴിയാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സിക്കിമിന്‍റെ അതിർത്തി സംബന്ധിച്ച പ്രശ്നങ്ങളൊന്നും തന്നെ ഉടലെടുത്തിരുന്നില്ല. തര്‍ക്കങ്ങളില്ലെന്ന് ഇന്ത്യ ആവർത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. സിക്കിമിൽ റോഡ് നിർമിക്കാനുള്ള ചൈനയുടെ നീക്കം പരമാധികാരത്തിന്‍റെ ഭാഗമാണെന്നും അല്ലാതെ ഇടപടലിനുള്ള അവകാശമില്ലെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദം.

ചൈനയുടെ വാദം പൊള്ള!!
സിക്കിമിൽ റോഡ് നിർമാണം തടഞ്ഞുകൊണ്ടുള്ള നീക്കം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള അനാവശ്യപ്രകോപനമാണെന്നും ഇന്ത്യയുടേയും ചൈനയുടേയും നേതാക്കന്മാർ തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാറിന്റേയും ഉഭയ സമ്മതങ്ങളുടേയും ലംഘനമാണ് ഇന്ത്യയുടെ ഭാഗത്തിനിന്നുണ്ടായിട്ടുള്ളതെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് അതിർത്തിയിലെ സമാധാന അന്തരീക്ഷത്തിന് കളങ്കമേൽപ്പിക്കുമെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനാണ് ചൈന ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം അവകാശങ്ങളെയും താൽപ്പര്യങ്ങളെയും പ്രതിരോധിക്കാനും ചൈന ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യയ്ക്കെതിരെ
സിക്കിമില്‍ റോഡ് നിർമിക്കുന്നതിൽ ഇന്ത്യൻ സൈന്യം തങ്ങളെ വിലക്കിയെന്നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആർമിയുടെ ആരോപണം. ഇന്ത്യ- ചൈനാ അതിര്‍ത്തിയിലുള്ള സിക്കിമിന്‍റെ ഭാഗം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ഭൂപ്രദേശമാണെന്നാണ് ചൈനീസ് സൈന്യത്തിന്‍റെ വാദം. ഇത് സംബന്ധിച്ച തർക്കമാണ് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. ഇന്ത്യ ചൈനയുടെ പരമാധികാരത്തെ മാനിച്ചില്ലെന്നും ചൈന ആരോപിക്കുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിക്കിമിലെ ഡോംഗാലാംഗ് പ്രദേശത്ത് നടക്കുന്ന റോഡ് നിർമാണം ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓഫ് ആകച്വൽ കണ്‍ട്രോൾ കടന്നതോടെയാണ് ഇന്ത്യൻ സൈന്യം തടഞ്ഞത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications